സപ്ലൈകോ ഓണ്‍ലൈന്‍ സേവനങ്ങള്‍ വ്യാപിപ്പിക്കും: മന്ത്രി പി തിലോത്തമന്‍

by | Jul 4, 2020 | Uncategorized | 0 comments

കൊല്ലം :  ആധുനിക കച്ചവടരീതികള്‍ പരീക്ഷിക്കുന്നത്തിന്റെ ഭാഗമായി സപ്ലൈകോ സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ നഗരങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്തി പി തിലോത്തമന്‍ പറഞ്ഞു. ജില്ലയിലെ പുത്തന്‍കുളത്തെ പുതിയ ഔട്ട്‌ലെറ്റ്, പാലത്തറ എന്‍ എസ്  ഹോസ്പിറ്റലിന് സമീപത്തെ നവീകരിച്ച ഔട്ട്‌ലെറ്റ് എന്നിവ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ സ്വയം തിരഞ്ഞെടുക്കുവാനുള്ള സൗകര്യം ഒരുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സപ്ലൈകോ ഔട്ട്ലെറ്റുകള്‍ നവീകരിച്ചത്.  സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, മാവേലി സ്റ്റോറുകള്‍, പീപ്പിള്‍ ബസാറുകള്‍ എന്നിങ്ങനെയായി 1500 സപ്ലൈകോ ഔട്ട്ലെറ്റുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
ലോക്ക് ഡൗണ്‍ കാലത്ത് 87.38 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഗുണമേ•യുള്ള 17 വിഭവങ്ങളടങ്ങിയ ഭക്ഷ്യകിറ്റുകള്‍ സപ്ലൈകോ വഴി നല്‍കി. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ സാധാരണ വിതരണം ചെയ്യുന്നതിന്റെ ഇരട്ടിയിലധികം ഭക്ഷ്യധാന്യങ്ങള്‍ സപ്ലൈകോയുടെ സഹായത്തോടെ വിതരണം ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത്  അവശേഷിക്കുന്ന 14 പഞ്ചായത്തുകളിലും സമയബന്ധിതമായി സപ്ലൈകോ  ഔട്ട്ലെറ്റുകള്‍ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കലയ്ക്കോട് സര്‍വീസ് സഹകരണ ബാങ്ക് പുത്തന്‍കുളം ബ്രാഞ്ച് കെട്ടിടത്തിലെ ഔട്ട്ലെറ്റിന് മുന്നില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജി എസ് ജയലാല്‍ എം എല്‍ എ അധ്യക്ഷനായി.
പാലത്തറ എന്‍ എസ് സഹകരണ  ആശുപത്രിയ്ക്ക് സമീപം ആരംഭിച്ച സപ്ലൈകോ ഔട്ട്ലെറ്റ് ഉദ്ഘാടന ചടങ്ങില്‍ എം നൗഷാദ് എം എല്‍ എ യും അധ്യക്ഷനായി.
പാലത്തറയില്‍ നടന്ന ചടങ്ങില്‍ മേയര്‍ ഹണി ബെഞ്ചമിന്‍ ആദ്യ വില്‍പ്പന നടത്തി. എന്‍ എസ് സഹകരണ ആശുപത്രി പ്രസിഡന്റും മുന്‍ എം പി യുമായ പി രാജേന്ദ്രന്‍, സപ്ലൈകോ അസിസ്റ്റന്റ് റീജിയണല്‍ മാനേജര്‍ കെ എസ് ഷീബ, സപ്ലൈകോ  സീനിയര്‍ അസിസ്റ്റന്റ് ജി ബിജുകുമാരകുറുപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.
പുത്തന്‍കുളത്ത് നടന്ന ചടങ്ങില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ വി എസ് ലീ, പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്‍ ജോയി, കലയ്ക്കോട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ് സുഭാഷ്, സപ്ലൈകോ കൊല്ലം ഡിപ്പോ മാനേജര്‍ ജി എസ് ഗോപകുമാര്‍ എന്നിവരും പങ്കെടുത്തു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!