തിരുഃ ശ്രീ ശങ്കര ധർമ്മ പരിപാലന യോഗം ജഗത് ഗുരു ശ്രീ ശങ്കരാചാര്യ ധർമ്മവും അദ്വൈത സിദ്ധാന്തവും പ്രചരിപ്പിക്കുന്നതിന്റെയും സ്വാമിയാർമഠങ്ങൾ സംരക്ഷിയ്ക്കുന്നതിന്റെയും ഭാഗമായി ആരംഭിച്ച ഒന്നാം ഘട്ട യാത്രാപരിപാടി വൻ വിജയം . പ്രചാരണവും കൂടികാഴ്ചകളും സ്വാമിയാർ മഠം സന്ദർശ്ശനങ്ങളും വിപുലീകരണകാര്യ സമിതിയുടെ നേതൃത്വത്തിൽ നടത്തി .തുടക്കത്തിൽ ആലപ്പുഴ ,എറണാകുളം ,തൃശൂർ ജില്ലകളിൽ നടന്നിട്ടുള്ള പരിപാടികൾ വിജയമായിരുന്നുവെന്ന് ചെയർമാൻ തൃച്ചാറ്റുകുളം എൻ ശശികുമാർ അറിയിച്ചു . നിരവധി കൂടിക്കാഴ്ചകൾ നടത്തുവാനായിട്ടുണ്ട് . അംഗത്വത്തിനായി മുൻ നിശ്ചയപ്രകാരമുള്ള ഭക്തരെയാണ് നേരിൽ കാണുവാൻ കഴിഞ്ഞിട്ടുള്ളത് . നിരവധി ശങ്കരാചാര്യ ഭക്തർ ട്രസ്റ്റിൽ അംഗത്വം സ്വീകരിച്ചു . മുഞ്ചിറ മഠം സ്ഥാനീയർ കൗൺസിൽ ചെയർമാൻ കിഴക്കേ ചെറുമുക്ക് നാരായണൻ നമ്പൂതിരി , കാണിപ്പയ്യൂർ പരമേശ്വരൻ നമ്പൂതിരി , പയ്യൂർ മന ശങ്കരൻ നമ്പൂതിരി , തെക്കേ മഠം മാനേജർ വടക്കുമ്പാട് നാരായണൻ നമ്പൂതിരി , നായർ കൂട്ടായ്മ വിമൽ ,പന്തൽ മന ശങ്കരനുണ്ണി നമ്പൂതിരി തുടങ്ങിയവരുമായി വിവിധ വിഷയങ്ങളിൽ ആലോചനാ യോഗങ്ങൾ നടന്നു . എസ് എസ് ഡി പി യോഗം ആരംഭിയ്ക്കുന്ന ശ്രീ ശങ്കരാ റിസേർച്ച് സെന്ററിലേക്ക് ഗ്രന്ഥങ്ങൾ ശേഖരിക്കുന്ന നടപടിയ്ക്കും കാണിപ്പയ്യൂർ പരമേശ്വരൻ നമ്പൂതിരിയിൽ നിന്നും ഗ്രന്ഥം സ്വീകരിച്ചുകൊണ്ട് ആരംഭം കുറിച്ചു . രണ്ടാംഘട്ടമായി കൊല്ലം കന്യാകുമാരി തിരുവനന്തപുരം ജില്ലകളിൽ യാത്ര ആരംഭിയ്ക്കുമെന്ന് ചെയർമാൻ പറഞ്ഞു .സ്വാമിയാർ മഠം സംരക്ഷിക്കലിന്റെ ഭാഗമായി ഉടൻ മുഞ്ചിറ മഠത്തിൽ സന്ദർശനം നടത്തും സ്വാമിയാർ മഠം ഭക്തരുമായും പൂർവ്വികമായി മഠവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവരുമായും കൂടിക്കാഴ്ച്ചയും ആശയവിനിമയങ്ങളും നടത്തും . സ്വാമിയാർ മഠങ്ങളുടെ സംരക്ഷണത്തിനായി ശക്തമായ പ്രവർത്തനമാണ് എസ് എസ് ഡി പി യോഗം നടത്തിവരുന്നതെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments