ശൂദ്രരുടെ ‘ചാരിറ്റി ‘ ശുദ്ധ തട്ടിപ്പ് ! പേരും പ്രസക്തിയും മാത്രം ലക്‌ഷ്യം ?

by | Apr 10, 2024 | Latest | 0 comments

ശൂദ്രന്മാർക്കിടയിൽ ‘ചാരിറ്റി ‘ മോഹം കൊടുമ്പിരികൊണ്ടിരിക്കുകയാണ് . പേരും പ്രസക്തിയും പണംമുണ്ടാക്കുന്നതിനും കുറുക്കുവഴിയും ഏറ്റവും എളുപ്പമുള്ള വഴിയുമാണ് ‘ചാരിറ്റി ‘അഥവാ ക്ഷേമ പ്രവർത്തനങ്ങൾ .ബിജെപി കാർക്കിടയിലെ നന്മമരമെന്നറിയപ്പെടുന്ന സുരേഷ് ഗോപിയുടെ ചാരിറ്റി പ്രവർത്തനങ്ങൾ അടുത്ത കാലത്തായി വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് .ശൂദ്രന്മാരിൽ രാഷ്ട്രീയ രംഗത്തുള്ളതിൽ ശ്രദ്ധകിട്ടിയതാണ് കേരള കോൺഗ്രസ്സ് ബി നേതാവും നായർ സർവീസ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗവുമൊക്കെയായ ഗണേഷ് കുമാറിന്റെ വീട് വച്ച് കൊടുപ്പ് .ജാതി പ്രവർത്തന രംഗത്ത് നിന്ന് മലബാർ നായർ സമാജം നേതാവും മുൻ നായർ സർവീസ് സൊസൈറ്റി കമ്പനി ചുമതലയിലൊക്കെ പ്രവർത്തിച്ചിരുന്ന മഞ്ചേരി ഭാസ്കര പിള്ള കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ നന്മമരമായി മാറിയിട്ടുണ്ട് .അതും വീട് വച്ച് കൊടുപ്പ് തന്നെയാണ് .ശൂദ്രന്മാർ ഉൾപ്പടെ സർക്കാർ ലിസ്റ്റിൽപെട്ടതും അല്ലാത്തതുമായ ജാതികൾ ഉൾപ്പെടുന്ന നായന്മാരിൽ കോടീശ്വരന്മാർ ആയിരക്കണക്കിനുണ്ട് .ബഹുഭൂരിപക്ഷത്തിനും സഹാനുഭൂതിയും സഹവർത്തിത്വവും എന്തെന്നുപോലും അറിയില്ല .അങ്ങനെയിരിക്കെ എന്തൊക്കെ ആരോപണങ്ങളും വിമര്ശനങ്ങളും ഉണ്ടായാലും ചിലർ ചെയ്തുവരുന്ന മാനുഷിക ക്ഷേമ പ്രവർത്തനങ്ങൾ മൂല്യമുള്ളത് തന്നെയാണ് .ഈഴവ ,ക്രിസ്ത്യൻ ,മുസ്ളീം സമുദായക്കാരെ സംബന്ധിച്ച് കുറച്ചുപേർ ഒഴികെയുള്ള ബഹുഭൂരിപക്ഷവും സ്വന്തം സമുദായത്തോട് വിദേയത്വം കൂറും പുലർത്തിവരുന്നവരാണ് .കരുണയും സ്നേഹവും വച്ചുപുലർത്തുന്നുമുണ്ട് . സർക്കാർ ബന്ധപ്പെട്ട അവകാശങ്ങളിൽ ഭയമില്ലാതെ ചോദിക്കുന്നതിന് മടിയുമില്ല .

എന്നാൽ ശൂദ്രർ ഉൾപ്പടെയുള്ള ‘മുന്നോക്ക ‘ ക്കാർ പേടിത്തൊണ്ടന്മാരും അലസന്മാരുമാണ് .അവകാശങ്ങൾക്കായി രംഗത്തിറങ്ങുവാൻ ഭയമുള്ളവരാണ് . അടിമത്വ മനോഭാവം വച്ച് പുലർത്തുന്നവരുടെ പിൻ തലമുറകൾ കണ്മുന്നിൽ നരകിക്കുന്നത് കണ്ടിട്ടും ഭയപ്പെട്ട് നട്ടെല്ല് ‘പണയംവച്ചവർ ‘ ശൂദ്രർ തുടങ്ങിയ നായർ സമുദായത്തിലും ‘മുന്നോക്ക ‘ പേടിത്തൊണ്ടന്മാർക്കിടയിലും ഒട്ടനവധിയുണ്ട് .പഴയ വീരസ്യം പറഞ്ഞുകൊണ്ട് നാലു ചുവരുകൾക്കിടയിൽ ജീവിതം ഹോമിക്കുന്നവരുടെ ശവപ്പറമ്പാണ് ഇന്ന് ‘മുന്നോക്ക ‘വിഭാഗം .’ചാരിറ്റി’ ഒക്കെ നല്ലതാണ് .പക്ഷെ ‘മുന്നോക്ക ‘വിഭാഗത്തെ സംബന്ധിച്ചിടത്തോളം അതൊരു തൊലിപ്പുറത്തെ ചികിത്സ മാത്രമാണ് . ഒരു സർക്കാർ ചെയ്യേണ്ടത് വ്യക്തികൾക്ക് എത്രമാത്രമാണ് ചെയ്യാൻ കഴിയുക .പേരിനും പ്രസക്തിക്കുമായി ലക്ഷങ്ങൾ ചിലവഴിക്കുന്നവർ സർക്കാരിൽ നിന്ന് മുഴുവൻ ‘മുന്നോക്ക ‘വിഭാഗത്തിനും സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ പുരോഗതി ലഭിക്കുന്നതിനായി ആനുകൂല്യങ്ങൾ നൽകുന്ന പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി ഒരുമിച്ചു പ്രവർത്തിക്കുവാൻ തയ്യാറായിട്ടില്ല ..ഈ വിഭാഗത്തിന് 1956 വരെയാണ് അങ്ങനെ സാമ്പത്തിക അനുകൂല്യങ്ങളും പരിഗണനയുമുണ്ടായിരുന്നത് .അത് പുനഃസ്ഥാപിക്കുന്നതിന് ശ്രമിക്കുകയാണ് വേണ്ടത് .സർക്കാരിനല്ലാതെ ഒരു ജനവിഭാഗത്തെ മുഴുവൻ മുന്നോട്ട് കൊണ്ടുവരാൻ വ്യക്തികൾക്കോ സംഘടനകൾക്കോ സാധിക്കില്ല .മറ്റു തരത്തിലുള്ള വ്യക്തിഗത പ്രവർത്തനങ്ങൾ മുഴുവൻ കടലിൽ കായം കലക്കുന്നതിന് തുല്യമാണ് .പൊള്ളയായ പ്രവർത്തിയാണ് .ശുദ്ധ തട്ടിപ്പും .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!