തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

by | Feb 22, 2024 | Spirituality | 0 comments

ശ്രീ ചട്ടമ്പിസ്വാമി തീർത്ഥപാദ പരമ്പരയിൽ ദീക്ഷസ്വീകരിച്ച് സ്വന്തമായി അരഡസനിലധികം ആശ്രമങ്ങൾ സ്ഥാപിച്ച ശ്രീ കൈലാസനന്ദ തീർത്ഥസ്വാമിയെ ചതിച്ച് ആശ്രമങ്ങളും വാഹനം ഉൾപ്പടെയുള്ള വസ്തുവകകളും കൈവശപ്പെടുത്തിയത് നായർകുലത്തിൻറെ ശാപമായ വക്കീലും മറ്റൊരു’പ്രമുഖ’നേതാവും (?). വെട്ടിയാർ (മാവേലിക്കര) 35 സെന്റ്,വാഴൂർ -തൃക്കുന്നപ്പുഴ 25 സെന്റ് ,ചെറുകോൽപ്പുഴ (പമ്പ) 15 സെന്റ് ,ചിറയിൻകീഴ് 4 സെന്റ് ,നെയ്യാർ ഡാം 10 സെൻറ്,ഉമാ മഹേശ്വരആശ്രമം കണ്ണൂർ 2 ഏക്കർ എന്നിവിടങ്ങളിലാണ് അദ്ദേഹം സ്വന്തമായി പണം മുടക്കി ആശ്രമങ്ങൾ സ്ഥാപിച്ചത്.അധ്യാപകനായിരുന്ന സദാശിവൻ നായർ വിരമിച്ചതിനുശേഷമാണ് തീർത്ഥപാദ പരമ്പരയിൽ ദീക്ഷസ്വീകരിച്ച് കൈലാസാനന്ദതീർത്ഥ സ്വാമിയായിമാറുന്നത് .അദ്ദേഹത്തിന് റഷ്യയിൽ ഉൾപ്പടെശിഷ്യഗണങ്ങളുണ്ടായിരുന്നു.’അനശ്വര ആത്മാ ശ്രീ ചട്ടമ്പി സ്വാമി പ്രവചനവും വ്യാഖ്യാനവും’ഉൾപ്പടെ ഒന്നിൽ കൂടുതൽ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് .ഇതിനിടെയാണ് അദ്ദേഹത്തിന് എൻ എസ് എസ് നോടുള്ള അപ്രീതിയും ശ്രീ ചട്ടമ്പിസ്വാമിയോടുള്ള അടങ്ങാത്ത ഭക്തിയും മുതലെടുത്ത്’വക്കീൽ ‘ഒപ്പം കൂടുന്നത് .ആശ്രമകാര്യങ്ങളിൽ അദ്ദേഹത്തിൻറെ പൂർവ്വാശ്രമത്തിൽ ഭാര്യയ്ക്കും കുടുംബത്തിനും ബന്ധമില്ലാതിരുന്നതിനാൽ ‘വകീലിന്’സ്വാമിയെ ചതിക്കുഴിയിൽ വീഴ്ത്തുന്നതിന് സഹായകരവും എളുപ്പവുമായി.’വക്കീൽ’ഭാര്യയുമായി ആശ്രമത്തിൽ നിത്യസന്ദർശകരായി.’പ്രമുഖന് ‘വേണ്ടി ഇടനിലക്കാരനായി ഇയ്യാൾ സ്വാമിയെ പറഞ്ഞു പറ്റിക്കുകയായിരുന്നു.ആശ്രമങ്ങളും ഭൂമികളും നിലനിർത്തി സംരക്ഷിക്കുമെന്നായിരുന്നു സ്വാമിയെ ഇയ്യാൾ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.അതിലൂടെ കൈക്കലാക്കിയ ആശ്രമങ്ങളും ഭൂമികളും സ്വാമി ജീവനോടിരിക്കെ തന്നെ വിറ്റുതുലച്ചതായി പരാതികളുണ്ടായി.ആശ്രമങ്ങൾ നിലനിർത്തി പരിപാലിക്കുമെന്ന് വിചാരിച്ചിരുന്നവർ തന്നെ ചതിച്ചതിൽ മനംനൊന്ത് അതിൻറെ ആഹാതത്തിൽ അദ്ദേഹം രോഗാതുരനായി.കയറിച്ചെല്ലാൻ മറ്റിടമില്ലാതെ പൂർവ്വാശ്രമത്തിലെത്തിയ സ്വാമി നാലഞ്ച്‌ മാസത്തെ ഓർമ്മകൾ നഷ്ടപെട്ട് തളർന്ന കിടപ്പിനുശേഷം ഇഹലോകവാസം വെടിഞ്ഞു .സ്വാമിയുടെ ആഗ്രഹംപോലെ സ്വന്തം ആശ്രമത്തിൽ സമാധിയിരുത്താനും ആശ്രമങ്ങൾ കൈക്കലാക്കിയവർ പിന്നീട് തയ്യാറായില്ല.മറ്റു വഴികളില്ലാത്തതിനാൽ പൂർവാശ്രമത്തിലെ ഭാര്യയും മക്കളും ഭാര്യയുടെ കുടുംബത്തിൽ നിന്നും ലഭിച്ച ഭൂമിയിൽ ദഹനം നടത്തുകയാണൂണ്ടായത് .സ്വന്തം കുലത്തിൽ നിന്നുള്ള സന്യാസിവര്യനോട്‌ ദ്രോഹപ്രവർത്തി ചെയ്തവർ അദ്ദേഹം മരിച്ചിട്ടും ഭൗതിക ദേഹം ഒരുനോക്ക് കാണാനോ അന്ത്യകർമ്മകളിൽ പങ്കെടുക്കാനോ തയ്യാറായില്ല.ഗൂഢാലോചനക്കാർ സ്വത്ത് മോഹിച്ചുകൊണ്ട് സ്വാമിയുടെ പുണ്യപ്രവർത്തികൾ സമൂഹത്തിൻറെ മുഖ്യധാരയിൽ നിന്ന് മറച്ചുവച്ചതിനാൽ അധികമാരും അറിഞ്ഞതുമില്ല.കുടുംബക്കാർക്ക് സ്വാമിയുടെ വിയോഗത്താലുള്ള’മുറിവുകൾ ഉണങ്ങുന്നതിന് മുൻപേ’വക്കീൽ’വീണ്ടുമെത്തി.നിരാലംബയായ കുടുംബക്കാരിൽ നിന്ന് ബാക്കിയുണ്ടായിരുന്ന സ്വാമിയുടെ ഗ്രന്ഥങ്ങളും മറ്റു രേഖകളും കൂടെ കടത്തിക്കൊണ്ടുപോയി.നായർ കുലത്തിനും പൊതുസമൂഹത്തിനും ഗുണകരമാകുമായിരുന്ന ഒരു ആത്മീയ ധർമ്മസ്ഥാപനത്തെ നശിപ്പിച്ച ദുഷ്ടൻ,കഴുകനെപോലെ ഇന്നും വട്ടമിട്ടുപറക്കുകയാണ് നായർ വംശത്തെ’ഉദ്ധരി’ക്കാൻ പല സംഘടനകളിലൂടെ കോടികണക്കിന് രൂപ വിലയുള്ള ഭൂമികളും ആശ്രമങ്ങളും തട്ടിയെടുത്തവർ പിന്നീട് ആശ്രമവ്യവസ്ഥയെ തകർത്ത് റെസ്റ്ഹൗസ് പോലുള്ളവയാക്കിമാറ്റി പണമുണ്ടാക്കാനും ശ്രമിച്ചിട്ടുണ്ട് .തിരുവനന്തപുരം ജില്ലയിൽ അയിരൂപ്പാറയാണ് ജന്മസ്ഥലം.അദ്ദേഹത്തിന് രണ്ട് പെണ്മക്കളാണുള്ളത്.ഭാര്യവസന്തകുമാരി.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!