തിരുവനന്തപുരം : ശ്രീ ശങ്കരാചാര്യ ശിഷ്യർ സ്ഥാപിച്ചിട്ടുള്ള കേരളത്തിലെ സ്വാമിയാർ മഠങ്ങളിൽ കിഴക്കേമഠം എന്നറിയപ്പെടുന്ന മുഞ്ചിറ മഠം ഉൾപ്പടെയുള്ള മഠങ്ങൾ നശിപ്പിക്കുവാൻ ശ്രമം നടത്തുന്നു . നിലവിൽ കന്യാകുമാരി ജില്ലയിലെ മുഞ്ചിറയിലും കൂടാതെ തൃശൂർ അവിട്ടത്തൂരും പുഷ്പാഞ്ജലി സ്വാമിയാർ മഠമായാ തിരുവനന്തപുരത്തെ മിത്രാനന്ദപുരത്തുമാണ് കീഴ് മഠങ്ങൾ ഉള്ളത് . മറ്റു മഠങ്ങളെ അപേക്ഷിച്ച് കിഴക്കേ മഠത്തിന് കാലങ്ങളായി നാഥനില്ലാത്ത സ്ഥിതിയായിരുന്നു . അവസ്ഥ മുതലെടുത്ത് അന്യ ധർമ്മ വിശ്വാസികളും മതസ്ഥരും സംഘടനകളും കയ്യേറ്റങ്ങൾ നടത്തി സ്വത്തുക്കൾ അപഹരിച്ചു . പുര കത്തുമ്പോൾ വാഴവെട്ടുവാൻ തയ്യാറായ മുൻ മാനേജർമാർ മഠവും സ്വത്തുക്കളും തീറെഴുതാനും മടിച്ചില്ല . മാനേജർമാർ ഇങ്ങനെ കോടികൾ വില വരുന്ന സ്വത്തുക്കളാണ് നഷ്ടപ്പെടുത്തിയത് .കൂടാതെ സ്വാമിയാരെ നിയമിക്കാനെന്ന പേരിൽ പണത്തട്ടിപ്പും നടത്തിയതായി പറയുന്നുണ്ട് .നിലവിലെ സ്വാമിയാരെ കുറിച്ചും ആക്ഷേപങ്ങളുണ്ട് . പാരമ്പര്യമായി നമ്പൂതിരി വിഭാഗത്തിലെ സന്യാസിമാരാണ് സ്വാമിയാർമഠങ്ങളിലേയ്ക്ക് വരുന്നത് .നിലവിലെ സ്വാമിയാർ, നമ്പൂതിരി വിഭാഗത്തിലെ സന്യാസിമാരെ അകറ്റി നിർത്തുന്നതായി പറയുന്നുണ്ട് . അവിട്ടത്തൂരും മുഞ്ചിറയിലും സ്വാമിയാർമാരുടെ കുറവുണ്ട് .ഇളമുറ സ്വാമിയാർ ആകാനായുള്ള യോഗ്യതയുള്ള അനവധിപേർ നമ്പൂതിരി വിഭാഗത്തിലും മറ്റും ഉണ്ടെങ്കിലും പൂർവ്വികമായി ഇല്ലാത്ത അവകാശത്തിന്റെ പേരിൽ സർവ്വതും കൈപിടിയിലൊതുക്കാനുള്ള ഗൂഢ തന്ത്രങ്ങളുടെ ഭാഗമായാണ് ഇളമുറ സന്യാസികൾക്ക് ശിഷ്യത്വം നല്കാത്തതെന്നാണ് അറിയുന്നത് .തൃകൈക്കാട്ട് സ്വാമിയാർ മഠത്തിലും ഇളമുറ സ്വാമിയാരേ അവരോധനം നടത്തുവാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല ചിലരുടെ അധികാര ഗർവ് കാരണം കേരളത്തിലെ ശങ്കര ധർമവും സ്ഥാപനങ്ങളും നാശത്തിന്റെ വക്കിലാണ് .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments