തിരുവനന്തപുരം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുൻ പുഷ്പാഞ്ജലി സ്വാമിയാർ മുഞ്ചിറ മഠത്തിനെതിരെ ചെന്നെ ഹൈക്കോടതിയുടെ മധുര ബഞ്ചിൽ കേസ് നൽകിയതിൽ ദുരൂഹത . മുഞ്ചിറ മഠം ഇനിയൊരിക്കലും പ്രവർത്തിക്കരുതെന്ന് ചിന്തിയ്ക്കുന്നവരാണ് കോടതി ഹർജ്ജിയ്ക്ക് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു . തിരുവനന്തപുരം മിത്രാനന്ദപുരത്തെ സമരകോലാഹലങ്ങളുടെ പിന്നിൽ പ്രവർത്തിയ്ക്കുന്നത് ഒരു പ്രത്യാഗ ഗൂഢ സംഘമെന്ന് അന്ന് ആരോപണമുയർന്നിരുന്നു . മുഞ്ചിറ മഠം എഴുതിവിറ്റവരിൽ സ്വാമിയർമാരെ കൂടാതെ ചില മുൻ മാനേജർമാരും കാരണക്കാരാണ് . ഇങ്ങനെയുള്ളവരുടെ ക്രിമിനൽ കൂട്ടായ്മയാണ് സ്വാമിയാരെ നിയന്ത്രിയ്ക്കുന്നതെന്നാണ് പറയുന്നത് . മുഞ്ചിറ മഠത്തിൽ സ്വാമിയരില്ലാതെയായിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു . ഇതിനിടയിൽ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ആചാര അനുഷ്ടാനങ്ങളുടെ ഭാഗമായി വെള്ളറട സ്വാമികളെ കൂടാതെ ചാലക്കുടി തിരുത്തൂർ മന ശ്രീ പരമേശ്വര ബ്രഹ്മാനന്ദ ധീർത്ഥയും പുഷ്പാഞ്ജലി സ്വാമിയാരായി . ഇക്കാലമത്രയും ചുമതലപ്പെട്ട മറ്റു മഠക്കാരും തിരിഞ്ഞുനോക്കിയില്ല . മഠത്തിന്റെ സ്ഥാപരജംഗമങ്ങളെ കുറിച്ച് യാതൊരു രേഖകളും ബന്ധപ്പെട്ടവരുടെ കൈകളിലില്ല . എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി ശങ്കരാചാര്യ ഭക്തരുടെ കൂട്ടായ്മയെ ശ്രീ ശങ്കര ധർമ്മ പരിപാലനയോഗം മഠത്തിന്റെ ദയനീയാവസ്ഥയെ കുറിച്ച് അന്വേഷിയ്ക്കുകയും ഒട്ടനവധി രേഖകളും വിവരങ്ങളും ശേഖരിയ്ക്കുകയും മഠം പുനഃ സൃഷ്ടിയ്ക്കായി പ്രത്യക താത്പര്യമെടുക്കുകയും ചെയ്തു .
മുഞ്ചിറ മഠത്തിൽ സ്വാമിയാരെ അവരോധിയ്ക്കുവാൻ ഇന്നേവരേയ്ക്കും ശങ്കര പരമ്പരയിലെ മറ്റു മഠക്കാർ താത്പര്യമെടുത്തിട്ടില്ല . ഇതുമൂലം മഠത്തിന്റേതായ ആയിരക്കണക്കിന് ഏക്കർ ഭൂമിയാണ് അന്യാധീനപ്പെട്ടത് . പുരാവസ്തുപരമായി ഏറെ പ്രാധാന്യമുള്ളതമാണ് സ്വാമിയാർ മഠങ്ങൾ .മറ്റൊരിടത്തും കാണാത്ത തരത്തിൽ ക്ഷേത്ര ചുറ്റമ്പലത്തിന് ഉള്ളിൽ സ്വാമിയാർ മാരുടെ സമാധികൾ കാണുവാൻ കഴിയും .കേരളത്തിലെ മലയാള ബ്രാഹ്മണരായ നമ്പൂതിരി സമുദായത്തിന്റെ ചരിത്രപരമായും സാംസ്കാരികമായും പ്രസക്തി വിളിച്ചോതുന്നതാണ് സ്വാമിയാർ മഠങ്ങൾ . ഒരു പക്ഷെ യുനെസ്‌കോ പോലുള്ള അന്താരാഷ്ട സംഘടനകൾക്ക് വളരെ താത്പര്യമുണ്ടായേക്കാവുന്ന പൈതൃക സ്മാരകങ്ങളാണ് സ്വാമിയാർ മഠങ്ങൾ .
.വളരെ നിസ്സാരവത്കരിയ്ക്കുവാൻ ചില കുബുദ്ധികൾ ശ്രമിയ്ക്കുമ്പോൾ നഷ്ടപ്പെടുന്നത് സമൂഹത്തിന്റെ പൊതു സ്വത്താണ് . ഇന്ത്യയുടെ പൈതൃക സമ്പത്തുകളാണ് . നമ്പൂതിരി സമുദായത്തിന് സാമൂഹ്യമായി വൻ കുതിച്ചുചാട്ടത്തിന് ഉതകുന്നതാണ് മഠം വകയായ ഭൂമികൾ . സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന സമുദായ അംഗങ്ങൾക്കും സനാതനീയർക്കും പ്രതീക്ഷയ്ക്ക് വകയുള്ള പദ്ധതികൾ ആവിഷ്കരിയ്ക്കുവാനും സമുദായ പുരോഗതിയ്ക്കും കഴിയുന്നതായിരുന്നു . എന്നാൽ ചില സ്വാർത്ഥ താത്പര്യക്കാരുടെ കൈകളിൽപ്പെടുകയാണ് ചെയ്തിട്ടുള്ളത് .— തുടരും …….
[ap_tagline_box tag_box_style=”ap-all-border-box”] നല്ല നിലയിൽ പ്രവർത്തിയ്ക്കുന്ന മറ്റു സ്വാമിയാർ മഠങ്ങളുടെ നിലയും പരുങ്ങലിലാകും……..[/ap_tagline_box].
0 Comments