തിരുവനന്തപുരം:ജില്ലയിൽ ചെമ്പഴന്തി ആഗ്ലാദപുരം പ്രദേശത്ത് പുതിയൊരു ബിസിനസ്സ് സംരഭവമായി കടന്നുവരുകയാണ് കൃഷ്ണകുമാറെന്ന ചെറുപ്പക്കാരൻ . കൃഷിയും കാർഷിക വിളകളുമൊക്കെയായി ഉപജീവനം നടത്തിവന്ന നാട്ടിൽ അടുത്ത കാലത്തായി ടെക്‌നോ പാർക്കിന്റെയും പഞ്ചായത്ത് ലയിച്ച് കോർപ്പറേഷൻ വാർഡുകൾ വര്ധിച്ചതോടെയുമാണ് പാരമ്പര്യ തൊഴിലുകൾക്ക് പുറമെ മറ്റുനൂതന ആശയങ്ങൾക്കും സാധ്യത ഉണ്ടാകുന്നത് .പേഴ്‌സണൽ ലോണുകൾ ,വാഹന ലോണുകൾ ,ഇൻഷുറൻസ് എന്നിവയെല്ലാം ഒരു കുടകീഴിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് കൃഷ്ണകുമാർ ഓഫീസ് ആരംഭിച്ചിട്ടുള്ളത് .സെക്കൻറ് വാഹനങ്ങൾക്കും ലോൺ നൽകുന്നുണ്ട് .ഇതിനു പുറമെ കൊറിയർ സർവീസും ആരംഭിക്കുന്നുണ്ട് .കാര്യവട്ടം ,കാട്ടായിക്കോണം ,ശ്രീകാര്യം,പൗഡിക്കോണം എന്നി ചുറ്റളവുകളിൽ നിന്നും ബിസിനസ്സ് ലഭിക്കുമെന്നാണ് കൃഷ്ണകുമാർ പ്രതീക്ഷിക്കുന്നത് .ബാങ്കുമായി നേരിട്ട് ഔദ്യോഗികമായി ഇടപാടുകൾ ആയതിനാൽ ഉപഭോക്താവിന് പ്രത്യേകിച്ച് കാണാച്ചിലവുകൾ ഒന്നും തന്നെയുണ്ടാകുന്നില്ലന്ന് അദ്ദേഹം പറയുന്നു .കൂടാതെ ഒന്നോരണ്ടോ മണിക്കൂറിനുള്ളിൽ ലോൺ അനുവദിച്ചുകിട്ടുകയും ചെയ്യും.
0 Comments