[ap_tagline_box tag_box_style=”ap-bg-box”]തെലുങ്കാന ചിൽക്കൂർ ബാലാജി ക്ഷേത്രത്തിലെ പ്രധാന അർച്ചക് സി. എസ്. രംഗരാജൻജി ഓൺലൈൻ വിശേഷ സംവാദ പരിപാടിയിൽ ഉദ്ഘാടനം ചെയ്തു ![/ap_tagline_box]
സനാതൻ സംസ്ഥയുടെ വെബ്സൈറ്റിന്റെ മലയാളം പേജ് www.Sanatan.org/malayalam, തെലുങ്കാന ചിൽക്കൂർ ബാലാജി ക്ഷേത്രത്തിലെ പ്രധാന അർച്ചക് സി. എസ്. രംഗരാജൻ ഉദ്ഘാടനം ചെയ്തു ’ഹൈന്ദവ ക്ഷേത്രങ്ങൾ മതേതര സർക്കാർ നിയന്ത്രിക്കുന്നത് ഉചിതമോ’ എന്ന വിഷയത്തിൻ ഇന്നലെ, 28.06.2020-ന് നടന്ന ഓൺലൈൻ പരിപാടിയിലാണ് ഉദ്ഘാടനം നടത്തിയത്.
അധ്യാത്മം ശാസ്ത്രീയമായ ഭാഷയിൽ വിശദീകരിക്കുകയും ജനങ്ങൾക്ക് ധർമപഠനം നൽകുകയും ചെയ്യുക എന്നതാണ് സനാതൻ സംസ്ഥയുടെ പ്രധാന ലക്ഷ്യം . ഇതിനായി പ്രഭാഷണങ്ങൾ, സത്സംഗങ്ങൾ , ബാലസംസ്കാര ശാഖകൾ, കൂടാതെ സമൂഹം, രാഷ്ട്രം, ധർമം എന്നിവയുടെ ഉദ്ധാരണത്തിനായും സനാതൻ സംസ്ഥ വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. അധ്യാത്മം, ആചാരധർമം, ആയുർവേദം എന്നീ വിഷയങ്ങളെക്കുറിച്ചും കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി മാർഗദർശനം നൽകുന്ന ഗ്രന്ഥങ്ങളും സനാതൻ സംസ്ഥ തയ്യാറാക്കിയിരിക്കുന്നു. ആത്മീയത്തിലും സാധനയിലും താൽപര്യ മുള്ളവർക്കായി അമൂല്യമായ ആത്മീയ ജ്ഞാനം സനാതൻ സംസ്ഥ വെബ്സൈറ്റ് മുഖേന ഹിന്ദി, മറാഠി, ഗുജറാത്തി, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ആറ് ഭാരതീയ ഭാഷകളിലും ഇംഗ്ലീഷ് ഭാഷയിലും നൽകി വരുന്നു. ഇന്നലെ മുതൽ മലയാളം വായിക്കുന്ന ജിജ്ഞാസുക്കൾക്കും ഈ ജ്ഞാനനിധി ലഭ്യമായി.
തമിഴ്നാട്ടിലെ ടെമ്പിൾ വർഷിപ്പേഴ്സ് സൊസൈറ്റിയുടെയും ഇൻഡിക്ക് കളക്റ്റീവിന്റെയും അധ്യക്ഷനായ . ടീ. ആർ. രമേശ്, പീപ്പിൾ ഫോർ ധർമയുടെ അധ്യക്ഷയായ ശിൽപ നായർ, സുപ്രീം കോടതിയിലും കർണാടക ഹൈ കോടതിയിലും പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകൻ . കിരൺ ബെട്ടദാപുർ, ഹിന്ദു ജനജാഗൃതി സമിതി രാഷ്ട്രീയ വക്താവ് . രമേശ് ശിന്ദേ എന്നിവർ . ഓൺലൈൻ പരിപാടിയിൽ പങ്കെടുത്ത അതിഥികളായിരുന്നു
വെബ്സൈറ്റിന്റെ ലിങ്ക് : www.Sanatan.org/malayalam
0 Comments