തൃശ്ശൂർ: നടുവിൽ മഠം ഒറവങ്കര അച്യുത ഭാരതി ഇളമുറ സ്വാമിയാർ ജൂലായ് 25 ന് ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ .പുഷ്പാജ്ഞലി സ്വാമിയാരായി അവരോധിയ്ക്കും
ശ്രീ ശങ്കരശിഷ്യനായ സുരേശ്വരാചാര്യരുടെ പരമ്പരയാണ് തൃശ്ശൂർ നടുവിൽ മഠം. തിരുവിതാംകൂർ മഹാരാജാവും യോഗത്തിൽ പോറ്റിമാരും ഉൾപ്പെടുന്ന എട്ടരയോഗത്തിൻ്റെ അദ്ധ്യക്ഷൻ പുഷ്‌പാഞ്‌ജലി സ്വാമിയാരായിരുന്നു . ശങ്കര പാരമ്പരയായ കന്യാകുമാരി ജില്ലയിലെ മുഞ്ചിറയിലുള്ള മഠത്തിൽ നിന്നും തൃശൂർ നടുവിൽ മഠത്തിൽ നിന്നുമാണ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി സ്വാമികളെ അവരോധിച്ചു വരുന്നത് . ഏതാനും വർഷങ്ങളായി മുഞ്ചിറ മഠത്തിൽ സ്വാമിയാർ അവരോധനം നടക്കാതെ യിരിയ്ക്കുകയാണ് .
ക്ഷേത്രഭരണത്തെ സംബന്ധിച്ച് തർക്കമുണ്ടായ കാലയളവിൽ സുപ്രീംകോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ചാലക്കുടി തിരുത്തൂർ മന പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ സ്വാമികളെ മുഞ്ചിറ മഠത്തെ പ്രതിനിധീകരിച്ച് പുഷ്പാഞ്ജലി സ്വാമികളായി അവരോധിക്കുന്നത് . ഏകദേശം അഞ്ച് വർഷത്തോളം അദ്ദേഹം തുടർന്നു . ഇതിനിടയിൽ പുഷ്പാഞ്ജലി സ്വാമിയാർക്ക് മഠം അനുവദിച്ചു നല്കാതെയുള്ള ക്ഷേത്രം എക്സികുട്ടീവ് ഓഫിസറുടെ നടപടിയിൽ പ്രതിക്ഷേധിച്ചു് ഓണസമയത്ത് ഉപവാസമിരുന്നത് വിവാദങ്ങൾക്ക് കാരണമായി . സ്വാമിയാർക്ക് യാത്രയ്ക്കായി വാഹന സൗകര്യമോ സഹായിയെ നൽകുന്നതിനോ ഭരണ സമിതി തയ്യാറായിരുന്നില്ല . സുപ്രീം കോടതിയിൽ നടന്ന വാദങ്ങളിൽ പുഷ്പാഞ്ജലി സ്വാമിയാരെ കുറിച്ച് സൂചിപ്പിക്കാത്തതിന് പിന്നിൽ രാജ കുടുംബത്തിന്റെ വിരോധമാണെന്ന് ആരോപണമുണ്ട് . അതോടെ ഭരണ സമിതിയിൽ നിന്നും സ്വാമിയാർ പുറത്താക്കപ്പെട്ടു . കൊട്ടാരത്തിന്റെ ഇത്തരം നടപടികൾക്കിടയിലാണ് പുതിയ സ്വാമിയാർ ചുമതലയേൽക്കുന്നത് . പുഷ്പാഞ്ജലി സ്വാമിയാർക്ക് സുരക്ഷയും വാഹനവും സഹായിയേയും അനുവദിയ്ക്കുവാൻ ഭരണ സമിതിയോട് ആവശ്യപ്പെടുമെന്ന് ശ്രീ ശങ്കര ധർമ്മ പരിപാലന യോഗം എക്സികുട്ടീവ് കോൺസിൽ ചെയർമാൻ എം കെ മഹേശ്വരൻ നമ്പൂതിരിയും സെക്രട്ടറി ജനറൽ രാജേഷ് ആർ നായരും അറിയിച്ചു .
0 Comments