പുനലൂർ: കരവാളൂർ, നീലാമ്മാളിൽ അയൽവാസികൾ തമ്മിലുള്ള വാക്കുതർക്കത്തിൽ ഒരാൾ മരിച്ചു. കരവാളൂർ നീലാമ്മാൾ, ചരുവിളപുത്തൻ വീട്ടിൽ ജോർജ്ജ് മകൻ നെപ്പോളിയൻ (68) എന്നയാളാണ് മരിച്ചത്. ഇയാൾ മീൻ കച്ചവടം നടത്തി ഉപജീവനം നടത്തുന്നയാളാണ്. കേസുമായി ബന്ധപ്പെട്ട് അയൽവാസിയായ കരവാളൂർ, നീലാമ്മാൾ രത്നവിലാസത്തിൽ ദീപയുടെ ഭർത്താവ് രത്നാകരനെ (55) പോലീസ് കസ്റ്റഡിയിൽ എടുത്തു. വാക്കേറ്റത്തിനിടയിൽ നെപ്പോളിയനെ പ്രതി പിടിച്ചു തള്ളിയതിൽ തലയടിച്ച് വീണതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. ഇരുവരും തമ്മിൽ വഴി തർക്കത്തെ തുടർന്ന് മുൻ വൈരാഗ്യം നില നിന്നിരുന്നു. മുൻപും ഇവർ തമ്മിൽ വഴക്ക് ഉണ്ടായിട്ടുണ്ട്. പുനലൂർ എസ്.എച്ച്.ഒ യുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments