[ap_tagline_box tag_box_style=”ap-bg-box”] ഇന്ന് നടക്കുന്ന തിരുനാൾ ദിനം പ്രമാണിച്ച് പള്ളി തുറക്കുന്നതിന് മുന്നോടിയായാണ് അണുനശീകരണം നടത്തിയത്.[/ap_tagline_box]
വലിയ തുറ : എല്ലാ വർഷവും 13 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമായാണ് തിരുനാൾ നടക്കാറുള്ളത്. കോവിഡ് 19 പശ്ചാത്തലത്തിൽ ഇന്ന് രാവിലെ 6 മണിക്ക് പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന കുർബാന മാത്രമായി ആഘോഷ പരിപാടികൾ ചുരുക്കാനാണ് ഇടവക കൗൺസിലിന്റെ തീരുമാനമെന്ന് ഫാ.ഡേവിഡ്സൺ ഇടവക കൗൺസിൽ സെക്രട്ടറി ജെ.റോബിൻ എന്നിവർ അറിയിച്ചു.കുർബാനക്ക് ശേഷം പള്ളി വീണ്ടും അടക്കും.
പിന്നീട് സാഹചര്യം അനുസരിച്ച് മാത്രമേ തുറന്ന് പ്രവർത്തിക്കുകയുള്ളൂയെന്നും ഇടവക കൗൺസിൽ അറിയിച്ചു..ബീമാപള്ളി വാർഡ് കൗൺസിലർ ബീമാപള്ളി റഷീദ് സന്നിഹിതനായിരുന്നു.
0 Comments