തൃശൂർ തയ്യൽ തൊഴിലാളികൾക്കായി 53.6 കോടി രൂപ .

by | Apr 23, 2020 | Latest | 0 comments

തൃശൂർഃ ലോക് ഡൌൺ പ്രഖ്യപനത്തെ തുടർന്ന് പ്രതിസന്ധിയിലായ തയ്യൽ തൊഴിലാളികൾക്ക് തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് 53.6 കോടി രൂപ അനുവദിച്ചു. ഓരോരുത്തർക്കും 1000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരും സാമൂഹിക സുരക്ഷാ പെൻഷൻ/ക്ഷേമ പെൻഷൻ ലഭിക്കാത്തതുമായ എല്ലാ തൊഴിലാളികൾക്കും 1000 രൂപ വിതം ധനസഹായത്തിന് അർഹതയുണ്ട്. ഓൺലൈൻ രജിസ്‌ട്രേഷൻ മുഖേന ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ലഭ്യമായിട്ടുള്ളതിൽ 104670 തൊഴിലാളികൾക്കായി 104670000 രൂപ വിതരണം ചെയ്തു. ഒന്നാം ഘട്ടത്തിൽ 63081 പേർക്കും രണ്ടാം ഘട്ടത്തിൽ 41589 പേർക്കുമായാണ് തുക കൈമാറിയത്.
ബാങ്ക് അക്കൌണ്ട് വിവരങ്ങൾ സമർപ്പിച്ചിട്ടില്ലാത്ത തൊഴിലാളികൾ ആനുകൂല്യം ലഭിക്കുന്നതിനായി www.welfare.in എന്ന വെബ്‌സൈറ്റ് മുഖേന (apply for benefits/scheme/covid19 ധനസഹായത്തിനുള്ള അപേക്ഷ ) അപേക്ഷിക്കേണ്ടതാണ്. ആധാർ നമ്പർ, ബാങ്ക് അക്കൌണ്ട് വിവരങ്ങൾ, ബാങ്ക് പാസ്സ് ബുക്ക്, ആധാർ കാർഡ്/ക്ഷേമനിധി പാസ്ബുക്ക്/ക്ഷേമനിധി തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പ് ജില്ലാ ഓഫീസുകളിൽ തപാലിലൂടെയോ, ട്രേഡ് യൂണിയൻ മുഖേനയോ ലോക് ഡൗണുമായി ബന്ധപ്പെട്ട സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നേരിട്ടോ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് തൃശൂർ ജില്ലാ ഓഫീസറുടെ 9142178787 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!