ശ്രീ ശങ്കരാചാര്യ സ്വാമിയാർ മഠം പൊളിച്ചടുക്കാൻ ശ്രമം .

by | Jul 6, 2020 | Spirituality | 0 comments

തിരുവനന്തപുരം : ശ്രീ ശങ്കരാചാര്യ ശിഷ്യർ സ്ഥാപിച്ചിട്ടുള്ള കേരളത്തിലെ സ്വാമിയാർ മഠങ്ങളിൽ കിഴക്കേമഠം എന്നറിയപ്പെടുന്ന മുഞ്ചിറ മഠം ഉൾപ്പടെയുള്ള മഠങ്ങൾ നശിപ്പിക്കുവാൻ ശ്രമം നടത്തുന്നു . നിലവിൽ കന്യാകുമാരി ജില്ലയിലെ മുഞ്ചിറയിലും കൂടാതെ തൃശൂർ അവിട്ടത്തൂരും പുഷ്പാഞ്ജലി സ്വാമിയാർ മഠമായാ തിരുവനന്തപുരത്തെ മിത്രാനന്ദപുരത്തുമാണ് കീഴ് മഠങ്ങൾ ഉള്ളത് . മറ്റു മഠങ്ങളെ അപേക്ഷിച്ച് കിഴക്കേ മഠത്തിന് കാലങ്ങളായി നാഥനില്ലാത്ത സ്ഥിതിയായിരുന്നു . അവസ്ഥ മുതലെടുത്ത് അന്യ ധർമ്മ വിശ്വാസികളും മതസ്ഥരും സംഘടനകളും കയ്യേറ്റങ്ങൾ നടത്തി സ്വത്തുക്കൾ അപഹരിച്ചു . പുര കത്തുമ്പോൾ വാഴവെട്ടുവാൻ തയ്യാറായ മുൻ മാനേജർമാർ   മഠവും സ്വത്തുക്കളും തീറെഴുതാനും മടിച്ചില്ല . മാനേജർമാർ ഇങ്ങനെ കോടികൾ വില വരുന്ന സ്വത്തുക്കളാണ് നഷ്ടപ്പെടുത്തിയത് .കൂടാതെ സ്വാമിയാരെ നിയമിക്കാനെന്ന പേരിൽ പണത്തട്ടിപ്പും നടത്തിയതായി പറയുന്നുണ്ട് .നിലവിലെ സ്വാമിയാരെ കുറിച്ചും ആക്ഷേപങ്ങളുണ്ട് . പാരമ്പര്യമായി നമ്പൂതിരി വിഭാഗത്തിലെ  സന്യാസിമാരാണ്  സ്വാമിയാർമഠങ്ങളിലേയ്ക്ക് വരുന്നത് .നിലവിലെ സ്വാമിയാർ, നമ്പൂതിരി വിഭാഗത്തിലെ സന്യാസിമാരെ അകറ്റി നിർത്തുന്നതായി പറയുന്നുണ്ട് .  അവിട്ടത്തൂരും  മുഞ്ചിറയിലും  സ്വാമിയാർമാരുടെ  കുറവുണ്ട് .ഇളമുറ  സ്വാമിയാർ  ആകാനായുള്ള  യോഗ്യതയുള്ള അനവധിപേർ നമ്പൂതിരി വിഭാഗത്തിലും മറ്റും ഉണ്ടെങ്കിലും പൂർവ്വികമായി  ഇല്ലാത്ത  അവകാശത്തിന്റെ  പേരിൽ സർവ്വതും കൈപിടിയിലൊതുക്കാനുള്ള  ഗൂഢ  തന്ത്രങ്ങളുടെ  ഭാഗമായാണ്  ഇളമുറ സന്യാസികൾക്ക് ശിഷ്യത്വം നല്കാത്തതെന്നാണ് അറിയുന്നത് .തൃകൈക്കാട്ട് സ്വാമിയാർ മഠത്തിലും ഇളമുറ സ്വാമിയാരേ അവരോധനം നടത്തുവാൻ  ബന്ധപ്പെട്ടവർ  തയ്യാറായിട്ടില്ല ചിലരുടെ അധികാര ഗർവ് കാരണം കേരളത്തിലെ ശങ്കര ധർമവും സ്ഥാപനങ്ങളും നാശത്തിന്റെ  വക്കിലാണ് .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി .

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി .

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി . ഹൈദരാബാദ്: ആലപ്പുഴ സ്വാദേശിയായ നിർദ്ധന വിദ്യാർത്ഥിയോട് തെലുങ്കാന ഹൈദരാബാദ് നാമ്പള്ളി കെയർ ഹോസ്പിറ്റൽ അധികൃതരുടെ മനുഷ്യത്വരഹിതമായ ക്രൂരതയ്ക്ക് താക്കീത് നൽകി ആൾ ഇൻ മലയാളി അസോസിയേഷൻറെ നിർണ്ണായക...

പി എച്ച് ഡി റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു .ഒന്നാംറാങ്ക് നായർ വിദ്യാർത്ഥിക്ക്

പി എച്ച് ഡി റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു .ഒന്നാംറാങ്ക് നായർ വിദ്യാർത്ഥിക്ക്

കേരള സാഹിത്യഅക്കാദമി കേന്ദ്രമായി കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവേഷണം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.മലപ്പുറം ഉപ്പട ചുരക്കാട്ടിൽ വീട്ടിൽ അമൃതപ്രിയ ഒന്നാംറാങ്ക് നേടി .നായർ സമുദായാംഗമാണ് .സരിതാ കെ എസ് (പുലയ )രണ്ടാം റാങ്ക് ,സ്നേഹാ ചന്ദ്രൻ...

ഓർമകളിലെ പണിക്കർ സാർ…ഹൈദ്രബാദ് എൻ എസ് എസ് .

ഓർമകളിലെ പണിക്കർ സാർ…ഹൈദ്രബാദ് എൻ എസ് എസ് .

നായർ സർവീസ് സൊസൈറ്റിയിൽ പ്രധാനപ്പെട്ട എല്ലാ പദവികളും വഹിച്ച യശശരീരനായ . പി കെ നാരായണ പണിക്കർ സാർ എന്നും എനിക്ക് ഒരു വഴികാട്ടി ആയിരുനെന്ന് ഹൈദ്രബാദ് എൻ എസ് എസ് ജനറൽ സെക്രട്ടറി സുരേഷ് ജി നായർ . .അദ്ദേഹത്തിന്റെ ചരമദിനത്തോട് അനുബന്ധിച്ചുള്ള  ഓർമ്മക്കുറിപ്പിലാണ് ഇങ്ങനെ...

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

error: Content is protected !!