മുൻ പുഷ്പാഞ്ജലി സ്വാമിയാരുടെ വിഗ്രഹ മോഷണപരാതി,.മേൽ നടപടി സ്വീകരിയ്ക്കുവാൻ മഠം അധികൃതർ തയ്യാറാകണം .
തിരുവനന്തപുരം : ശ്രീ പത്മനാഭ ക്ഷേത്രം മുൻ പുഷ്പാഞ്ജലി സ്വാമിയാർ ശ്രീ മദ് പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ സ്വാമിയാർ തിരുവനന്തപുരം മിത്രാനന്ദപുരത്ത് പുഷ്പാഞ്ജലി സ്വാമിയാർ മഠവുമായി ബന്ധപെട്ടുയർത്തിയ പരാതിയിന്മേൽ നടപടികൾ സ്വീകരിച്ച് നിജസ്ഥിതി പുറത്തുകൊണ്ടുവരാൻ സ്വാമിയാർ മഠം അധികൃതർ തയ്യാറാകണം . മുഞ്ചിറ സ്വാമിയർമാരുടെ ഉപാസനാമൂർത്തിയായ ശ്രീ രാമസ്വാമി പഞ്ചലോഹ വിഗ്രഹം കാണാനില്ലെന്നായിരുന്നു സ്വാമിയാർ പരാതിപ്പെട്ടത് . അതിന്റെ അടിസ്ഥാനത്തിൽ അപ്പോൾ തന്നേ മുഞ്ചിറ മഠം സ്ഥാനീയർ കൗൺസിൽ ബന്ധപ്പെട്ട ഫോർട്ട് പോലീസിൽ പരാതി നൽകുകയുണ്ടായി . സ്വാമിയാർ ഉന്നയിച്ചിട്ടുള്ള പാരാതികളുടെ അടിസ്ഥാനത്തിൽ ബാധ്യതപ്പെട്ട മാനേജർക്കെതിരെ Gold (Control) Act 1968 പ്രകാരം നിയമനടപടികൾ സ്വീകരിയ്ക്കുവാൻ സമാന മഠങ്ങൾ മുന്നോട്ടുവരണം .
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല താനൂർ തൃക്കൈക്കാട്ട് മഠത്തിലെയും ഉപാസനാമൂർത്തിയുടെ പഞ്ചലോഹ വിഗ്രഹം കാണാതായിട്ടുണ്ട് . നഷ്ടപെട്ടതിനെതിരെ എന്ത് നടപടികളാണ് ഉണ്ടായിട്ടുള്ളതെന്ന് വ്യക്തമല്ല . കുഴിത്തുറ മുഞ്ചിറ മഠത്തിൽ നിന്നും കാലാകാലങ്ങളിലായി ഏകദേശം നൂറോളം വിഗ്രഹങ്ങൾ കാണാതെയെന്നാണ് പരിസരവാസികൾ പറയുന്നത് കോടികളുടെ വിപണന സാദ്ധ്യതയുള്ളതിന് പുറമെയാണ് കാലപ്പഴക്കത്തിന്റെ പുരാവസ്തു മൂല്യം . ഇതിൽ രണ്ട് വിഗ്രഹങ്ങൾ വിദേശത്തേയ്ക്ക് കടത്തുവാൻ ശ്രമിച്ചതിനെ തുടർന്ന് വിമാനത്താവളത്തിൽ വച്ച് പിടികൂടുകയും കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിച്ചിരിയ്ക്കുന്നതായും പറയുന്നു .വൻ പുരാവസ്തു മൂല്യവും വിദേശ മാർക്കറ്റിൽ കോടികളുടെ വിലയുമുള്ള ഉപാസനാമൂർത്തി പഞ്ച ലോഹ വിഗ്രഹങ്ങൾ കാണാതാകുന്നതിൽ മാനേജർമാർക്കുള്ള പങ്ക് അന്വേഷിക്കണം . അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് വ്യക്തമാകേണ്ടതാണ് . കേന്ദ്ര പുരാവസ്തു വകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായുള്ള പ്രവർത്തനങ്ങളാണ് ഉണ്ടാകേണ്ടത് . മഠത്തിലെ സ്വർണത്തെ സംബന്ധിച്ചുള്ള രജിസ്റ്റർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും മറ്റു മഠം അധികൃതർക്ക് മുൻപിലും ഹാജരാക്കുവാൻ മുഞ്ചിറ മഠം മാനേജർ തയ്യാറാകണം .
താനൂർ തൃക്കൈക്കാട്ട് മഠവുമായി ബന്ധപ്പെട്ട് സമാധിയായ മുൻ സ്വാമിയാരുടെ കാലം മുതൽ നിയമവിരുദ്ധമായി മഠത്തിന്റെ ഭരണകാര്യങ്ങളിലും ഭൂമിയിലും ഇടപെടുകയും വൃക്ഷങ്ങളിൽ നിന്നുമുള്ള ആദായങ്ങൾ കൈവശപ്പെടുത്തുകയും ചെയ്യുമായിരുന്ന അരവിന്ദനെന്ന പലവ്യഞ്ജനകച്ചവട കടക്കാരനെതിരെ സമീപവാസികളായ ഭക്തരും ഭ്രാഹ്മണ സമുദായാംഗങ്ങളും ഗുരുതരമായ ആരോപണങ്ങളാണ്ഉ ന്നയിച്ചിട്ടുള്ളത് . സ്വാമിയാർക്ക് വച്ചു നമസ്കാരത്തിലൂടെ ലഭിച്ച ലക്ഷകണക്കിന് രൂപ നോട്ട് നിരോധന സമയത്ത് മാറ്റിനൽകാനെന്ന വ്യാജേന കാണിയ്ക്കാ വഞ്ചിയുൾപ്പടെ കടത്തിക്കൊണ്ട് പോയെന്നും സ്വാമിയാർക്കെന്ന പേരിൽ കാർ വാങ്ങുകയും പിന്നീട് സ്വന്തം പേരിലാക്കുകയും ചെയ്തുവെന്നതാണ് പ്രധാന ആരോപണം . കൂടാതെ മഠം വക സ്ഥലത്ത് നിന്നിരുന്ന ജാതിയും ആഞ്ഞിലിയും ഉൾപ്പടെയുള്ള മരങ്ങൾ മുറിച്ചുകൊണ്ട് പോയെന്നും പറയപ്പെടുന്നുണ്ട് .
ഇയ്യാളുമായി ഫോണിലും നേരിട്ടും ശ്രീ ശങ്കര ധർമ്മ പരിപാലന യോഗം എക്സികുട്ടീവ് കൗൺസിൽ അംഗങ്ങളായ രാജേഷ് ആർ നായരും എം കെ മഹേശ്വരൻ നമ്പൂതിരിയും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗുരുതരാവസ്ഥ മനസിലാകുന്നത് . തൃക്കൈക്കാട്ട് മഠത്തിൽ ബ്രാഹ്മണ മേധാവിത്വമാണെന്നായിരുന്നു അരവിന്ദൻ പ്രധാനമായി ആരോപിച്ചത് . മഠത്തിൽ സ്വാമിയാരെ കൊണ്ടുവന്നത് താനാണെന്നും ഉടൻ സ്വാമിയാരുടെ ശിക്ഷ്യനാകുമെന്നും മഠത്തിന് താൻ പ്രവർത്തിയ്ക്കുന്ന രാഷ്ട്രീയ സംഘടനയുടെ നേതൃത്വത്തിൽ ഒരു ട്രസ്റ് രൂപീകരിയ്ക്കുവാൻ സഹായിക്കണമെന്നുമായിരുന്നു അയ്യാൾ എസ് എസ് ഡി പി പ്രവർത്തകരോട് ആവശ്യപ്പെട്ടത് .
എസ് എസ് ഡി പി പ്രവർത്തകർ മഠത്തിൽ പ്രവേശിച്ചതോടെ ഇയ്യാളുടെ ജാതിവെറി ബോദ്ധ്യ പ്പെടുകായായിരുന്നു . മറ്റൊരു ധർമ്മത്തിൽ വിശ്വസിയ്കുന്ന ഇയ്യാൾ ധർമ്മ പ്രചാരണത്തിനായി ഗുരുവിന്റെ ചിത്രം മഠത്തിനുള്ളിൽ സ്ഥാപിച്ച് ശ്രീ ശങ്കരാ ചാര്യ ഭക്തരുടെ വിശ്വാസത്തെ നശിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിലായിരുന്നു . ഭരണഘടനാപരമായി ശിക്ഷിക്കാവുന്ന കുറ്റമാണ് ഇയ്യാൾ ചെയ്തിട്ടുള്ളത് .
ഇക്കാര്യങ്ങൾ നേരിൽ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അടിയന്തിരമായി വിവരങ്ങൾ മറ്റു മഠങ്ങളെ അറിയിച്ചുവെങ്കിലും നടപടിയുണ്ടായില്ല . ശേഷം മഠത്തിൽ പൂർവികമായി ചുമതലയുണ്ടായിരുന്ന തന്ത്രികൾ ഉൾപ്പടെയുള്ള നമ്പൂതിരി ബ്രാഹ്മണരുടെ യോഗം വിളിയ്ക്കുകയും സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു . യോഗ തീരുമാനപ്രകാരം അടിയന്തിരമായി തൃക്കൈക്കാട്ട് മഠം തന്ത്രികളും മുഞ്ചിറ മഠം തന്ത്രികളും പരാതിക്കാരായി താനൂർ പോലീസിൽ പരാതി നൽകി . പോലീസ് ഉടൻ ഇടപെടുകയും ഇയ്യാളെ കസ്റ്റഡിയിലെടുക്കുകയും മഠത്തിൽ അനധികൃതമായി പ്രവേശിയ്ക്കുന്നതിൽ നിന്നും വിലക്കുകയും ചെയ്തിരുന്നു . എന്നാൽ ശ്രീ മദ് പരമേശ്വര ബ്രഹ്മാനന്ദ സ്വാമിയാർ ചുമതലയിൽ വന്നതോടുകൂടി വീണ്ടും മഠം ഭരണപരമായ കാര്യങ്ങളിൽ ഇടപെടുന്നതിൽ ദുരൂഘതയുണ്ട് . സംശയകരമാണ് പ്രവർത്തനങ്ങൾ . മഠത്തിൽ നിന്നും വിഗ്രഹങ്ങൾ ഉൾപ്പടെയുള്ള വസ്തുക്കൾ കാണാതെ പോയതിൽ ഇയ്യാൾക്കുള്ള പങ്കും അനേഷണപരിധിയിൽ കൊണ്ടുവരേണ്ടതാണ് .
മഠത്തിന്റെ ഉപാസന മൂർത്തി ക്ഷേത്രം ഇയ്യാൾ പ്രവർത്തിയ്ക്കുന്ന രാഷ്ട്രീയ സംഘടനയുടെ ഭാഗമാക്കിയതിന് മുഖ്യ പങ്കുവഹിച്ചുവെന്നാണ് അറിയുന്നത് മഠവും പ്രസ്തുത സംഘടനയുടെ കൈകളിൽ എത്തിയ്ക്കുന്നതിനായുള്ള ഗൂഢാലോചന നടത്തുന്നതായാണ് വിവരം . ഭരണ ഘടനാവിരുദ്ധമായ പ്രവർത്തനങ്ങൾക്കെതിരെയും ഹിന്ദു റീലീജയസ്സ് ചാരിറ്റബിൾ ആൻഡ് എൻഡോമെന്റ് നിയമം , പബ്ലിക്ക് റിലീജിയസ് ഇൻസ്റ്റിസ്‌റ്റുഷൻ നിയമം , മലബാർ ദേവസ്വം ബോർഡ് നിയമങ്ങൾ ,സ്വർണ്ണം (നിയന്ത്രണ) നിയമം 1968 തുടങ്ങിയ നിയമങ്ങളനുസരിച്ച് വിഗ്രഹവും മറ്റു വസ്തുക്കളും കാണാതായ സംഭവത്തിൽ മഠം മാനേജർക്കെതിരെയും അരവിന്ദനുൾപ്പടെയുള്ള സംശയപ്പെടുന്നവർക്കെതിരെയും നിയമ നടപടികൾ സ്വീകരിയ്ക്കുവാൻ തൃക്കൈക്കാട്ട് ഭരണസമിതി തയ്യാറാകണം .
0 Comments