ഐ.ടി. മേഖലയിലെ അമ്മമാർക്കും കുട്ടികൾക്കുമായി ബാലമിത്രം

by | Apr 16, 2020 | Uncategorized | 0 comments

തിരുവനന്തപുരം: കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടിവരുന്ന കുട്ടികളുള്ള രക്ഷിതാക്കൾക്കായി ‘ബാലമിത്രം’ എന്ന പേരിൽ ടെലിഫോൺ കൗൺസലിംഗ് സംവിധാനം പുതുതായി ആരംഭിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം ചൈൽഡ് ഡെവലപ്മെന്റ് സെന്റർ കേരള സംസ്ഥാന വനിതാ വികസന കോർപറേഷനുമായി ചേർന്നാണ് ബാലമിത്രം ആരംഭിച്ചിട്ടുള്ളത്. ലോക് ഡൗൺ കാലമായതിനാൽ ബഹുഭൂരിപക്ഷവും വീടുകളിലാണുള്ളത്. ഐ.ടി. കമ്പനികളാകട്ടെ വർക്ക് അറ്റ് ഹോം അടിസ്ഥാനമാക്കിയാണ് ജോലി ചെയ്യുന്നത്. അതേസമയം വീടുകളിലുള്ള കുട്ടികൾ ജോലി ചെയ്യാൻ സമ്മതിക്കുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്. ഇത്തരം ജീവനക്കാരെ പ്രത്യേകിച്ചും ഐ.ടി. മേഖലയിലെ വനിതാ ജീവനക്കാരെ ലക്ഷ്യമിട്ടാണ് ബാലമിത്രം പദ്ധതി ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടികളുടെ മാനസിക സംഘർഷങ്ങൾ കണ്ടെത്തി വേണ്ട ഇടപെടലുകൾ നൽകുന്നതിനായി സേവനം ആവശ്യമായ ജീവനക്കാർക്ക് 8281381357 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. കുട്ടികളിൽ കോവിഡുമായി ബന്ധപ്പെട്ട് അമിത ഉത്കണ്ഠയുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഒരു ലഘുവായ ചെക്ക് ലിസ്റ്റും (www.cdckerala.org) ഇതിനായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. രക്ഷിതാക്കൾക്ക് ഇതുപയോഗിച്ച് കുട്ടികളുടെ മാനസികാവസ്ഥ വിലയിരുത്തുന്നതിനും ആവശ്യമുള്ളവർക്ക് രാവിലെ 10 മണിമുതൽ വൈകുന്നേരം 3 മണി വരെ ടെലിഫോൺ കൗൺസലിംഗ് സൗകര്യം പ്രയോജനപ്പെടുത്താനും കഴിയും. കൂടാതെ രക്ഷിതാക്കൾക്കായി കുട്ടികളെ ഈ പ്രത്യേക സാഹചര്യത്തിൽ എങ്ങനെ പരിപാലിക്കണം എന്നതിനുള്ള മാർഗനിർദ്ദേശങ്ങളും നൽകുന്നതുമാണ്.
ലോകമെമ്പാടുമുള്ള ജനങ്ങൾ കോവിഡ് മഹാമാരി ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളുമായി പൊരുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. സ്‌കൂളുകളും ഡേകെയർ സെന്ററുകളും പൊതുസ്ഥലങ്ങളും കളിക്കളങ്ങളും ഒക്കെ അടച്ചിട്ടിരിക്കുന്ന അവസ്ഥയിൽ പുതിയ സാഹചര്യവുമായി കുട്ടികളെ പൊരുത്തപ്പെടുത്തിയെടുക്കാൻ രക്ഷകർത്താക്കൾ പാടുപെടുകയാണ്. വീട്ടിലിരുന്ന് ജോലിചെയ്യേണ്ടി വരുന്നവർക്ക് ഈ സാഹചര്യത്തിൽ കുട്ടികളുടെ പരിപാലനവുമായി ബന്ധപ്പെട്ട് പല വെല്ലുവിളികളും നേരിടേണ്ടിവന്നേക്കാം. കുട്ടികളുടെ ബോറടി ഒഴിവാക്കുക, അവരെ സുരക്ഷിതരാക്കുക, അവരുടെ പഠനകാര്യങ്ങളുമായി മുന്നോട്ടുപോകുക തുടങ്ങി ഒട്ടേറെ കാര്യങ്ങൾ അവർക്ക് ജോലിയോടൊപ്പം കൊണ്ടുപോകേണ്ടി വരാം. ഒരു പ്രശ്ന കാലഘട്ടം വരുമ്പോൾ കുട്ടികൾ മുതിർന്നവരെയാണ് ആ സാഹചര്യവുമായി പൊരുത്തപ്പെട്ടുപോകാൻ ആശ്രയിക്കുന്നത്.
ഒരൽപ്പം ഉത്കണ്ഠ അസുഖവ്യാപനം തടയുന്നതിനുവേണ്ട മുൻകരുതലുകളെടുക്കാൻ സഹായകരമാകുമെങ്കിലും അമിത ഉത്കണ്ഠ കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അതുകൊണ്ടുതന്നെ കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ച് വീട്ടിലുള്ള അവസരം രക്ഷിതാക്കളിൽ പലർക്കും വീട്ടിലിരുന്ന് ജോലിചെയ്യേണ്ട ആവശ്യകത ഉണ്ടെങ്കിൽ പോലും കുട്ടികളിൽ ആരോഗ്യപരമായ ശീലങ്ങൾ ഉണ്ടാക്കുന്നതിനും പ്രശ്നപരിഹാര കഴിവുകൾ വളർത്തിയെടുക്കുന്നതിനും സമയം ക്രിയാത്മകമായി ചെലവഴിക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തുന്നതിനും കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സഹായകരമാകുന്ന വിധത്തിൽ ആസൂത്രണം ചെയ്യേണ്ടിയിരിക്കുന്നു. ഇതനുസരിച്ചുള്ള പദ്ധതിയാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!