ആർഎസ്എസ് മണ്ഡൽ കാര്യവാഹിൻ്റെ വീട്ടിന് മുന്നിൽ റീത്ത് വച്ച് വധഭീഷണി; പ്രതികൾക്കായി അന്വേഷണം തുടരുന്നു.

by | Jun 26, 2020 | Latest | 0 comments

പോത്തൻകോട് : ആർഎസ്എസ് നന്നാട്ടുകാവ് മണ്ഡൽ കാര്യവാഹിൻ്റെ വീട്ടിനു മുന്നിൽ റീത്ത് വച്ച് വധഭീക്ഷണി ഉയർത്തിയ സംഭവത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണം തുടരുന്നു. ആറ്റിങ്ങൽ ഡിവൈഎസ്പി സുരേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. സംഭവസ്ഥലത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോത്തൻകോട്, വെമ്പായം, വട്ടപ്പാറ പ്രദേശങ്ങളിലെ പൂക്കടകൾ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചതായി ഡിവൈഎസ്പി സുരേഷ് പറഞ്ഞു. പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച രാവിലെയാണ് സംഭവം. നന്നാട്ടുകാവ് മണ്ഡൽ കാര്യവാഹും പന്തലക്കോട് ശാന്തി ഭവനിൽ എം.എസ് രാകേഷ് (27 – ശ്രീകുമാർ) ൻ്റെ വീട്ടിനു മുന്നിലെ ചുറ്റുമതിലിലാണ്  റീത്ത് വച്ചത്. റീത്തിനു മുകളിൽ രാകേഷിൻ്റെ നാട്ടിലെ വിളിപ്പേരായ ശ്രീകുമാർ എന്ന് എഴുതി ചേർത്തു വച്ചാണ് റീത്ത് ചുറ്റുമതിൽ കെട്ടി നിർത്തിയത്. കഴിഞ്ഞ ദിവസം രാവിലെ വഴിയാത്രക്കാരാണ് റീത്ത് ശ്രദ്ധയിൽപ്പെട്ടത്. വീട്ടിനുള്ളിലിരുന്ന രാകേഷിനെ ഫോണിലൂടെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോത്തൻകോട് പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് പന്തലക്കോട് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും നടന്നു. വെമ്പായം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് ചെയർമാൻ ബി.എസ് പ്രസാദ് പ്രകടനം ഉദ്ഘാനം ചെയ്ത് സംസാരിച്ചു. കൊവിഡ് 19 ൻ്റെ രോഗവ്യാപനത്തെ തുടർന്ന് സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചായിരുന്നു പ്രകടനം

സിപിഎമ്മിൻ്റെ അക്രമ രാഷ്ട്രീയത്തിൽ നിന്നും ആയിരങ്ങൾ ഇനിയും ബിജെപിയിൽ ചേക്കേറുമെന്നും എസ്. സുരേഷ് പറഞ്ഞു. മണ്ഡൽ കാര്യവാഹ് രാകേഷിൻ്റെ വീട്ടിൽ റീത്ത് വച്ച സംഭത്തെ തുടർന്ന് രാകേഷിൻ്റെ വീട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പന്തലക്കോട് സിപിഎം അക്രമത്തിൽ നാല്പത്തോളം കുടുംബങ്ങൾ ബിജെപിയിൽ ചേക്കേറിയിരുന്നു. ഇതിൽ വിറളിപൂണ്ട സിപിഎം നേതൃത്വമാണ് രാകേഷിൻ്റെ വീട്ടിൽ റീത്ത് വച്ച് വധഭീക്ഷണി ഉയർത്തിയത്. പ്രദേശത്തെ സിപിഎം നേതാക്കളെ പോലീസ് ചോദ്യം ചെയ്ത് കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും എസ്. സുരേഷ് ആവശ്യപ്പെട്ടു. ബിജെപി  മേഖല ജനറൽ സെക്രട്ടറി ചെമ്പഴന്തി ഉദയൻ, ജില്ലാ സെക്രട്ടറി എം.ബാലമുരളി, സംസ്ഥാന കമ്മിറ്റി അംഗം പൂന്തുറ ശ്രീകുമാർ, മണ്ഡലം പ്രസിഡൻറ് പള്ളിപ്പുറം വിജയകുമാർ, സ്വപ്ന സുദർശനൻ, സുരേഷ് പട്ടത്താനം, ബി.എസ് പ്രസാദ് തുടങ്ങിയവരും രാകേഷിൻ്റെ വീട് സന്ദർശിക്കാൻ ഒപ്പമുണ്ടായിരുന്നു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!