ഇടവപ്പാതി ദാ വരുന്നേ………

by | Apr 19, 2020 | Uncategorized | 0 comments

തുലാവർഷ മേഘങ്ങൾ കാണാത്ത ഒരു കാലം കടന്നു പോയി.പിന്നാലെ മഞ്ഞുരുകും കാലവും ഒരു തുള്ളി മഞ്ഞു പോലും കാണാതെ ഓടി മറഞ്ഞു.കുറച്ചു ദിവസങ്ങൾ പ്രകൃതിയിലുള്ള വിശ്വാസമൊക്കെ നഷ്ടപ്പെട്ട് കഴിച്ചു നീക്കി. ജനുവരിമാസം അവസാനത്തോടെ കണികൊന്നകൾ മൊട്ടിട്ട് പൂക്കാൻതടങ്ങി. ഫെബ്രുവരി ആദ്യവാരത്തിൽ തന്നെ കണിക്കൊന്ന പൂക്കൾ പൂർണ്ണരൂപത്തിൽ പൂത്തലഞ്ഞു മഞ്ഞലയി ൽ നിൽക്കുന്നത് കണ്ടപ്പോൾ ആശ്വാസമായി.കൂടുതൽ ആലോചിച്ചപ്പോൾ ഒരു കാര്യം വ്യക്തമായി, അൽ നിനോ പ്രതിഭാസത്തെ നമ്മുടെ നാടിൻ്റെ പ്രകൃതി തരണം ചെയ്തിരിക്കുന്നു എന്ന കാര്യം! വൃക്ഷ രാജൻ എന്നറിയപ്പെടുന്ന മലയാളത്തിൻ്റെ കണിക്കൊന്ന ഇത്തവണ യഥാസമയം പൂത്തിരിക്കുന്നു, ആയതിനാൽ ഇടവപ്പാതി യഥാസമയം പൂർണ്ണ ശക്തിയോടെ വന്നെത്തും.വേനൽക്കാലത്ത് പൂക്കുന്ന കണിക്കൊന്നക്ക് മാത്രം സ്വന്തമായ ഒരു ജൈവ വിദ്യയുണ്ട്, ആയത്, അന്തരീക്ഷത്തിൽ വരാനിരിക്കുന്ന മഴയും അതിൻ്റെ വരവ് സമയവും ഒരു 100 ദിവസം മുമ്പെങ്കിലും അറിയാൻ കഴിയും ! ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇതു് പൂത്ത്, കായ ഉണ്ടായി, ഉണക്കി താഴെ വീഴുമ്പോഴേക്കും, മഴ എത്തിയിരിക്കും. ഇത് കണ്ക്കൊന്ന യു ടെ മാത്രം പ്രത്യേക തയാണ്.ഈ ഒരു ബയോ സെൻസർ (Biosensor ) കണിക്കൊന്നക്ക് സ്വന്തം.
ഇതിന്നടിസ്ഥാനത്തിൽ തുലാവർഷത്തിൽ നല്ല മഴ ലഭിക്കും എന്ന് മാത്രമല്ല, ജലാശയങ്ങൾ നിറയുകയും ചെയ്യും. വേനൽ മഴ നല്ല വണ്ണം ലഭിക്കും, മൺസൂൺ May 27 നടുത്ത് തന്നെ വന്നെത്താം. ഇതൊരു പ്രവചനമല്ല. ജൈവശാസ്ത്രത്തിൻ്റെ ഒരു വിദ്യാർത്ഥിയുടെ സ്ഥാനത്ത് നിന്നു കൊണ്ട് കഴിഞ്ഞ 30 വർഷത്തെ നിരീക്ഷണത്തിൻ്റെ അടിസ്ഥാനത്തിൽ ഒരു ചെറിയ നിഗമനം മാത്രം. ഒരു കാര്യം വ്യക്തം ആക്കാം.ഇത്തവണ മഴ ലഭ്യത കുറയില്ല, മഴ നേരത്തെ എത്തും, മഴവ്യാപകവുമായിരിക്കും.
Projected weather forecast by Dr.C.Raghunandanan, Chowara

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!