ശ്രീ ചട്ടമ്പിസ്വാമി തീർത്ഥപാദ പരമ്പരയിൽ ദീക്ഷസ്വീകരിച്ച് സ്വന്തമായി അരഡസനിലധികം ആശ്രമങ്ങൾ സ്ഥാപിച്ച ശ്രീ കൈലാസനന്ദ തീർത്ഥസ്വാമിയെ ചതിച്ച് ആശ്രമങ്ങളും വാഹനം ഉൾപ്പടെയുള്ള വസ്തുവകകളും കൈവശപ്പെടുത്തിയത് നായർകുലത്തിൻറെ ശാപമായ വക്കീലും മറ്റൊരു’പ്രമുഖ’നേതാവും (?). വെട്ടിയാർ (മാവേലിക്കര) 35 സെന്റ്,വാഴൂർ -തൃക്കുന്നപ്പുഴ 25 സെന്റ് ,ചെറുകോൽപ്പുഴ (പമ്പ) 15 സെന്റ് ,ചിറയിൻകീഴ് 4 സെന്റ് ,നെയ്യാർ ഡാം 10 സെൻറ്,ഉമാ മഹേശ്വരആശ്രമം കണ്ണൂർ 2 ഏക്കർ എന്നിവിടങ്ങളിലാണ് അദ്ദേഹം സ്വന്തമായി പണം മുടക്കി ആശ്രമങ്ങൾ സ്ഥാപിച്ചത്.അധ്യാപകനായിരുന്ന സദാശിവൻ നായർ വിരമിച്ചതിനുശേഷമാണ് തീർത്ഥപാദ പരമ്പരയിൽ ദീക്ഷസ്വീകരിച്ച് കൈലാസാനന്ദതീർത്ഥ സ്വാമിയായിമാറുന്നത് .അദ്ദേഹത്തിന് റഷ്യയിൽ ഉൾപ്പടെശിഷ്യഗണങ്ങളുണ്ടായിരുന്നു.’അനശ്വര ആത്മാ ശ്രീ ചട്ടമ്പി സ്വാമി പ്രവചനവും വ്യാഖ്യാനവും’ഉൾപ്പടെ ഒന്നിൽ കൂടുതൽ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് .ഇതിനിടെയാണ് അദ്ദേഹത്തിന് എൻ എസ് എസ് നോടുള്ള അപ്രീതിയും ശ്രീ ചട്ടമ്പിസ്വാമിയോടുള്ള അടങ്ങാത്ത ഭക്തിയും മുതലെടുത്ത്’വക്കീൽ ‘ഒപ്പം കൂടുന്നത് .ആശ്രമകാര്യങ്ങളിൽ അദ്ദേഹത്തിൻറെ പൂർവ്വാശ്രമത്തിൽ ഭാര്യയ്ക്കും കുടുംബത്തിനും ബന്ധമില്ലാതിരുന്നതിനാൽ ‘വകീലിന്’സ്വാമിയെ ചതിക്കുഴിയിൽ വീഴ്ത്തുന്നതിന് സഹായകരവും എളുപ്പവുമായി.’വക്കീൽ’ഭാര്യയുമായി ആശ്രമത്തിൽ നിത്യസന്ദർശകരായി.’പ്രമുഖന് ‘വേണ്ടി ഇടനിലക്കാരനായി ഇയ്യാൾ സ്വാമിയെ പറഞ്ഞു പറ്റിക്കുകയായിരുന്നു.ആശ്രമങ്ങളും ഭൂമികളും നിലനിർത്തി സംരക്ഷിക്കുമെന്നായിരുന്നു സ്വാമിയെ ഇയ്യാൾ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.അതിലൂടെ കൈക്കലാക്കിയ ആശ്രമങ്ങളും ഭൂമികളും സ്വാമി ജീവനോടിരിക്കെ തന്നെ വിറ്റുതുലച്ചതായി പരാതികളുണ്ടായി.ആശ്രമങ്ങൾ നിലനിർത്തി പരിപാലിക്കുമെന്ന് വിചാരിച്ചിരുന്നവർ തന്നെ ചതിച്ചതിൽ മനംനൊന്ത് അതിൻറെ ആഹാതത്തിൽ അദ്ദേഹം രോഗാതുരനായി.കയറിച്ചെല്ലാൻ മറ്റിടമില്ലാതെ പൂർവ്വാശ്രമത്തിലെത്തിയ സ്വാമി നാലഞ്ച് മാസത്തെ ഓർമ്മകൾ നഷ്ടപെട്ട് തളർന്ന കിടപ്പിനുശേഷം ഇഹലോകവാസം വെടിഞ്ഞു .സ്വാമിയുടെ ആഗ്രഹംപോലെ സ്വന്തം ആശ്രമത്തിൽ സമാധിയിരുത്താനും ആശ്രമങ്ങൾ കൈക്കലാക്കിയവർ പിന്നീട് തയ്യാറായില്ല.മറ്റു വഴികളില്ലാത്തതിനാൽ പൂർവാശ്രമത്തിലെ ഭാര്യയും മക്കളും ഭാര്യയുടെ കുടുംബത്തിൽ നിന്നും ലഭിച്ച ഭൂമിയിൽ ദഹനം നടത്തുകയാണൂണ്ടായത് .സ്വന്തം കുലത്തിൽ നിന്നുള്ള സന്യാസിവര്യനോട് ദ്രോഹപ്രവർത്തി ചെയ്തവർ അദ്ദേഹം മരിച്ചിട്ടും ഭൗതിക ദേഹം ഒരുനോക്ക് കാണാനോ അന്ത്യകർമ്മകളിൽ പങ്കെടുക്കാനോ തയ്യാറായില്ല.ഗൂഢാലോചനക്കാർ സ്വത്ത് മോഹിച്ചുകൊണ്ട് സ്വാമിയുടെ പുണ്യപ്രവർത്തികൾ സമൂഹത്തിൻറെ മുഖ്യധാരയിൽ നിന്ന് മറച്ചുവച്ചതിനാൽ അധികമാരും അറിഞ്ഞതുമില്ല.കുടുംബക്കാർക്ക് സ്വാമിയുടെ വിയോഗത്താലുള്ള’മുറിവുകൾ ഉണങ്ങുന്നതിന് മുൻപേ’വക്കീൽ’വീണ്ടുമെത്തി.നിരാലംബയായ കുടുംബക്കാരിൽ നിന്ന് ബാക്കിയുണ്ടായിരുന്ന സ്വാമിയുടെ ഗ്രന്ഥങ്ങളും മറ്റു രേഖകളും കൂടെ കടത്തിക്കൊണ്ടുപോയി.നായർ കുലത്തിനും പൊതുസമൂഹത്തിനും ഗുണകരമാകുമായിരുന്ന ഒരു ആത്മീയ ധർമ്മസ്ഥാപനത്തെ നശിപ്പിച്ച ദുഷ്ടൻ,കഴുകനെപോലെ ഇന്നും വട്ടമിട്ടുപറക്കുകയാണ് നായർ വംശത്തെ’ഉദ്ധരി’ക്കാൻ പല സംഘടനകളിലൂടെ കോടികണക്കിന് രൂപ വിലയുള്ള ഭൂമികളും ആശ്രമങ്ങളും തട്ടിയെടുത്തവർ പിന്നീട് ആശ്രമവ്യവസ്ഥയെ തകർത്ത് റെസ്റ്ഹൗസ് പോലുള്ളവയാക്കിമാറ്റി പണമുണ്ടാക്കാനും ശ്രമിച്ചിട്ടുണ്ട് .തിരുവനന്തപുരം ജില്ലയിൽ അയിരൂപ്പാറയാണ് ജന്മസ്ഥലം.അദ്ദേഹത്തിന് രണ്ട് പെണ്മക്കളാണുള്ളത്.ഭാര്യവസന്തകുമാരി.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments