മലയാളത്തിലെ ആദ്യ സിനിമ സനാതനീയർക്കെതിരെയുള്ള മതപരിവർത്തന ഗൂഢാലോചന ?

by | Feb 12, 2024 | History | 0 comments

പി കെ റോസി’ മലയാളസിനിമയിലെ ആദ്യ നടിയും നായികയും ആയിരുന്നു. വിഗതകുമാരനിലായിരുന്നു അവർ അഭിനയിച്ചത് .വ്യക്തതയില്ലാത്ത വിവരങ്ങളനുസരിച്ച് തിരുവനന്തപുരം തൈക്കാട് ആശുപത്രിയ്ക്ക് സമീപമാണ് താമസിച്ചിരുന്നതെന്ന്  പറയുന്നു .സവർണ്ണരെന്നും മുന്നോക്കമെന്നും ചാപ്പകുത്തുന്ന നായർ തുടങ്ങിയ സമുദായങ്ങളുടെ മേൽ ഒട്ടനവധി ആരോപണങ്ങൾ ഉണ്ടായതിന് കരണമായതാണ് ‘പി കെ റോസി’ യുടെ സിനിമാഭിനയം .1930 നവംബർ 7 നു തിരുവനന്തപുരത്ത് ക്യാപിറ്റോൾ തീയറ്ററിലാണ് നിശബ്ദ സിനിമയായ വിഗതകുമാരൻ റിലീസ് ചെയ്തത് .’സവർണ്ണ കഥാപാത്ര’മായി പുലയസമുദായത്തിൽ ജനിച്ച സ്ത്രീ അഭിനയിച്ചതുകൊണ്ട് ‘സവർണ്ണ’ മേലാളന്മാർ തീയെറ്റർ നശിപ്പിക്കുകയും ചാലയിൽ വച്ച് പി കെ റോസിയെ വസ്ത്രാക്ഷേപം നടത്തുകപോലും ഉണ്ടായെന്നാണ് പറഞ്ഞുപരത്തിയിട്ടുള്ളത്‌ . ഇകാര്യത്തിലൊന്നും തെളിവില്ല .എന്നാൽ സത്യാവസ്ഥ മറ്റൊന്നാകാനാണ് സാധ്യത .പാരമ്പര്യ നാടാർ കൃസ്ത്യാനിയായ ജെ സി ഡാനിയേലിന്റെ സിനിമ നിർമ്മാണം തന്നെ ഗൂഢാലോചനയുടെ ഫലമാണെന്ന് ചിന്തിക്കാൻ ചില കാരണങ്ങളുണ്ട്  .

പ്രധാനമായും തിരുവിതാംകൂർ ഹിന്ദു രാജ്യത്തിൽ ചരിത്രപരമായ നായർ- നാടാർ മാറ് മറക്കൽ ലഹളയും നായർ പട്ടാള നടപടികളും അതിനെ തുടർന്നുണ്ടായ ജാതി വിരോധങ്ങളും നിലനിൽക്കുന്ന  കാലഘട്ടത്തിൽ സനാതന ഹിന്ദു ഭൂരിപക്ഷ പ്രദേശമായ തിരുവനന്തപുരത്ത് വന്ന് രാജമ്മയെന്ന ദളിത് സ്ത്രീയെ മതം മാറ്റം നടത്തി ഹിന്ദു സമുദായത്തിന്റെ പേരിൽ ഒരു ഭാവന കഥയും കഥാപാത്രങ്ങളും സൃഷ്ടിക്കുകയും ഹിന്ദു മതത്തിൽ നിന്നും കൃസ്ത്യൻ മതത്തിലേക്ക് മാറ്റം നടത്തിയ ഒരാളെക്കൊണ്ടും താനുൾപ്പടെയുള്ള കൃസ്ത്യാനികളെ ഉൾപ്പെടുത്തി കഥാപാത്രങ്ങളായി മുന്നോട്ട് പോയത് ജാതി വെറിയും കുടിപ്പകയുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു . മിഷനറി പ്രവർത്തനങ്ങൾ കൂടുതലായി നടന്നുവന്ന കന്യാകുമാരി മേഘലയെ അദ്ദേഹം സിനിമ നിർമ്മാണത്തിനും കഥാപാത്ര പശ്ചാത്തലവുമാക്കിയിട്ടില്ലന്നത് വളരെ ഗൗരവമായി ചിന്തിക്കണം .

അന്നത്തെ സാഹചര്യത്തിൽ കൃസ്ത്യൻ ഭൂരിപക്ഷമുള്ള പ്രദേശത്ത് ജനിച്ചുവളർന്ന കൃസ്ത്യാനിയായ ഡാനിയേൽ സ്വന്തം സമുദായത്തെയോ മതത്തെയോ പ്രദേശത്തെ സംബന്ധിച്ചോ കഥയോ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയോ തന്റെ നാട്ടിൽ ഷൂട്ടിങ് നടത്താൻ പോലും തയ്യാറായിരുന്നുമില്ല . അതിനു ശ്രമിക്കാതെ ഹിന്ദു ഭൂരിപക്ഷമുള്ള പ്രദേശത്ത് വന്ന് ‘കീഴ് ജാതി ‘ യിൽപ്പെട്ട ഒരു സ്ത്രീയെ മതം മാറ്റി പ്രേമവും കൊള്ളയും പിടിച്ചുപറിയും മറ്റുമൊക്കെ വിഷയങ്ങളാക്കി സനാതന സമുദായങ്ങളുടെ പേരിൽ കഥാ പാത്രങ്ങളെ സൃഷ്ടിച്ച് സിനിമയുണ്ടാക്കിയത് ഗൂഢാലോചന ആകാനേ വഴിയുള്ളു

എന്നാൽ നായന്മാർ പൊതുവായി പുരോഗമനപരമായ സ്വതന്ത്ര ചിന്താഗതിയാണ് സിനിമയുടെ കാര്യത്തിൽ വച്ച് പുലർത്തിയിരുന്നതെന്നതിന് തെളിവുകളുമുണ്ട് . തിരുവനന്തപുരത്ത് പി.എസ്.സി. ഓഫീസിനു സമീപം അഭിഭാഷകനായിരുന്ന നാഗപ്പൻനായരുടെ വസതിയായിരുന്നു പ്രധാന ലൊക്കേഷനായി ഷൂട്ടിങ്ങിന് നൽകിയിരുന്നത് . 1930 നവംബർ 7 ന് വൈകുന്നേരം 5.30 നു് പ്രസിദ്ധ അഭിഭാഷകൻ മള്ളൂർ ഗോവിന്ദപ്പിള്ള തിരുവനന്തപുരം ക്യാപ്പിറ്റോൾ തിയേറ്ററിൽ ആദ്യ പ്രദർശനം ഉദ്ഘാടനം ചെയ്തു .മള്ളൂർ അന്ന് പ്രസക്ത അഭിഭാക്ഷകനും നായർ സമുദായ പരിഷ്കരണ യുവ നേതാവുമായിരുന്നുവെന്ന് ഓർക്കേണ്ടതുണ്ട്. 23ന് നാഗർ കോവിൽ പയനിയർ തീയറ്ററിലും തുടർന്ന് ആലപ്പുഴ സ്റ്റാർ തീയറ്ററിലും സിനിമ റിലീസ് ചെയ്തു .എന്നാൽ ഇവിടങ്ങളിലൊന്നും പ്രദർശനകാര്യത്തിൽ തടസ്സമോ മറ്റു പ്രശ്നങ്ങളോ ഉണ്ടായതായി തെളിവില്ല .

തിരുവനന്തപുരം ക്യാപിറ്റോൾ തീയറ്ററിലാണ് ‘ സവർണ്ണർ ‘ പ്രശ്നങ്ങൾ സൃഷ്ടിച്ചതായി പ്രചരിപ്പിച്ചത് . അങ്ങനെയെങ്കിൽ തന്നേയും അതിൻ്റെ കുറ്റകരമായ ഉത്തരവാദിത്വം ജെ സി ഡാനിയേലിൽ മാത്രം ഒതുങ്ങുന്നതാണ് .കാരണം കൃസ്ത്യൻ ഭൂരിപക്ഷമുള്ള മേഘലയിൽ സിനിമ ഓടിയപ്പോൾ ഹിന്ദു സമുദായങ്ങളുടെ ജീർണ്ണതകളായി ഭാവന സൃഷ്ടി നടത്തിയത് മതപരമായി ഗൂഢാലോചന നടത്തിയവർക്ക്  സന്തോഷമാകും ഉണ്ടായിരിക്കുക .സനാതനീയരെ സംബന്ധിച്ച് മോശം അഭിപ്രായം സമൂഹത്തിൽ സൃഷ്ടിക്കാനും  അത്  ഉപകരിച്ചിട്ടുണ്ടാകും . .എന്നാൽ സനാതന ഹിന്ദു ഭൂരിപക്ഷമുള്ള പ്രദേശത്ത്  പ്രശ്നം ആയതായും പ്രചാരണമുണ്ട് . രാജമ്മ എന്ന ‘ പി കെ റോസി’ ക്ക് പിന്നീട് അഭയം നൽകി സംരക്ഷിച്ചതും കൃസ്ത്യൻ ഭൂരിപക്ഷ കന്യാകുമാരി പ്രദേശത്തെ പാതിരിമാരും       മറ്റുമായിരുനെന്ന് കരുതണം . അതാണ് കൂടുതൽ സംശയങ്ങൾക്ക് ഇട നൽകുന്നതും .  സനാതന ഹിന്ദുക്കളെ നൂറ്റാണ്ടുകളായി അപമാനിച്ചുവരുന്നതിനു തുടർച്ചയായി അന്നത്തെ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുകയായിരുന്നു എന്നുവേണം കരുതാൻ . സമീപ ദിവസങ്ങളിൽ പുറത്തിറങ്ങിയ പത്രങ്ങളെന്ന് കരുത്താവുന്നവയിൽ ഒന്നും തന്നേ ഏതെങ്കിലും തരത്തിൽ പ്രശ്നങ്ങൾ റിപ്പോർട്ട്   ചെയ്തതായി അറിവില്ല . നല്ലരീതിയിൽ സിനിമ പ്രദർശിപ്പിച്ചു വരുന്നതായാണ് പറയുന്നത് .കൃസ്ത്യൻ ചായ്‌വുള്ള പത്രങ്ങളിൽ പോലും അത്തരം വാർത്തകളൊന്നും വന്നതായി അറിഞ്ഞിട്ടില്ല

.ഇതിൽ നിന്നൊക്കെ യഥാർത്ഥ ഇരയായി ഉറപ്പിക്കേണ്ടത്  സനാതന ഹിന്ദുക്കളെയാണ് .ഗൂഢാലോചന നടത്തി  സനാതനീയരെ ആക്ഷേപിച്ചിട്ട് , പ്രതിരോധമെന്ന നിലയിൽ ഇരവാദവും കള്ളക്കഥകളും പറഞ്ഞുണ്ടാക്കുന്നതെന്നാണ് .ചരിത്രപരമായി സ്പർദ്ധത നിലനിൽക്കുന്നത്  അറിഞ്ഞുകൊണ്ടായിരുന്നുന്നല്ലോ  ജെ സി ഡാനിയേൽ താനും മകനും ഉൾപ്പടെയുള്ള കൃസ്ത്യാനികളെ കൊണ്ട് സനാതനീയരുടെ കുടുംബ പശ്ചാത്തലമെന്ന് ജനങ്ങൾ ചിന്തിക്കുന്ന തരത്തിൽ ചിത്രീകരണം നടത്തിയത് . യഥാർത്ഥത്തിൽ  അന്ന്  നടന്നത് വർഗീയ കലാപവും അതിലൂടെ മത പരിവർത്തനങ്ങളും  ലക്ഷ്യമിട്ട  ഗൂഢലക്ഷ്യമാണോയെന്ന്  അറിയേണ്ടിയിരിക്കുന്നു .[/raw]

The first movie in Malayalam is a religious conversion conspiracy against orthodox people.pathradipar

The first movie in Malayalam is a religious conversion conspiracy against orthodox people.pathradipar

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!