സന്യാസി വിളംബരം;ജാതി പ്രീണനവും ക്ഷേത്ര സങ്കല്പത്തിനോടുള്ള വെല്ലുവിളിയും.

by | Apr 1, 2024 | Spirituality | 0 comments

സന്യാസി വിളംബരം;, ജാതി പ്രീണനവും ക്ഷേത്ര സങ്കല്പത്തിനോടുള്ള വെല്ലുവിളിയും .

തൃശൂർ വച്ച് ഒരു വിഭാഗം സന്യാസിമാർ ക്ഷേത്ര സങ്കല്പവുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായ പ്രകടനം അനവസരത്തിലും, ഹിന്ദു വിഭാഗത്തിലെ ഒരു പ്രത്യേക സമുദായത്തെ പ്രീണിപ്പിക്കാനുമെന്ന് ആരോപണമുയരുന്നു .സന്ന്യാസിമാർക്ക് യാതൊരു ബന്ധവുമില്ലാത്തതാണ് ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനങ്ങളും . തന്ത്രിമാരാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിശ്ചയിക്കുന്നത് .ശബരിമല വിഷയത്തിൽ ഉൾപ്പടെ കോടതികളൂം അത് അംഗീകരിച്ചിരിക്കെയാണ് .സന്യാസിമാരിൽ ഒരു വിഭാഗം   ഇല്ലാത്ത അധികാരങ്ങൾ കാണിച്ചു കോപ്രായങ്ങൾ കൂട്ടുന്നത് .കേരളത്തിൽ ഹിന്ദുമത വിഭാഗത്തിന്റെ അവസാനവാക്കായി ചമഞ്ഞുകൊണ്ടാണ് ചിലർ ‘വിളംബര പ്രഹസനം ‘നടത്തിയത്

.ക്രിസ്ത്യൻ ,മുസ്ളീം മത പണ്ഡിതർ മത ഗ്രന്ഥങ്ങളിലും പ്രപഞ്ച ശക്തികളിലും വിശ്വാസിക്കുകയും പ്രചാരണം നടത്തുകയും ചെയ്യുന്നതോടൊപ്പം ഭൗതികമായ മനുഷ്യ പ്രയത്നത്തിലും വിഭവശേഷിയിലും വിശ്വാസിക്കുകയും അത്തരം കാര്യങ്ങൾക്ക് ഊന്നൽ നൽകുന്ന പദ്ധതികൾ മത സ്ഥാപനങ്ങൾ വഴി നടത്തുകയും ചെയ്തു വരുന്നു .മത ഗ്രന്ഥങ്ങളിൽ പറയുന്ന ദൈവം അദ്വാനിക്കാതെ മനുഷ്യന് വിശപ്പ് മാറ്റി തരുമെന്ന് മത പണ്ഡിതർ തങ്ങളുടെ അനുയായികളെ പഠിപ്പിക്കുന്നില്ല .മത സ്ഥാപനങ്ങൾ തൊഴിൽ ഇടങ്ങളും ഒരേ സമയം ആത്മീയ കേന്ദ്രങ്ങളുമാണ് .അതനുസരിച്ച് തന്നെ അത്തരം മത വിശ്വാസികൾക്ക് സുരക്ഷിതത്വവും അനുഭവപ്പെടുന്നുണ്ട് .ക്രിസ്ത്യൻ മുസ്ളീം മത സ്ഥാപനങ്ങൾക്ക് പല കാലങ്ങളിലായി ആർജിച്ചെടുത്ത ഭൂസ്വത്ത് വകകളാണ് ഉള്ളത് .
#sanyasi-vilambaram-caste-appeasement-and-challenge-to-the-temple-concept
എന്നാൽ തിരുവിതാംകൂർ ,കൊച്ചി ഉൾപ്പടെയുള്ള ഹിന്ദു രാജ്യങ്ങളിൽ രാജാവ് ആയിരകണക്കിന് ഹെക്ടർ ഭൂമിയാണ് ഹിന്ദു ധർമ്മ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുള്ളത് .അങ്ങനെ ലഭിച്ചിട്ടുള്ളവയിൽ ഭൂരിപക്ഷവും അന്യധീനപ്പെടുത്തി നശിപ്പിച്ചവരാണ് ക്ഷേത്രങ്ങളിൽ ആളാകാൻ ചെല്ലുന്നത് .തങ്ങൾക്ക് ലഭിച്ച ധർമ്മ സ്ഥാപനങ്ങളിൽ ഒരു വാഴ യെങ്കിലും നടാൻ കഴിവ് കാണിക്കാത്തവരാണ്  ക്ഷേത്ര വിശ്വാസത്തിന്‌ മാർഗ്ഗ രേഖ നല്കാൻ തെരുവിലിറങ്ങിയിട്ടുള്ളത് . ആയിരകണക്കിന് കോടി രൂപ വിലവരുന്ന ഭൂ സ്വത്തുക്കൾ ഹിന്ദു വിഭാഗത്തിന്ന്റെ ആത്‌മീയ ഭൗതിക ഉയർച്ചയ്ക്കാണ് രാജ ഭരണകാലത്ത് അന്നത്തെ സർക്കാർ നൽകിയിട്ടുള്ളത് .അത് എങ്ങനെ നശിച്ചുവെന്ന് ഈ കൂട്ടർ മറുപടി പറയേണ്ടതുണ്ട് ഹിന്ദു വിഭാഗത്തിന്റെ പൂർണ്ണ സാമ്പത്തിക ഭൗതിക സ്ഥിരത ഉറപ്പുവരുത്തുവാൻ കഴിയുമായിരുന്ന സ്വത്തുക്കളും സന്യാസ ആശ്രമങ്ങളും ധർമ്മവും സംരക്ഷിക്കുവാൻ കഴിവില്ലാത്തവരാണ് ബ്രാഹ്മണരുടെ പൂർണ്ണ നിയന്ത്രണമുള്ള ക്ഷേത്ര ങ്ങളിൽ നാണം കെട്ട കൈകടത്തൽ നടത്തി പത്രവാർത്ത സൃഷ്ടിക്കുവാൻ തെരുവിൽ ഇറങ്ങിയിട്ടുള്ളത് .സർവ്വവും ത്യജിച്ച് മോഷം പോലും ഇല്ലാതെയാണ് ഒരു സന്യാസി യുടെ യാത്രയെന്ന് അനവധി സന്യാസ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ട് . അതറിയാവുന്ന ഹിന്ദു ധർമ്മ വിശ്വാസികളെ പൊട്ടന്മാരാക്കുന്ന പ്രവർത്തനമാണ് ചിലർ നടത്തുന്നത് .കേരളത്തിൽ ഹിന്ദു ധർമ്മ ഭക്തജനങ്ങളുട സ്വയം പ്രഖ്യാപിത സർവ്വാധികാരി ചമയുന്നവർക്ക് ആത്മീയ ഭൗതിക തലങ്ങളിൽ യാതൊരു സ്ഥാനവും ആരും തന്നെ
കൽപ്പിച്ചു നൽകിയിട്ടില്ല .

കാവി വസ്ത്രം ധരിച്ചത് കൊണ്ട് ആരും തന്നെ ഹിന്ദു ധർമ്മ വിശ്വാസികളുടെ ധര്മ വിഷയത്തിൽ അവസാനവാക്കായി മാറുന്നില്ല .കുറഞ്ഞ പക്ഷം മറ്റു മത പണ്ഡിതർ ചെയ്യുന്നതെന്തെന്ന് പഠിക്കുകയെങ്കിലും വേണം . ഒരു ജന വിഭാഗത്തെ അവരുടെ കഷ്ട നഷ്ടതകളിൽ നിന്ന് മുന്നോട്ട് നയിക്കുമ്പോൾ മാത്രമേ അവരുടെ ആശ്രയമായി മാറുവാൻ കഴിയുയുള്ളു ഏതൊരു ജനതയും അങ്ങനെയുള്ളവരെ മാത്രമേ അംഗീകരിക്കുകയുള്ളു .അല്ലാതെ പണവും പ്രസക്തിയും സ്ഥാനമാനങ്ങളും മോഹിച്ചു പുറകെ പോകുന്നവരായി മാറരുത് .

sanyasi-vilambaram-caste-appeasement-and-challenge-to-the-temple-concept

ദശനാമി സമ്പ്രദായത്തിൽ ഉൾപ്പെട്ട ധർമ്മ സ്ഥാപനങ്ങൾ സംരക്ഷിക്കുവാൻ സന്യാസിമാർ ആദ്യം തയ്യാറാകണം .നിയമ കാര്യങ്ങളും വ്യക്തമായ മാനേജ്‌മെന്റ് സംവിധാനങ്ങളും ഉണ്ടാകണം .സ്വയം നന്നായിട്ടാണല്ലോ മറ്റുള്ളവരെ നന്നാക്കേണ്ടത് .എന്നാണ് വിമർശകർ പറയുന്നത് .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

‘ മുന്നോക്ക ‘ സമുദായ സംഘടനകളെ ‘സ്പോൺസർ’ ചെയ്യുന്നത്  സംവരണക്കാർ .

‘ മുന്നോക്ക ‘ സമുദായ സംഘടനകളെ ‘സ്പോൺസർ’ ചെയ്യുന്നത് സംവരണക്കാർ .

കേരളത്തിൽ കഴിഞ്ഞ 60 -ൽ പരം വർഷങ്ങളായി അധികാരത്തിൽ പങ്കാളിത്തം നിഷേധിച്ചുകൊണ്ടും സാമ്പത്തിക ആനുകൂല്യങ്ങൾ നിഷേധിച്ചുകൊണ്ടും വംശീയ ഉന്മൂലനത്തിന് ഇരയായിരിക്കുന്ന നായർ, ബ്രാഹ്മണ ,ക്ഷത്രിയ ,അമ്പലവാസി വിഭാഗത്തിൽ നിന്ന് സമുദായ പേരിൽ പ്രവർത്തിച്ചുവരുന്ന പല സംഘടനകളും...

ശൂദ്രരുടെ ‘ചാരിറ്റി ‘ ശുദ്ധ തട്ടിപ്പ് ! പേരും പ്രസക്തിയും  മാത്രം  ലക്‌ഷ്യം  ?

ശൂദ്രരുടെ ‘ചാരിറ്റി ‘ ശുദ്ധ തട്ടിപ്പ് ! പേരും പ്രസക്തിയും മാത്രം ലക്‌ഷ്യം ?

ശൂദ്രന്മാർക്കിടയിൽ 'ചാരിറ്റി ' മോഹം കൊടുമ്പിരികൊണ്ടിരിക്കുകയാണ് . പേരും പ്രസക്തിയും പണംമുണ്ടാക്കുന്നതിനും കുറുക്കുവഴിയും ഏറ്റവും എളുപ്പമുള്ള വഴിയുമാണ് 'ചാരിറ്റി 'അഥവാ ക്ഷേമ പ്രവർത്തനങ്ങൾ .ബിജെപി കാർക്കിടയിലെ നന്മമരമെന്നറിയപ്പെടുന്ന സുരേഷ് ഗോപിയുടെ ചാരിറ്റി...

കോടികൾക്ക് വേണ്ടി കമ്യുണിസ്റ് സർക്കാരിനോട് അപേക്ഷിച്ച് വടക്കുമ്പാട് നാരായണൻ നമ്പൂതിരി .

തൃശൂർ : തൃശൂർ തെക്കേ ശങ്കരമഠം മാനേജരായ വടക്കുമ്പാട് നാരായണൻ നമ്പൂതിരി   മഠം പുനരുദ്ധാരണമെന്ന പേരിൽ ഇടത് പക്ഷ സർക്കാരിന് സമർപ്പിച്ചത് കോടികളുടെ ആവശ്യങ്ങൾ .ഏകദേശം ഇരുപതിൽ പരം കോടി രൂപയുടെ ആവശ്യങ്ങളാണ് സമർപ്പിച്ചിട്ടുള്ളത് .അതിൽ മൂന്ന് കോടിയോളം രൂപ 2020 -ൽ തന്നെ സർക്കാർ...

തിരുവാർപ്പ് ശങ്കര മഠം ഭൂമി കൈയ്യേറ്റം ? നാരായണൻ നമ്പൂതിരിയെ പുറത്താക്കണം .

തൃശൂർ : തെക്കേ ശങ്കര മഠത്തിൻറെ കീഴ് മഠമായ കോട്ടയത്തെ തിരുവാർപ്പ് ഇളമുറ ശങ്കര മഠത്തിന്റെ ഭാഗമായ ഭൂമികൾ കയ്യേറ്റം നടന്നിട്ട് നടപടിയെടുക്കാതെ മാനേജ്‌മെന്റ് . മഠത്തിന്റെ ഭാഗമായി ഏക്കര് കണക്കിന് ഭൂമിയാണ് കൈയ്യേറി ബ്രാഹ്മണ ജാതിക്കാർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത് ....

വേനൽക്കാല രോഗങ്ങൾക്കെതിരെ ഏറെ ശ്രദ്ധിക്കണം

വേനൽക്കാല രോഗങ്ങൾക്കെതിരെ ഏറെ ശ്രദ്ധിക്കണം

കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ...

error: Content is protected !!