തന്ത്രം
വന്ദനം: ചെന്നാസ് മനയ്ക്കൽ നാരായണൻ നമ്പൂതിരി .
കുഴിക്കാട്ട് മഹേശ്വരൻ ഭട്ടത്തിരിപ്പാട് .
തയ്യാറാക്കിയത് : രാജേഷ് ആർ നായർ
ചീഫ് എഡിറ്റർ
തന്ത്ര ങ്ങളും ആഗമ ങ്ങളും സംഹിത കളും എത്രയെണ്ണമെന്ന് സ്ഥിതീകരിക്കുക അത്ര എളുപ്പമല്ലാ. ഓരോ ശാഖയിലും അത്രയധികം ഗ്രന്ഥങ്ങൾ ആവിർഭവിച്ചിട്ടുണ്ട് . എന്നാൽ അവയൊന്നും ഇന്ന് പ്രചാരത്തിലില്ല . ഭാരതത്തിൽ നൂറ്റിതൊണ്ണൂറ്റി രണ്ട് ഗ്രന്ഥങ്ങൾ പ്രചാരത്തിലുണ്ടായിട്ടുണ്ട് .തന്ത്രങ്ങൾ ശാക്ത ഗ്രന്ഥങ്ങളും ആഗമങ്ങൾ ശൈവ പ്രമാണങ്ങളും സംഹിതകൾ വൈഷ്ണവ പ്രഭാവിതങ്ങളുമാണെന്ന വിത്യാസം ഉണ്ട് .
“സർഗ്ഗശ്ച പ്രതിസർഗ്ഗശ്ച മന്ത്ര ലക്ഷണമേവ ച
ദേവാതാനാം ച സംസ്ഥാനം തീർത്ഥാനം ചൈവ വർണ്ണനം;
തഥൈവാ ശ്രമധർമ്മശ്ച മന്ത്രസംസ്ഥാനമേവ ച
സംസ്ഥാനം ചൈവ ഭൂതാനാം യന്ത്രാണാം ചൈവ നിർണ്ണയ :
ഉല്പത്തിർവ്വിബുധാനാം ചാ തരൂണവം , കൽപ്പസഞ്ചിതം ,
സംസ്ഥാനം ജ്യോതിഷാം ചൈവ പുരാണാഖ്യാനമേവ ച;
കോഷസ്യ കഥനം ചൈവ വ്രതാനാം പരിഭാഷണം ,
ശൗചാശൗചാസ്യ ചാഖ്യാനം നരകാണാം ച വർണ്ണനം ;
ഹരചക്രസ്യ ചാഖ്യാനം സ്ത്രീ പുംസോശ്ചൈവ ലക്ഷണം ,
രാജധർമ്മോ ദാനധർമ്മോ യുഗധർമ്മസ്ത ഥൈവ ച ;
വ്യവഹാര: കഥ്യതേ ച തദാ ചാധ്യാത്മവർണ്ണനം ,
ഇത്യാദിലക്ഷണൈർയുക്തം തന്ത്രമിത്യഭിധീയതേ ”
എന്നിങ്ങനെയാണ് ശബ്ദാർത്ഥ ചിന്താമണി യിൽ തന്ത്ര ത്തിന് നൽകിയിരിക്കുന്ന നിർവ്വചനം .
“ത്രി പദാർത്ഥം ചതുഷ്പാദം മഹാതന്ത്രം” എന്ന് തന്ത്രലക്ഷണ ത്തിൽ മഹാമന്ത്രലക്ഷണമുള്ളതായി തത്ത്വ പ്രകാശിക വ്യാഖ്യാനത്തിൽ അഘോരശിവാചാര്യർ പറയുന്നു .തന്ത്രത്തിന് ജെമിനി മഹർഷി പറയുന്ന അർത്ഥം താഴേ കൊടുക്കുന്നു .
“തന്ത്രം കുടുംബകൃത്യ സ്യാൽ ,സിദ്ധാന്തേ ,ചൗഷധോത്തമേ
പ്രധാനെ,തന്തുവാനേ ച, ശാസ്ത്രഭേദ,പരിശ്ചദേ,
ശ്രുതിഃശാഖാന്തരേ ഖേതാവുഭയാർത്ഥപ്രയോജകേ”
തുടരും …
0 Comments