പൗഡിക്കോണം: ‘ഭൈരവി’യിൽ സുപ്രസിദ്ധ കർണാടക സംഗീതജ്ഞൻ കിളിമാനൂർ ആർ ത്യാഗരാജൻ (75) അന്തരിച്ചു. വയലിൻ, വയോള വിദ്വാനും തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിലെ വയലിൻ വിഭാഗം മേധാവിയുമായിരുന്നു. കർണാടക സംഗീതത്തിൽ വയോള വാദനം നടത്തിയിട്ടുള്ള അപൂർവ്വം പ്രതിഭകളിൽ ഒരാളാണ്. വയോള വാദനത്തിന് 2002ലെ സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. റേഡിയോ ടെലിവിഷൻ അടക്കം നിരവധി വേദികളിൽ ഒട്ടേറെ പ്രമുഖ സംഗീതജ്ഞർക്കൊപ്പം വയലിനും വയോളയും വായിച്ചിട്ടുണ്ട്. ഭാര്യ : മുൻ സംഗീത അധ്യാപിക ധനലക്ഷ്മി. മക്കൾ : ചിത്ര (അധ്യാപിക സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റലി ചലഞ്ച്, പാങ്ങപ്പാറ), പ്രവീൺ (കർണരഞ്ജിനി സംഗീത വിദ്യാലയം) മരുമക്കൾ : ബാബുരാജ്, ഹൈമ . സഞ്ചയനം : 4-6-2020 വ്യാഴാഴ്ച രാവിലെ 8.30 ന്
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments