ഇന്ന്ചട്ടമ്പിസ്വാമി തിരുവടികളുടെ തൊണ്ണൂറ്റിയാറാമത് മഹാസമാധി ദിനം .24.4.20

by | Apr 25, 2020 | Spirituality | 0 comments

കൊല്ലം : 2020 ഏപ്രിൽ 24 ഭരണിനാൾ ആണ് എങ്കിലും ഈ വർഷം 25-ന് സമാധി ദിനം സമുചിതമായി നാം ആഘോഷിക്കുകയാണ് .25-ന് രാവിലെ 7 മണിക്ക് ഭദ്രദീപം തെളിയിച്ച് സമാധിപൂജ പൂർത്തിയാവും വരെ കെടാതെ നോക്കണം.സ്വാമികൾ മേടമാസത്തിലെ കാർത്തിക നാളിൽ കൃത്യം 3.35 PM നാണ് സമാധിയായത്.
“ജ്ഞാനവൃദ്ധനായിട്ടും ജ്ഞാനദാഹം തീരാത്ത വിദ്യാധിരാജൻ, തൻ്റെ അവസാന ശ്വാസവും ജ്ഞാനസൂന ഗന്ധം നിറഞ്ഞതാകണം എന്നു ചിന്തിച്ചതിനാലാകം, സമാധി സ്ഥലമായി പന്മനയിലെ സി.പി.പി. സ്മാരക ഗ്രന്ഥശാല തിരഞ്ഞെടുത്തത്.
സമാധിയായ ദിവസവും സന്ദർശകത്തിരക്കുള്ള ദിവസമായിരുന്നു. രാവിലെ മുതൽ ഈ ജ്ഞാനഹിമാചല ദർശനധന്യതയ്ക്കായി എത്തിച്ചേർന്നവരെല്ലാം ഉച്ചയോടെ തൊഴുതിറങ്ങി. ഉച്ചയോടെ എത്തിയ ഒരു ഗഞ്ചിറവാദകൻ സൃഷ്ടിച്ച നാദതരംഗങ്ങളിൽ സ്വാമികൾ ഒഴുകി നടന്നു. സന്തുഷ്ടനായ ആ വാദ്യേന്ദ്രൻ ആ ഗഞ്ചിറ വാങ്ങി സ്വയം ഒരു നാദമാരി ചൊരിഞ്ഞ് ശ്രോതാക്കളുടെ ഹൃദയങ്ങളെ കുളിർപ്പിച്ചു.ഉച്ചകഴിഞ്ഞു, ക്ലോക്കിലെ സമയസൂചികൾക്ക് വേഗതയേറിയോ ? ഗ്രന്ഥശാലയിലെ നിശ്ശബ്ദ ഭഞ്ജിച്ചു കൊണ്ട് ക്ലോക്കിൽ 3 നാദം ഉയർന്നു. 3 മണിയായി. വീണ്ടും ഗ്രന്ഥശാലയെ നിശ്ശബ്ദത ഗ്രസിച്ചു. ക്ലോക്കിലെ ടിക് ടിക് ശബ്ദം വരാൻ പോകുന്ന ഏതോ അമാനുഷ നിമിഷത്തിൻ്റെ സൂചനയോ ? സ്വാമികൾ പണിക്കരെ അന്വേഷിക്കുന്നു. തന്നെ കിടക്കയിൽ നിവർത്തി ഇരുത്തുവാൻ ആവശ്യപ്പെടുന്നു. നിവർത്തി ഇരുത്തിയ പണിക്കരും കണ്ടു നിന്നവരും അത്ഭുതപ്പെട്ടു. സ്വാമികളുടെ കാലുകൾ പത്മാസനത്തിൽ ഉറച്ചിരിക്കുന്നു. കരങ്ങൾ തുടകളിൽ ഉറച്ചു, കൈപ്പത്തി ചിന്മുദ്രയിലും. ദൃഷ്ടികൾ മൂർദ്ധാവിലേക്ക് ഉയർന്നു….. ഉറച്ചു. സമയം 3.35.ആ ദിവ്യഗാത്രം നിശ്ചലമായി എന്നും ആ ദിവ്യാത്മാവ് പരമപദം പൂകി എന്നും കണ്ടു നിന്നവർക്ക് പെട്ടെന്നു മനസ്സിലായില്ല. ചട്ടമ്പിസ്വാമി തിരുവടികൾ സമാധിയായി ”

ആയതിനാൽ സമാധിപൂജ കൃത്യം 3.35-ന്‌ ആരംഭിക്കണം.പൂജാമന്ത്രമായി സ്വാമികളുടെ അഷ്ടോത്തര മന്ത്രം 1008 തവണ ജപിക്കണം.പൂജയ്ക്ക് നിവേദ്യമായി കൽക്കണ്ടം, ഉണക്കമുന്തിരി , പഴം എന്നിവ യാണ് വയ്ക്കേണ്ടത് എന്ന് സ്വാമികൾ തന്നെ പറഞ്ഞിട്ടുള്ളതാണ്.പുഷ്പാർച്ചനയും ദക്ഷിണ സമർപ്പണവും ഉണ്ടാവണം. ഏതു പൂജയിലും വെള്ളപ്പൂക്കളാണ് അർച്ചിക്കേണ്ടതെന്ന് സ്വാമികൾ തന്നെ പറഞ്ഞിട്ടുണ്ട്.കർപ്പൂരാർച്ചനയോടെയാവണം പൂജ സമർപ്പിക്കേണ്ടത്.നിവേദ്യം പ്രസാദമായി കുടുംബാംഗങ്ങൾക്ക് പകർന്നു നൽകണം.

ഈ കൊറോണക്കാലം നാം നമ്മെ സ്വാമി പാദങ്ങളിൽ അർപ്പിക്കയാണ് ചെയ്തത്. ചിന്തയിലും പ്രവർത്തനത്തിലും ഭക്ഷണത്തിലും, ഒരു പരിധിവരെ നിശ്ചിത കാലയളവിലേക്കെങ്കിലും, ഒരു പുതിയ പാത സ്വീകരിക്കുവാൻ നാം തയ്യാറായി. സ്വാമികളുടെ അനുഗ്രഹത്താൽ നമ്മുടെ കുടുംബാംഗങ്ങളേ കലിബാധിച്ച കൊറോണ ഇതുവരെ ബാധിച്ചതായി അറിവില്ല. ഇനിയും അങ്ങിനെ തന്നെയാവും.എല്ലാവർക്കും നന്മ വരുവാൻ സ്വാമി പാദങ്ങളിൽ നമസ്കരിക്കുന്നു.

ഓം ശ്രീ വിദ്യാധിരാജ നമ:
ഓം ശ്രീ ജീവകാരുണ്യ ദേവ നമ:
ഓം ശ്രീ വൈദ്യാധിരാജ നമ:

സ്നേഹപൂർവ്വം…പെരുമുറ്റം രാധാകൃഷ്ണൻ

ശ്രീ ചട്ടമ്പി സ്വാമികളുടെ സമാധി ദിനത്തിൽ സമുദായാംഗങ്ങൾക്കായി നായർ സമുദായ സംഘടനയായ സമസ്തനായർ സാമാജം ജനറൽ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണന്റെ സന്ദേശം .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!