എറണാകുളം : പുണ്യ പുരാതനവും പവിത്രവുമായ കാലടി മണപ്പുറത്ത് എന്തിന്റെ പേരിൽ ആയാലും അന്യമത ആരാധനാലയം നിർമ്മിച്ചതും നിലനിർത്തിയിരുന്നതും ഹൈന്ദവ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് എസ് എസ് ഡി പി യോഗം രാഷ്ട്രീയ കാര്യാ സമിതി ചെയർമാൻ പ്രദിപ് കളരിക്കൽ പറഞ്ഞു . പ്രസ്തുത നിർമ്മിതിയ്ക്ക് ബന്ധപ്പട്ടവർ യാതൊരു അനുമതിയും നൽകിയിട്ടില്ലെന്നാണ് തെളിവുകൾ പുറത്തുവരുന്നത് . അനധികൃത നിർമ്മാണ പ്രവർത്തി നടത്തിയവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുവാൻ സർക്കാർ തയ്യാറാകണം .ശ്രീ ശങ്കരാചാര്യ ജനനത്താൽ ലോക മറിയപ്പെടുന്ന പ്രദേശത്തെ ഇത്തരമൊരു നിർമ്മിതി സംശയം ജനിപ്പിക്കുന്നതാണ് ഒരു ട്രയൽ പ്രവർത്തനമായി കാണേണ്ടിയിരിക്കുന്നു. അസംഘടിത സനാതനീയ വിഭാഗത്തിന് എന്തു സംഭവിച്ചാലും ആരും ചോദിക്കാനും പറയാനുമില്ലാത്ത അവസ്ഥയാണ് കേരളത്തിലുള്ളത് . സനാതനഃ വിഭാഗം ഹിന്ദുക്കളോടുള്ള ഹൈന്ദവ സംഘടനകളുടെ ചിറ്റമ്മ നയം ഉപേക്ഷിക്കണം . പള്ളിയുടെ രൂപനിർമ്മാണം ഒരു ഹൈന്ദവ സംഘടന പൊളിച്ചു നീക്കിയതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് . അതിന്റെ നിയമപരവും ലക്ഷ്യപരവുമായ കാര്യങ്ങളിലേയ്ക്കൊന്നും സമിതി കടക്കുന്നില്ലങ്കിലും പള്ളി നീക്കം ചെയ്ത നടപടി തത്വത്തിൽ സ്വാഗതാർഘമാണ് . സനാതന ഹിന്ദുക്കൾക്ക് ആത്മബലമുണ്ടാക്കുന്ന നടപടിയാണ് . മറ്റു ഹിന്ദുസംഘടനകളും ഈ വിഷയത്തിൽ അനുകൂല നിലപാട് സ്വീകരിക്കണം . സന്ദീപ് ജി വാര്യരുടെ പ്രതികരണം പരിഹാസ്യവും അപലപനീയവുമാണ് .കലാസൃഷ്ടി, ഷൂട്ടിങ് സൈറ്റ് എന്നൊക്കെ അദ്ദേഹം ലഘൂകരിക്കുകയാണ് . കാലടി മണപ്പുറം സംരക്ഷിക്കുന്ന വിഷയത്തിൽ എല്ലാ ഹിന്ദു സംഘടനകളോടും രാഷ്ട്രീയ പാർട്ടികളോടും രാഷ്ട്രീയ കാര്യാ സമിതി സഹകരിക്കും . നിയമപരമായ നടപടികളേ കുറിച്ച് നിയമകാര്യ കൗൺസിലുമായി കൂടിയാലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു .
0 Comments