തിരുഃ സമഗ്രമായ സാമൂഹ്യ സർവ്വേ നടത്തണമെന്ന ഹൈകോടതി വിധി ഇനിയും നടപ്പിലാക്കാൻ തയ്യാറാകാതെ കേരള സർക്കാർ മുന്നോട്ട്.2020-ലാണ് കേരളത്തിൽ സമഗ്രമായ സാമൂഹ്യ സർവ്വേ നടത്താൻ ഹൈകോടതി ഉത്തരവ് ഉണ്ടായത് എന്നാൽ കൊറോണയുടെ പേരുപറഞ്ഞ് അന്ന് മുന്നോട്ട് പോയില്ല.കൊറോണ നിയന്ത്രണങ്ങൾ കഴിഞ്ഞിട്ടും കേരള സർക്കാർ സോഷ്യൽ സർവ്വേ നടത്താൻ താത്പര്യം കാണിച്ചില്ല.
തിരുവിതാംകൂറിൽ 1932-ലാണ് സമഗ്രമായ സാമൂഹ്യ സർവ്വേ നടത്തിയിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിൽ 1934-ൽ സർക്കാർ ഉദ്യോഗങ്ങളിലും നിയമ സഭയിലും ഉന്നത വിദ്യാഭ്യാസ രംഗത്തും എല്ലാ വിഭാഗം ജനങ്ങൾക്കും ജാതി മത പരിഗണന കൂടാതെ ശതമാനം കണക്കിൽ സീറ്റുകൾ അനുവദിച്ചു. എന്നാൽ മലബാർ ലയിച്ചുകൊണ്ട് കേരള സംസ്ഥാന രൂപീകരണം നടന്നതിനുശേഷം വന്ന ഇ എം എസ് സർക്കാർ നിയമ സഭയിൽ അപ്രമാദിത്യം ഉണ്ടായിരുന്ന ഈഴവ മുസ്ലിം ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ള അംഗങ്ങളുടെ ശക്തമായ ആവശ്യത്തെ തുടർന്ന് നായർ ബ്രാഹ്മണ ക്ഷത്രിയ അമ്പലവാസി ജന വിഭാഗത്തിന് ഭരണത്തിൽ പങ്കാളിത്തം നിഷേധിക്കതിനായി സംവരണം നൽകുന്നത് നിർത്തി വയ്ക്കുകയും സാമ്പത്തിക ആനുകൂല്യങ്ങൾ അവസാനിപ്പിക്കുകയും ചെയ്യുകയായിരുന്നു.
അതിനെതിരെ അന്ന് ആരും പരാതിപ്പെട്ടില്ല. എന്നാൽ കിടങ്ങൂർ ഗോപാല കൃഷ്ണപിള്ള നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറിയായി വന്നതോടെ ചിത്രം മാറി. അദ്ദേഹം സംവരണം ആവശ്യപ്പെട്ട് പ്രഷോഭം ആരംഭിച്ചു. അതിനൊപ്പം അന്ന് സംവരണം നഷ്ടപ്പെട്ടവരും കൂടി. അദേഹത്തിന്റെ സംവരണ പോരാട്ടത്തിൽ അകൃഷ്ടനായി രംഗത്ത് പടപൊരുതിയ ആളായിരുന്നു കേരള ബ്രാഹ്മണ സഭയുടെ സ്ഥാപകരിൽ ഒരാളും പ്രസിഡന്റുമായിരുന്ന ഡി കൃഷ്ണയ്യർ.
തിരുവനന്തപുരത്ത് തൈക്കാട് കരയോഗം ഉത്ഘാടനവേദിയിൽ ആയിരുന്നു സംവരണ പോരാട്ട പ്രവർത്തനത്തിൽ തമ്മിൽ ധാരണയായത്.അതിനെ തുടർന്ന് നിർദേശ പ്രകാരം രൂപമെടുത്ത സംഘടനയാണ് അവശ (മുന്നോക്ക )സംഘം.പിന്നീട് 2005 -ൽ മാനവ ഐക്യവേദി എന്ന പേരിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു. പ്രസ്തുത സംഘടനയാണ് സമുദായ ചരിത്ര പഠനം നടത്തുകയും നിയമപരമായി സംവരണ കാര്യങ്ങൾ ചെയ്തുവരുന്ന രാജേഷ് ആർ നായർ കഴുന്നിയിൽ നൽകിയ ഹർജിയിൽ അദ്ദേഹത്തിനൊപ്പം ഹൈകോടതിയെ സമീപിക്കുന്നത്.ആ കേസിലാണ് വിധിയുണ്ടായിട്ടുള്ളത്.
0 Comments