[ap_tagline_box tag_box_style=”ap-bg-box”]സുഭിക്ഷ കേരളം: 45 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം[/ap_tagline_box]
തിരുവനന്തപുരം : ജില്ലയിലെ 61 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 387 പ്രോജക്ടുകള്‍ക്ക് സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. കാര്‍ഷിക മേഖലയില്‍ 19.53 കോടി രൂപയുടെയും മൃഗസംരക്ഷണ മേഖലയില്‍ 12.22 കോടി രൂപയുടെയും മത്സ്യ മേഖലയില്‍ 13.52 കോടി രൂപയുടെയും പ്രോജക്ടുകള്‍ ഉള്‍പ്പെടെ ആകെ 45.27 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. തരിശുഭൂമി കൃഷിയിലും പാട്ടക്കൃഷിയിലും തൊഴിലുറപ്പു പദ്ധതിയുടെ സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി തരിശുരഹിത ജില്ലയെന്ന ലക്ഷ്യം കൈവരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു അഭ്യര്‍ത്ഥിച്ചു. സുഭിക്ഷ കേരളം പദ്ധതിയ്ക്കായി ജില്ലയില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും യോഗത്തില്‍ അവലോകനം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി. ജഗല്‍കുമാര്‍, സുഭിക്ഷ കേരളം ജില്ലാ സാങ്കേതിക സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments