പി ലക്ഷ്മണൻപിള്ള ഭാഗവതരുടെ വിയോഗം പരവൂരിന്റെ കലാലോകത്തിനു തീരാനഷ്ടം.
ഓർമ്മയായിട്ട് മൂന്നാം വർഷം
- പ്രമുഖ സംഗീതജ്ഞൻ കൊല്ലം, പരവൂർ, കൂനയിൽ, മനോഹർ ഭവനിൽ പി ലക്ഷ്മണൻപിള്ള ഭാഗവതർ (92)2020 ആഗസ്റ്റു 24 നാണ് നിര്യാതനായത് .
സംഗീതജ്ഞൻ പുലിക്കുളത്തു പത്മനാഭപിള്ളയുടെ ശിഷ്യനായിരുന്നു പി ലക്ഷ്മണൻപിള്ള .ഒരു കാലത്ത് ലക്ഷ്മണൻപിള്ള ഭാഗവതർ കേരളത്തിലുടനീളം സംഗീതക്കച്ചേരികൾ നടത്തിയിരുന്നു. കൂടാതെ ഭാര്യയും കാഥികയും ആയ കെ ജി തങ്കമണിയും ഒത്തു കഥാപ്രസംഗവും നടത്തിയിരുന്ന കലാ ദമ്പതികൾ ആയിരുന്നു. അവരിരുവരും കൂടി നൂറിൽപ്പരം വേദികളിൽ കഥാപ്രസംഗം നടത്തിയിരുന്നു. കേരളം വിട്ടു ചെന്നൈയിലും, ഇന്ത്യ വിട്ട് സിംഗപ്പൂരിലും മലേഷ്യയിലും വരെ അദ്ദേഹം സംഗീതക്കച്ചേരികൾ നടത്തി. ഗായകനും, ഹാർമ്മോണിസ്റ്റും ആയിരുന്നു അദ്ദേഹം. അധ്യാപകൻ കൂടിയായിരുന്ന അദ്ദേഹം 1984 ൽ പരവൂർ കൂനയിൽ Lp സ്കൂളിൽ നിന്നും റിട്ടയർ ചെയ്തു.
പരവൂരിലെ സീനിയർ തലമുറയിൽ ഒരു സംഘം കലാ സാഹിത്യ സാംസ്‌കാരിക പ്രവർത്തകർ ഉണ്ടായിരുന്നു. എല്ലാവർക്കും കൂടിച്ചേരാൻ പരവൂർ ഫോട്ടോ സ്റ്റുഡിയോ എന്നൊരു ആസ്ഥാന കേന്ദ്രവും ഉണ്ടായിരുന്നു.
R.ജനാർദ്ദനൻ പിള്ള (L), P.ലക്ഷ്മണൻപിള്ള (L), സദാനന്ദൻ പിള്ള (L),പി ജയസിംഗ് (L), J.ശിവദാസൻപിള്ള(L), kps കുറുപ് (മുൻഷി ), സുകുമാരൻ (പ്രതിഭ )(L) എന്നീ സീനിയേഴ്സ് (ഇവരൊക്കെ എന്റെ പിതാവിന്റെ സുഹൃത്തുക്കൾ ആയിരുന്നു), മധ്യനിരയിൽ നിന്നും കൃഷ്‌ണാലയം സോമൻ, ആർട്ടിസ്റ്റു ശശി, പരവൂർ ജോസുകുട്ടി(L), ജി വാസുദേവൻ (പരവൂർ സ്റ്റുഡിയോ ) പിന്നെ എന്റെ സമകാലീനരായ ചിറക്കര സലിംകുമാർ, B.മുരളീദാസൻപിള്ള, എസ് കെ രഘു, ദേവദാസ്, തുളസി, സഹദേവൻ, ആശാന്റഴികം പ്രസന്നൻ, പി ജി അനിൽകുമാർ, അലിയാർ(L), ജോൺ ഇഗ്‌നേഷ്യസ് , എസ് കെ കബീർദാസ്, ജയപ്രകാശ്, ഗിരീഷ്, രാജു, കെ പ്രസന്നകുമാർ, പടക്സ് ശ്രീകുമാർ ….. ഒക്കെ അടങ്ങിയ ഒരു സംഘം കലാ സാംസ്‌കാരിക പ്രവർത്തകർ പരവൂരിൽ കെ സി കേശവപിള്ളയും, വി കേശവനാശാനും, പരവൂർ ജി ദേവരാജനും പകർന്ന പരവൂരിന്റെ സാംസ്‌കാരിക ഊർജ്ജം കുറയാതെ മുന്നോട്ട് കൊണ്ട് പോകാൻ കഴിയുന്നത്ര ശ്രമിച്ചു കൊണ്ടിരുന്നു .
നല്ലൊരു കലാകാരനായിരുന്ന അദ്ദേഹത്തിന്റെ നിര്യാണം പരവൂരിന്റെ കലാലോകത്തിനു തീരാനഷ്ടമാണ്. സീനിയേഴ്സ് എല്ലാം അരങ്ങൊഴിയുമ്പോൾ ആ വലിപ്പത്തിലേക്കു എത്താൻ പിറകെ വരുന്ന ക്ക് എല്ലാം ഈ രംഗത്ത് പറ്റുമോ എന്നറിയില്ല. എങ്കിലും പകർന്ന ആ സാംസ്‌കാരിക ഊർജ്ജം കെടാതെ മുന്നോട്ട് കൊണ്ട് പോകാൻ കഴിയുന്നപോലെ പരിശ്രമിക്കുന്നു .
സഹൃദയനായിരുന്നു അദ്ദേഹം. പ്രായവ്യത്യാസം നോക്കാതെ ലോഭമില്ലാതെ തമാശകൾ വാരിവിതറുമായിരുന്നു വ്യക്തിപരമായി ഈ മരണം വലിയ മനോവേദന ഉണ്ടാക്കുന്നു. പരവൂരിന്റെ രണ്ട് കലാകാരന്മാർ അടുത്തടുത്ത് വിടപറഞ്ഞു, പി ജയസിംഗും, പി ലക്ഷ്മണൻപിള്ളയും.
പി ലക്ഷ്മണൻ പിള്ള കലാരംഗം പരവൂർ, പരവൂർ നഗര വികസന സമിതി എന്നീ സംഘടനകളുടെ രക്ഷാധികാരി ആയിരുന്നു. അതിന്റെ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ദീഘകാലം അദ്ദേഹത്തിന്റെ ഗുരുവായ പുലിക്കുളത്തു പത്മനാഭപിള്ളയുടെ സ്മരണാർത്ഥം പരവൂരിൽ സംഗീത മത്സരം അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട് . പരവൂരിൽ ഉണ്ടായിരുന്ന ജവഹർ ബാലഭവന്റെ പ്രധാന നടത്തിപ്പുകാരൻ ആയിരുന്നു.
0 Comments