മുഞ്ചിറ മഠത്തിനെതിരെ മുൻ പുഷ്പാഞ്ജലി സ്വാമിയാർ കേസ് കൊടുത്തതിന് പിന്നിൽ …. ?

by | Aug 16, 2021 | Spirituality | 0 comments

തിരുവനന്തപുരം : ശ്രീ പത്മനാഭ സ്വാമി  ക്ഷേത്രത്തിലെ  മുൻ പുഷ്പാഞ്ജലി സ്വാമിയാർ  മുഞ്ചിറ മഠത്തിനെതിരെ  ചെന്നെ ഹൈക്കോടതിയുടെ  മധുര ബഞ്ചിൽ  കേസ്  നൽകിയതിൽ  ദുരൂഹത . മുഞ്ചിറ മഠം  ഇനിയൊരിക്കലും  പ്രവർത്തിക്കരുതെന്ന്  ചിന്തിയ്ക്കുന്നവരാണ്  കോടതി ഹർജ്ജിയ്ക്ക്  പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു .  തിരുവനന്തപുരം മിത്രാനന്ദപുരത്തെ സമരകോലാഹലങ്ങളുടെ പിന്നിൽ പ്രവർത്തിയ്ക്കുന്നത് ഒരു പ്രത്യാഗ ഗൂഢ സംഘമെന്ന് അന്ന് ആരോപണമുയർന്നിരുന്നു . മുഞ്ചിറ മഠം  എഴുതിവിറ്റവരിൽ  സ്വാമിയർമാരെ കൂടാതെ ചില മുൻ മാനേജർമാരും  കാരണക്കാരാണ് . ഇങ്ങനെയുള്ളവരുടെ  ക്രിമിനൽ കൂട്ടായ്മയാണ് സ്വാമിയാരെ  നിയന്ത്രിയ്ക്കുന്നതെന്നാണ് പറയുന്നത് . മുഞ്ചിറ മഠത്തിൽ സ്വാമിയരില്ലാതെയായിട്ട്    പതിറ്റാണ്ടുകൾ കഴിഞ്ഞു . ഇതിനിടയിൽ  പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ആചാര  അനുഷ്ടാനങ്ങളുടെ ഭാഗമായി വെള്ളറട  സ്വാമികളെ കൂടാതെ ചാലക്കുടി തിരുത്തൂർ മന ശ്രീ പരമേശ്വര ബ്രഹ്മാനന്ദ ധീർത്ഥയും പുഷ്പാഞ്ജലി  സ്വാമിയാരായി . ഇക്കാലമത്രയും ചുമതലപ്പെട്ട  മറ്റു മഠക്കാരും തിരിഞ്ഞുനോക്കിയില്ല .  മഠത്തിന്റെ സ്ഥാപരജംഗമങ്ങളെ കുറിച്ച് യാതൊരു രേഖകളും ബന്ധപ്പെട്ടവരുടെ കൈകളിലില്ല . എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി ശങ്കരാചാര്യ ഭക്തരുടെ കൂട്ടായ്മയെ ശ്രീ ശങ്കര ധർമ്മ പരിപാലനയോഗം മഠത്തിന്റെ ദയനീയാവസ്ഥയെ കുറിച്ച് അന്വേഷിയ്ക്കുകയും  ഒട്ടനവധി രേഖകളും വിവരങ്ങളും ശേഖരിയ്ക്കുകയും മഠം  പുനഃ സൃഷ്ടിയ്ക്കായി പ്രത്യക താത്പര്യമെടുക്കുകയും ചെയ്തു .

മുഞ്ചിറ മഠത്തിൽ സ്വാമിയാരെ  അവരോധിയ്ക്കുവാൻ  ഇന്നേവരേയ്ക്കും ശങ്കര പരമ്പരയിലെ മറ്റു  മഠക്കാർ താത്പര്യമെടുത്തിട്ടില്ല . ഇതുമൂലം  മഠത്തിന്റേതായ  ആയിരക്കണക്കിന് ഏക്കർ ഭൂമിയാണ് അന്യാധീനപ്പെട്ടത് .  പുരാവസ്തുപരമായി ഏറെ  പ്രാധാന്യമുള്ളതമാണ് സ്വാമിയാർ മഠങ്ങൾ .മറ്റൊരിടത്തും  കാണാത്ത  തരത്തിൽ ക്ഷേത്ര  ചുറ്റമ്പലത്തിന്  ഉള്ളിൽ സ്വാമിയാർ മാരുടെ സമാധികൾ കാണുവാൻ കഴിയും .കേരളത്തിലെ മലയാള ബ്രാഹ്മണരായ നമ്പൂതിരി സമുദായത്തിന്റെ  ചരിത്രപരമായും സാംസ്കാരികമായും  പ്രസക്തി  വിളിച്ചോതുന്നതാണ് സ്വാമിയാർ മഠങ്ങൾ . ഒരു പക്ഷെ യുനെസ്‌കോ പോലുള്ള അന്താരാഷ്ട സംഘടനകൾക്ക് വളരെ താത്പര്യമുണ്ടായേക്കാവുന്ന  പൈതൃക  സ്മാരകങ്ങളാണ്  സ്വാമിയാർ മഠങ്ങൾ .

.വളരെ നിസ്സാരവത്കരിയ്ക്കുവാൻ  ചില  കുബുദ്ധികൾ  ശ്രമിയ്ക്കുമ്പോൾ നഷ്ടപ്പെടുന്നത് സമൂഹത്തിന്റെ പൊതു  സ്വത്താണ് . ഇന്ത്യയുടെ പൈതൃക സമ്പത്തുകളാണ് . നമ്പൂതിരി സമുദായത്തിന്  സാമൂഹ്യമായി വൻ കുതിച്ചുചാട്ടത്തിന്  ഉതകുന്നതാണ്  മഠം  വകയായ ഭൂമികൾ . സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന  സമുദായ അംഗങ്ങൾക്കും സനാതനീയർക്കും പ്രതീക്ഷയ്ക്ക്  വകയുള്ള പദ്ധതികൾ  ആവിഷ്കരിയ്ക്കുവാനും സമുദായ പുരോഗതിയ്ക്കും കഴിയുന്നതായിരുന്നു . എന്നാൽ ചില സ്വാർത്ഥ താത്പര്യക്കാരുടെ  കൈകളിൽപ്പെടുകയാണ് ചെയ്തിട്ടുള്ളത് .— തുടരും …….

 

[ap_tagline_box tag_box_style=”ap-all-border-box”] നല്ല നിലയിൽ പ്രവർത്തിയ്ക്കുന്ന മറ്റു സ്വാമിയാർ മഠങ്ങളുടെ നിലയും പരുങ്ങലിലാകും……..[/ap_tagline_box].

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!