കേരളാ ബ്രാഹ്മണരുടെ വംശീയ ഉന്മൂലനത്തിന് വഴിതെളിച്ചതും ജാതി വർഗ്ഗീയതയുടെ ആരംഭം കുറിച്ചതുമായ ചരിത്രത്തിലെ കറുത്ത ഏടാണ് ഈഴവ സമുദായം അന്നത്തെ തിരുവിതാംകൂർ സർക്കാരിന് നൽകിയ ഈഴവമെമ്മോറിയൽ ഹർജി അഥവാ ഈഴവമെമ്മോറിയൽ എന്നറിയപ്പെടുന്ന ഹർജ്ജി .
1896 സെപ്റ്റംബർ 3ന് തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാളിന് ഡോ. പല്പുവിന്റെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത് . സർക്കാർ ഉദ്യോഗങ്ങളിലുള്ള പ്രാധിനിധ്യം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് പ്രചരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും സമൂഹത്തിൽ ജാതിസ്പർദ്ധത പടർത്തിയ വാദമായിരുന്നു ഈഴവ മെമ്മോറിയൽ . തമിഴ് ഭാഷ സംസാരിച്ചിരുന്ന അയ്യർ , അയ്യങ്കാർ സമുദായങ്ങളോടുള്ള വിരോധമായിരിക്കുന്നു ഇത്തരമൊരു ആവശ്യത്തിലേയ്ക്ക് ഈഴവ നേതാക്കളെ നയിച്ചത് .
ഭരണ പരിഷ്കാരങ്ങളിൽ ഏറ്റവും മുൻപിൽ നിന്ന സർക്കാരായിരുന്നു തിരുവിതാംകൂറിലേത് . സർക്കാർ ഉദ്യോഗങ്ങളിൽ വിദ്യാഭ്യാസ യോഗ്യതയായിരുന്നു പരിഗണിച്ചിരുന്നത് . അന്നത്തെ നവീന വിദ്യാഭ്യാസം കഷ്ടപ്പെട്ട് നേടിയിരുന്നവർ സർവീസിൽ കയറിപറ്റി . അല്ലാതെ ജാതി പരിഗണനയിൽ ഇന്നത്തെ പോലെ പിൻവാതിൽ നിയമങ്ങൾ അന്നുണ്ടായിരുന്നില്ല . എന്നാൽ സർക്കാർ ഉദ്യോഗങ്ങളിൽ അയ്യർ ,അയ്യങ്കാർ സമുദായമാണ് കൂടുതൽ എന്നായിരുന്നു ഈഴവ നേതാക്കളുടെ കണ്ടുപിടുത്തം . നവീന വിദ്യാഭ്യാസം ആദ്യം നടപ്പിലാക്കിയ മദ്രാസ് പ്രസിഡൻസിയിൽ നിന്നും വളരേ മുൻപ് തന്നേ ഡിഗ്രികൾ നേടിയവരെ കാര്യക്ഷമതയോടെ ഭാഗമായി മറ്റു നാട്ടുരാജ്യങ്ങളുടെ സർക്കാരുകളെപോലെ തിരുവിതാംകൂർ സർക്കാരും ഇവിടത്തെ ഉദ്യോഗങ്ങളിൽ നിയമിച്ചിരുന്നു .വിദ്യാഭ്യാസവും കാര്യക്ഷമതയും നേടിയവരാണ് രാജ്യം ഭരിക്കേണ്ടതെന്ന തത്വത്തിലാണ് ഇത്തരത്തിൽ നടപടികൾ എടുത്തിരുന്നത് . പൽപ്പുവും മൈസൂരും ബറോഡയിലും ശ്രീലങ്കയിലുമെല്ലാം ഉന്നത ഉദ്യോഗങ്ങൾ നേടിയിട്ടുണ്ട് .
ഈഴവ നേതാക്കളുടെ ദുഷ്പ്രചാരണത്തിന്റേയും പ്രവർത്തനങ്ങളുടെയും ഫലമായി വിദ്യാഭ്യാസവും പ്രായോഗിക കാര്യക്ഷമതയുമുള്ള അനേകം തമിഴ്‍ ഭാഷ സംസാരിക്കുന്ന നാട്ടുകാരായ ബ്രാഹ്മണ വിഭാഗത്തിൽ പെട്ടവരെ സർക്കാർ ജോലികളിൽ നിന്നും അകറ്റുകയാണുണ്ടായത് .അതോടെ അവരുടെ സേവനം രാജ്യത്തിന് നഷ്ടപ്പെടുകയും വികസനം പിന്നോട്ടടിക്കുകയും ചെയ്തു . ഇതുകൊണ്ട് മാത്രം തീർന്നില്ല , തുടർന്നും തിരുകൊച്ചിയിലും കേരളാ സംസ്ഥാനത്തും സർക്കാർ ഉദ്യോഗങ്ങൾ ഏറ്റവും കൂടുതൽ നേടിയെടുത്ത് കൈയ്യടക്കിവയ്ക്കുകയും അധികാര സ്ഥാനങ്ങളിൽ ഭൂരിപക്ഷമായതോടെ സർക്കാർ സർവീസിൽ നിന്നും തമിഴ് ബ്രാഹ്മണരായ അയ്യർ അയ്യങ്കാർ സമുദായത്തെ സംപൂർണ്ണമായി ഉന്മൂനലനം ചെയ്യുകയും ചെയ്തു . ഇവിടെ അവസരം ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ അഭയാർഥികളായി അന്യനാടുകളിലേയ്ക്ക് പലായനം ചെയ്യുന്ന കാഴ്ചയാണ് ഇന്നുള്ളത് .
0 Comments