ബോധത്തെ വികാസതലത്തിലേക്ക് ……തന്ത്രം

by | Apr 9, 2020 | Spirituality | 0 comments

തന്നിലെ ബോധത്തെ വിസ്തരിപ്പിക്കുന്നത് എന്താണോ അതത്രെ തന്ത്രം.. തന് എന്ന ധാതുവിന് ശരീരം എന്നർത്ഥം.. മറ്റൊരു തരത്തിൽ പറഞ്ഞാൽ യന്ത്ര-മന്ത്രസഹിതമായി തത്വാധിഷ്ടിതമായി ഒരുവനിലെ ബോധത്തെ വികാസതലത്തിലേക്ക് എത്തിക്കുന്ന ശാസ്ത്രമാണ് തന്ത്രം. ഇതിൽ ശാക്തേയതന്ത്രത്തിൽ യന്ത്രം ശ്രീ യന്ത്രവും (ശ്രീചക്രം) മന്ത്രം ശ്രീവിദ്യയുമാകുന്നു.

ശാക്തതന്ത്രശാസ്ത്രത്തിൽ അഞ്ചു ആചാരമാണ് ഉള്ളത്… ദക്ഷിണം, വാമം, സമയം, ദിവ്യം, കൗളം. അതിൽ കൗളസമ്പ്രദായം അതീവ ശ്രേഷ്ഠമായി പരിഗണിക്കപ്പെടുന്നു.

തന്ത്രഗ്രന്ഥമായ യോനീതന്ത്രത്തിലെ മൂന്നാം അധ്യായത്തിൽ (മൂന്നാം പാതാളം) ഭഗവാൻ ശ്രീ പരമേശ്വരൻ ശ്രീപാർവ്വതിയോട് ഇങ്ങനെ പറയുന്നു:
‘സകലതിനും മേലേയാണ് വേദങ്ങൾ. എന്നാൽ വേദത്തേക്കാൾ ഉത്കൃഷ്ടമത്രെ വൈഷ്ണവം. വൈഷ്ണവത്തേക്കാൾ മികച്ചത് ശൈവവും ശൈവത്തേക്കാൾ മികച്ചത് ദക്ഷിണവും. ദക്ഷിണത്തേക്കാൾ ഉത്കൃഷ്ടം വാമവും വാമത്തേക്കാൾ ഉയർന്നത് സിദ്ധാന്തവും. എന്നാൽ ഇതിനെല്ലാം സർവ്വോത്കൃഷ്ടം കൗളവും ആകുന്നു..”

കുലം എന്നാൽ ശക്തിയും അകുലം ശിവനും ആകുന്നു. ഈ കുല-അകുല അഥവാ ശിവ-ശക്തി സമന്വയമാണ് കൗളം.

തന്ത്രമാർഗ്ഗങ്ങൾ പൊതുവേ സ്ത്രീകൾക്ക് ഉയർന്ന സ്ഥാനം കല്പിക്കുന്നു. പ്രത്യേകിച്ച് കൗളമാർഗ്ഗം. കൗളസമ്പ്രദായത്തിൽ സ്ത്രീകൾക്ക് കല്പിക്കപ്പെട്ടിരിക്കുന്ന സ്ഥാനം ഒരുപക്ഷേ സ്ഥിതിയിൽ പുരുഷനേക്കാളേറെ ഒരുപടി മുന്നിട്ട് നില്ക്കുന്നു എന്ന് കൂടി വേണമെങ്കിൽ പറയാം. ഗുരുക്കന്മാരായ സ്ത്രീകൾക്ക് കൗളതന്ത്രം അതീവ പ്രാധാന്യം കല്പിക്കുന്നു.

കൗളതന്ത്രഗ്രന്ഥമായ യോനീതന്ത്രം ഏഴാം അധ്യായത്തിൽ ഇങ്ങനെ വിവരിച്ചിരിക്കുന്നു..

‘‘Women are divinity, women are life, women are trulyjewels.’’

ഇതേ അർത്ഥ തലങ്ങളുള്ള അനേകം വാക്യങ്ങൾ ഏകതിസംഗമതന്ത്ര, ദേവീ രഹസ്യതന്ത്ര തുടങ്ങിയ മറ്റനേകം തന്ത്ര ഗ്രന്ഥങ്ങളിലും കാണപ്പെടുന്നു. തന്ത്രശാഖകളിലെല്ലാം സ്ത്രീ എന്നാൽ ദേവതയായി സങ്കല്പിക്കപ്പെട്ടിരിക്കുന്നു. കൗളജ്ഞാന നിർണ്ണയത്തിൽ ഇങ്ങനെ പറയുന്നു.

‘‘Worship carefully a woman or a maiden as she is Éakti,sheltered by the Kulas. One should never speak harshly to
maidens or women.’’ (KJN, Patala 23)

‘‘In Kaula every woman is thought of as a manifestationof the Goddess. No man may raise his hand, strike orthreaten a woman. When she is naked, men must kneeland worship her as the Goddess. She has equal rights withmen on all levels.’’ (Occult World of a Tantrik Guru,Values Vol.IX)

സ്ത്രീകളുടെ ദർശനമാത്രയിലെല്ലാം തന്ത്രോപാസകർ ആന്തരികമായി ചില മന്ത്രങ്ങൾ ഉരുക്കഴിക്കാൻ കുലചൂഢാമണി തന്ത്ര, ബൃഹദ്നീല തന്ത്ര തുടങ്ങിയ ഗ്രന്ഥങ്ങൾ നിർദ്ദേശിക്കുന്നു. അവയിൽ ചിലത് :

‘‘Women are heaven; women are dharma; and womenare the highest penance. Women are Buddha; women are the Sangha; and women are the perfection of Wisdom.’’ (CT 8,30)

മൂലാധാരത്തിൽ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനീ ശക്തിയെ സാധനകൾ കൊണ്ട് ഉണർത്തി ഷഡാധാരങ്ങൾ വഴി മേൽപോട്ടുയർത്തി ശിരസ്സിൽ സഹസ്രാര പത്മത്തിൽ നിലകൊള്ളുന്ന ശിവചൈതന്യത്തോട് ചേർക്കുന്ന മഹത്തായ യോഗവിദ്യയത്രെ കൗളം.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!