നവഒലി ജ്യോതിര്‍ ദിനത്തില്‍ അന്നം ദാനം ചെയ്ത് കല്ലാര്‍ ശാന്തിഗിരി ആശ്രമം

by | May 7, 2020 | Latest | 0 comments

ഇടുക്കി :കൊവിഡ് 19 പശ്ചാത്തലത്തില്‍ നവഒലി ജ്യോതിര്‍ദിനത്തില്‍ സമൂഹ അടുക്കളയിലൂടെ അന്നം ദാനം ചെയ്ത് ശാന്തിഗിരി ആശ്രമം. ശാന്തിഗിരി ആശ്രമ സ്ഥാപകന്‍ കരുണാകര ഗുരുവിന്റെ സമാധിദിനമായ മെയ് 6 നാണ് നവഒലി ജ്യോതിര്‍ദിനമായി ആഘോഷിക്കുന്നത്. ഇത്തവണ കോവിഡ് – 19 എന്ന മഹാമാരിയെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ആശ്രമ ആചാരങ്ങള്‍ മാത്രം നടത്തി, മറ്റ് ആഘോഷ പരിപാടികള്‍ ഒഴിവാക്കിയാണ് നവഒലി ജ്യോതിര്‍ ദിനം ആചരിച്ചത്.
ആശ്രമം ആഘോഷ പരിപാടികള്‍ക്ക് മാറ്റി വെച്ച തുക സംസ്ഥാനത്ത് സാമൂഹ അടുക്കള വഴി ഒരു ലക്ഷം പേര്‍ക്ക് അന്നദാനം നല്‍കുന്നതിന് സംഭവന നല്‍കി. ഇതിന്റെ ഭാഗമായി തൂക്കുപാലത്ത് സ്ഥിതി ചെയ്യുന്ന ശാന്തിഗിരി ആശ്രമം കല്ലാര്‍ ബ്രാഞ്ചിന്റെ സഹായമായി കരുണാപുരം, നെടുംങ്കണ്ടം, പാമ്പാടുംപാറ പഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചന്‍ വഴി 5000 പേര്‍ക്ക് അന്നദാനം നല്‍കുന്നതിനുള്ള തുക പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് കൈമാറി.
തൂക്കുപാലം ശാന്തിഗിരി ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി പ്ലാവുവച്ചതില്‍, നെടുംങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരം,പാമ്പാടുംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ സുധാകരന്‍ എന്നിവര്‍ക്ക് ശാന്തിഗിരി ആശ്രമം ഓഫീസ് അഡ്മിനിസ്ട്രേറ്റര്‍ (ഇന്‍ ചാര്‍ജ്) സ്വാമി ജനപുഷ്പന്‍ ജ്ഞാനതപസ്വി ചെക്ക് കൈമാറി. ആശ്രമം അഡൈ്വസറി ബോര്‍ഡ് അംഗം എ.കെ തങ്കപ്പന്‍, ബ്രഹ്മചാരി ബിജു, ഏരിയാ മാനേജര്‍ സി.ആര്‍ ബിനുകുമാര്‍, വിശ്വസാംസ്‌കാരിക നവോത്ഥാന കേന്ദ്രം കണ്‍വീനര്‍ സി.എന്‍ രാജന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!