തിരുവനന്തപുരം : കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച 1000 രൂപ വീതമുള്ള ധനസഹായം 3.70 ലക്ഷം തൊഴിലാളികൾക്ക് 37 കോടി രൂപ വിതരണം ചെയ്തു. ധനസഹായത്തിന് ഇനിയും അപേക്ഷിക്കാത്ത തൊഴിലാളികൾ www.tailorwelfare.in എന്ന വെബ്‌സൈറ്റ് മുഖേന ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ട് ധനസഹായം ലഭ്യമാകാത്ത തൊഴിലാളികൾ ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് ചെയർപേഴ്‌സൺ ജി. രാജമ്മ അറിയിച്ചു.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments