തിരുവനന്തപുരം:ശ്രീ പത്മനാഭസ്വാമി ക്ഷേത്രം മുൻ പുഷ്പാഞ്ജലിസ്വാമിക്കെതിരെ ചെങ്ങന്നൂർ ശ്രീ കൃഷ്ണവിലാസം കരയോഗം ഭാരവാഹികൾ തമിഴ്‌നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോമെന്റ് വകുപ്പ് കമ്മീഷണറെയും എക്സികുട്ടീവ് ഓഫിസറെയും ഇന്നലെ നേരിൽ കണ്ട് ചെങ്ങന്നൂർ നരസിംഹസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ചെങ്ങന്നൂർ മുൻസിഫ് കോടതിയിലെയും കേരള ഹൈകോടതിയിലെയും ഉത്തരവും മറ്റു വിവരങ്ങളും കൈമാറി .2020 -ലാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത് കാലങ്ങളായി കരയോഗം കൈവശം വച്ചിരിക്കുന്ന ക്ഷേത്രം പവർ ഓഫ് അറ്റോർണിക്ക് കൈമാറണമെന്ന മുൻ പുഷ്പാഞ്ജലിസ്വാമിയാരുടെ ആവശ്യം ഭാരവാഹികൾ അനുസരിക്കാത്തതായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്.അതിനെതിരെ പവർ ഓഫ് അറ്റോർണി മുൻസിഫ് കോടതിയിൽ ഒർജിനൽ സ്യുട്ട് ഫയൽ ചെയ്തു.ഇത് ചോദ്യം ചെയ്ത് കരയോഗം ഭാരവാഹികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.അതിന്മേൽലുള്ള വിധിപകർപ്പും വിശദവിവരങ്ങളുമാണ് ഭാരവാഹികൾ അധികൃതരെ ധരിപ്പിച്ചിട്ടുള്ളത്.(Sree Padmanabha swamy temple Pushpanjali swami against Chengannur Sree KrishnaVilasam Karayogam.pathradipar online).മുഞ്ചിറ ശങ്കര മഠത്തിന്മേലുള്ള മുൻ പുഷ്പാഞ്ജലിസ്വാമിയാരുടെ അവകാശവാദം നേരത്തെ തമിഴ്‌നാട് സർക്കാരും ഹൈക്കോടതിയും തള്ളിക്കളഞ്ഞിരുന്നു.പ്രസ്തുത കേസിൽ റിവ്യൂപെറ്റിഷനുമായി ശ്രീ മദ് പരമേശ്വരബ്രഹ്മാനന്ദ തീർത്ഥ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് കരയോഗത്തിൻറെ നടപടി .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments