തിരുവനന്തപുരം : കേരളത്തിലെ ജഗത് ഗുരു ശ്രീ ശങ്കരാചാര്യ സ്വാമി പരമ്പര മഠങ്ങളിൽ അദ്വൈത മതം പുനഃസ്ഥാപിയ്ക്കുന്നതിനും സ്വാമിയാർ മഠങ്ങളുടെ ഭരണ പരിഷ്കരണത്തിന്റെയും ഭാഗമായുള്ള പഠന ഗവേഷങ്ങൾക്ക് സ്വാമിയാർ മഠങ്ങളുടെ പ്രവർത്തനനത്തിന്റെ അടിസ്ഥാനവും പരമോന്നതവുമായ ഭരണഘടനായായി കണക്കാക്കുന്ന മഠന്യായ സേതു മഹാനുശാസനം മഹത് ഗ്രന്ഥം ഉപയോഗിക്കുമെന്ന് എസ് എസ് ഡി പി യോഗം എക്സികുട്ടീവ് കൗൺസിൽ വ്യക്തമാക്കി. സനാതന സമുദായങ്ങളുടെ പുരോഗതിയ്ക്കായുള്ള പഠനത്തിന്റെ ഭാഗമായി സനാതന സമുദായ കൺസൾട്ടന്റും യോഗം സെക്രട്ടറി ജനറലുമായ രാജേഷ് ആർ നായരുടെ ശ്രമഫലമായാണ് കണ്ടെത്തിയത് . ശ്രീ ശങ്കര ധർമ്മ പരിപാലനയോഗം സ്ഥാപിയ്ക്കുന്ന ആര്യാംബ സനാതന ലൈബ്രറി ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യുട്ടിന് ഗ്രന്ഥങ്ങൾ ഉടൻ കൈമാറുമെന്ന് ചെയർമാൻ എം കെ മഹേശ്വരൻ നമ്പൂതിരി പറഞ്ഞു . ഡൽഹിയിലും കൽക്കട്ടയിൽ നിന്നുമാണ് കോപ്പികൾ ലഭിച്ചിട്ടുള്ളത് . സ്വാമിയാർ മഠം ഭരണസമിതികൾക്ക് ഗ്രന്ഥത്തിന്റെ പകർപ്പ് നൽകിയിട്ടുണ്ട് .ജഗത് ഗുരു ശങ്കരാചാര്യസ്വാമികളാണ് രചിച്ചിട്ടുള്ളത് .
0 Comments