മഹാസമാധിയിലൂടെ ഓരോ നിമിഷവും നമ്മെ അനുഗ്രഹിച്ചുകൊണ്ടിരിക്കുന്ന സിദ്ധയോഗിശ്വരൻ സദ്ഗുരു: കൃഷ്ണാനന്ദ സരസ്വതി മഹാരാജിൻ്റെ ആത്മപ്രഭാവം ലോകമെങ്ങും നന്മ വിതറട്ടെ!…..
മനസ്സിനെ എങ്ങിനെ ജയിക്കാം? എന്ന മധുമതിയുടെ ചോദ്യത്തിനുള്ള മറുപടി കൂടിയാണ് ഇന്നത്തെ ആത്മ സന്ദേശം.
സജ്ജനങ്ങളേ,
“ചിന്തിച്ചു കൊണ്ടിരിക്കുന്നവന് ഒരേ ഇരുപ്പിൽ ഇരുന്നു കൊണ്ട് യുക്തിയെ അവലംമ്പിക്കാതെ മനസ്സിനെ ജയിക്കുക സാധ്യമല്ല”.
“മദയാനയെ നിയന്ത്രിക്കാൻ അങ്കുശം പോല മനസ്സിനെ ജയിക്കുവാൻ ആദ്ധ്യാത്മിക ബോധം സജ്ജന സംസർഗ്ഗം, വാസനാപരിത്യാഗം, പ്രാണ സ്പന്ദ നിരോധം എന്നീ യുക്തികൾ അപരിത്യാജങ്ങളാണ്.”
ആകയാൽ….
“ആദ്ധ്യാത്മിക ഗ്രന്ഥ പാരായണങ്ങളിലൂടെ, സജ്ജന സംമ്പർഗ്ഗത്തിലൂടെ, സത്സംഗങ്ങളിലൂടെ നമുക്ക് പതറിപ്പോകുന്ന മനസ്സിനെ ജയിക്കാം.”…
കൊറോണക്ക് മുമ്പ് നടത്തിയിരുന്ന പ്രതിമാസ പരിപാടിയായ കൃഷ്ണാനന്ദം സത്സംഗം നമ്മൾ വീണ്ടും ആരംഭിക്കകയാണ്.കേരളത്തിൽ എല്ലാ ജില്ലകളിലും നമുക്ക് ഓരോ മാസവും കൂട്ടായ്മകൾ വീണ്ടും ശക്തമാക്കണം.നിങ്ങളുടെ ഗ്രാമത്തിൽ / ക്ഷേത്രത്തിൽ / വീട്ടിൽ മാസത്തിൽ ഒരു ദിവസം 3 മണിക്കൂർ സമയം ധ്യാനം, നാമ പാരായണം, ആദ്ധ്യാത്മിക ചിന്ത എന്നിവക്കായി ചുരുങ്ങിയത് 20 പേരെങ്കിലും ഒന്നിച്ചു കൂടാൻ തയ്യാറെങ്കിൽ സാധു സത്സംഗങ്ങളിൽ പങ്കെടുക്കാം.
വിശദ വിവരങ്ങൾക്ക് : 9061971227
9207971227 എന്നീ നമ്പറുകളിൽ വിളിക്കുക.
ഗുരുപാദസേവയിൽ
സാധു കൃഷ്ണാനന്ദ സരസ്വതി
മഠാധിപതി
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
തൃശ്ശൂർ ജില്ല
90 61 97 12 27
0 Comments