തെറ്റ് തിരുത്തണം , നിയമസഭ കാണാൻ ബിജെപി നേതൃത്വം തയ്യാറാകണം .(The mistake should be corrected and the BJP leadership should be ready to meet the Assembly.)

by | Feb 1, 2024 | Latest | 1 comment

കഴിഞ്ഞ കാലത്തെ രാഷ്ട്രീയ ജാതി തിരഞ്ഞെടുപ്പ് സമവാക്യ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് തെറ്റ് തിരുത്തുവാൻ ബിജെപി അടിയന്തിരമായി തയ്യാറാകണം . വരുന്ന ലോക് സഭ ,നിയമ സഭ തിരഞ്ഞെടുപ്പുകളിൽ സാമുദായികമായി ഇരുപത് ശതമാനം സീറ്റുകൾ നായർക്ക് അനുവദിക്കുവാൻ ബിജെപി നേതൃത്വം തീരുമാനിക്കേണ്ടതുണ്ട് . കേരളത്തിൽ നായർ സമൂഹത്തിനിടയിൽ വർധിച്ചുവരുന്ന സ്വാധീനം കണക്കിലെടുത്ത് സമുദായത്തിന് അംഗീകാരം നൽകുവാൻ സംസ്ഥാന നേതൃത്വത്തിന് ബാധ്യതയുണ്ട് .നിരവധി പ്രഗത്ഭരായ നായന്മാർ ഭാരതീയ ജനതാ പാർട്ടിയോട് കൂറും വിദേയത്വവും പുലർത്തുന്നുണ്ട് .അത്തരത്തിലുള്ള രാഷ്ട്രീയ പ്രവർത്തകരെ മുന്നോട്ട് കൊണ്ടുവരാൻ പാർട്ടി തയ്യാറാകണം .എൻ എസ് എസ് കമ്പനി ഉൾപ്പടെ സമുദായത്തിൽ പ്രവർത്തിച്ചുവരുന്ന മറ്റു സംഘടനകളെ വിശ്വാസത്തിലെടുത്തുവേണം സ്ഥാനാർഥി പട്ടിക തയ്യാറാക്കേണ്ടത് . സമുദായികമായി അത്ര കണ്ട് സംഘടിത സ്വാഭാവം പുലർത്തുന്നില്ലങ്കിലും സംസ്ഥാനത്ത് നിർണ്ണായക സ്വാധീനമാണ് നായന്മാർക്കുള്ളത് .ചിലയിടങ്ങളിൽ ഏതു സ്ഥാനാർഥി ജയിക്കണമെന്ന് തീരുമാനിക്കാനുള്ള ആർജ്ജവം ഇന്നും നായർ സമൂഹത്തിന് അന്യം വന്നിട്ടില്ല .കേരളത്തിൽ നായർ സമൂഹത്തിനേയും സംഘടനകളേയും വിശ്വാസത്തിലെടുക്കുന്നതിനുള്ള പ്രഥമ നടപടികൾ പ്രസിഡന്റ് കെ സുരേന്ദ്രൻ്റെ ഭാഗത്ത് നിന്നും അടിയന്തിരമായി ഉണ്ടാകണം . പദയാത്രയിൽ അത്തരം നിർണ്ണായക തീരുമാനങ്ങൾ പാർട്ടിയുടെ ജനസ്വാധീനം നേടിയെടുക്കാൻ കഴിയും .സുരേഷ് ഗോപി വിഷയത്തിൽ നായർ സർവീസ് സൊസൈറ്റിയ്‌ക്കെതിരെ പക്ഷം പിടിച്ചുള്ള നിലപാടുകൾ സ്വീകരിച്ചതും ശത്രുതാ മനോഭാവം വച്ച് പുലർത്തുന്നതുമാണ് ബിജെപി ചെയ്ത ഏറ്റവും വലിയ മണ്ടത്തരം . എൻ എസ് എസിനെയോ നായന്മാരേയോ പിണക്കികൊണ്ട് ബിജെപി യ്ക്ക് കേരളത്തിൽ ഒരു സീറ്റുപോലും പിടിക്കുക അസാധ്യമാണ് ചില പ്രത്യേക സാഹചര്യങ്ങളിൽ ഓ രാജഗോപാൽ ‘എഫക്ട് ‘ ഉണ്ടാകാമെങ്കിലും അതൊരു ശാശ്വത മാർഗ്ഗവുമല്ല .കേരളത്തിന്റെ പ്രത്യേക രാഷ്ട്രീയ ,ജാതി സമവാക്യ നിലയനുസരിച്ച് ‘ ഇ ഡി ‘ എഫക്ടും വിലപ്പോകില്ല .നേരായ മാർഗ്ഗമേ നടക്കുള്ളൂ . അല്ലങ്കിൽ തന്നേ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉയർന്ന് വന്ന ‘സ്വർണ്ണ കടത്തും മുഖ്യമന്ത്രിയുടെ ഓഫീസും ‘ ഒക്കെ നിഷ്പക്ഷമതികളായ വോട്ടർമാർക്കിടയിൽ വലിയ ‘ഇമേജാണ് ‘ പാർട്ടിയ്ക് ഉണ്ടാക്കികൊടുത്ത് . തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ വീണ വിജയനെതിരെയുള്ള അനേഷണ കോലാഹലവും അത്തരത്തിലുള്ളതാണെന്നേ ജനങ്ങൾ കരുതുള്ളു . അമ്പലം ,പള്ളി എന്നൊക്കെ പറഞ്ഞുമാത്രം നടക്കാതെ ജനങ്ങളുടെ നിത്യ ജീവിത പ്രശ്നങ്ങളിൽ ഇടപെടുകയും അതിനായുള്ള പരിഹാരമാർഗ്ഗങ്ങൾ തേടുകയുമാണ് ബിജെപി ര്രാഷ്ട്രീയമായി ഇനിയും പഠിക്കാത്ത പാഠം . അയോദ്ധ്യ ‘ ‘മോഡൽ ‘കേരളത്തിൽ വിലപോകില്ലന്ന് ശബരിമലയിൽ കണ്ടതാണ് . ശബരിമലയിൽ രംഗത്തിറങ്ങിയവർ അയ്യപ്പന് വേണ്ടി മാത്രമായിരുന്നു .അല്ലാതെ ബിജെപി യ്ക്ക് വേണ്ടിയായിരുന്നെന്ന് തെറ്റിദ്ധരിച്ചവർ കേരളത്തിലെ രാഷ്ട്രീയ നിലപടുകളെ സംബന്ധിച്ച് യാതൊരു അറിവും ഇല്ലാത്തവരാണ് .ശബരിമലയിൽ കൂട്ടംകൂടിയവർ എല്ലാം ബിജെപി യ്ക്ക് വോട്ട് ചെയ്തെങ്കിൽ ജനപ്രതിനിധികളെ സൃഷ്ടിക്കാമായിരുന്നു .ഇതിനിടെയാണ് ഉത്തരേന്ത്യൻ രാഷ്ട്രീയ കുതിര കച്ചവടത്തെ ഓർമിപ്പിച്ചുകൊണ്ട് കെ സുരേന്ദ്രന്റെ ചില വിവാദ പ്രസ്താവനകൾ ഉണ്ടായത് .അതൊക്കെ ജനങ്ങളിൽ ബി ജെപി യ്ക്ക് എതിരായ നിലപട് എടുക്കുവാൻ പ്രേരിപ്പിക്കുകയാണുണ്ടായത് . ബിജെപി ചില കെട്ടിയിറക്കിയ ബിംബങ്ങൾക്ക് പുറകെ പോകുന്ന രീതി മതിയാക്കണം . പാർട്ടിയ്ക്ക് വേണ്ടി നൂറുകണക്കിന് പ്രവർത്തകരും നേതാക്കളും ജീവൻ വെടിഞ്ഞിട്ടുണ്ട് .

The mistake should be corrected and the BJP leadership should be ready to meet the Assembly.,nss ,pathradipar

The mistake should be corrected and the BJP leadership should be ready to meet the Assembly.,nss ,pathradipar

കേരളത്തിൽ കൊല്ലപ്പെട്ട ബിജെപി സംഘപരിവാർ ബന്ധപ്പെട്ടവർ

അഖിൽ ആർഎസ്എസ് കൊ ല്ലം ക്ലാപ്പന ,സുമേഷ് ബി ജെപി / ആർഎസ്എസ്കൊല്ലം ,പുനലൂർ, ശ്രീനിവാസൻ ആർ.എസ്.എസ്/ബിജെപിപാലക്കാട് മേലാമുറി, അരുൺ കുമാർ ബിജെപി / യുവമോർച്ച പാലക്കാട് തരൂർ ,രഞ്ജിത്ത് ശ്രീനിവാസൻ BJP ആലപ്പുഴ ആലപ്പുഴ സിറ്റി ,സഞ്ജിത്ആർ.എസ്.എസ് പാലക്കാട്എലപ്പുള്ളി , നന്ദു ആർ. കൃഷ്ണ ആർ.എസ്.എസ് ആലപ്പുഴ വയലാർ , നിധിൽ ബി.ജെ.പി തൃശൂർ അന്തിക്കാട് , ചന്ദ്രൻ ഉണ്ണിത്താൻ ശബരിമല കർമസമിതി പത്തനംതിട്ടകുരമ്പാല , യു.സി. ഷമേജ് ബി.ജെ.പി. / ആർ.എസ്.എസ്.മാഹി മാഹി , ശ്യാമപ്രസാദ് (ശ്യാം പ്രസാദ് ആർ.എസ്.എസ്.കണ്ണൂർ പേരാവൂർ , ബിപിൻ ആർ.എസ്.എസ്.മലപ്പുറം തിരൂർ , ആനന്ദ്ആർ.എസ്.എസ്.തൃശ്ശൂർ ഗുരുവായൂർ , കെള്ളപ്പള്ളി രാജേഷ് ആർ.എസ്.എസ്.തിരുവനന്തപുരം ശ്രീകാര്യം , ചൂരക്കാടൻ ബിജു ആർ.എസ്.എസ്. കണ്ണൂർ പയ്യന്നൂർ, രാമന്തളി , അനന്തു അശോകൻ മുൻ ആർ.എസ്.എസ്, എ.ബി.വി.പി ആലപ്പുഴ ചേർത്തല , നിർമൽ ബിജെപി തൃശ്ശൂർ മുക്കാട്ടുകാര , സന്തോഷ് കുമാർ / മമ്മട്ടി ബി.ജെ.പി.കണ്ണൂർ ധർമ്മടം ,,വിമല ദേവി ബി.ജെ.പി. പാലക്കാട് കഞ്ചിക്കോട് , മാവില വിനീഷ് വാസു ബി.ജെ.പി. / ആർ.എസ്.എസ്. കണ്ണൂർ ഇരിട്ടി, തില്ലങ്കേരി , വിഷ്ണു ബിജെപി തിരുവനന്തപുരം കണ്ണമ്മൂല , കെ.വി. രമിത്ത് ബി.ജെ.പി. കണ്ണൂർ പിണറായി , സി.കെ. രാമചന്ദ്രൻ ബി.ജെ.പി. / ബി.എം.എസ്. കണ്ണൂർ പയ്യന്നൂർ , പ്രമോദ് ബിജെപി തൃശൂർ കൊടുങ്ങല്ലൂർ , സുജിത് ബി.ജെ.പി. കണ്ണൂർ , അഭിലാഷ്ബി .ജെ.പി.തൃശ്ശൂർ വെള്ളിക്കുളങ്ങ , കെ.കെ. രാജൻ ബി.ജെ.പി.കണ്ണൂർ തളിപറമ്പ് , കതിരൂർ മനോജ് ഇളംതോട്ടത്തിൽ മനോജ് ബി.ജെ.പി. / ആർ.എസ്.എസ്.കണ്ണൂർ കതിരൂർ , സുരേഷ് കുമാർ ബി.ജെ.പി. കണ്ണൂർ തിരൂർ , അനൂപ് ബി.ജെ.പി. / വി.എച്ച്.പി. കോഴിക്കോട് കുട്ട്യാടി , വിനോദ്‌ കുമാർ ആർ.എസ്.എസ്.കണ്ണൂർ പയ്യന്നൂർ, സച്ചിൻ ഗോപാലൻ ബി.ജെ.പി. / എ.ബി.വി.പി.കണ്ണൂർ കണ്ണൂർ നഗർ , വിശാൽ ബി.ജെ.പി. / എ.ബി.വി.പി.ആലപ്പുഴ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ,പയ്യോളി മനോജ് (സി.ടി. മനോജ്)ബി.ജെ.പി. / ബി.എം.എസ്. കോഴിക്കോട് പയ്യോളി , കടവൂർ ജയൻ (കടവൂർ കോയിപ്പുറത്ത് രാജേഷ്) മുൻ ആർ.എസ്.എസ്. കൊല്ലം കടവൂർ , ഷാരോൺ ബി.ജെ.പി. തൃശ്ശൂർ ഗുരുവായൂർ , രതീഷ്ആർ.എസ്.എസ്. പാലക്കാട് കസബ , ഷിനോജ് ബി.ജെ.പി. കണ്ണൂർ തലശ്ശേരി , വിജിത് ബി.ജെ.പി. കണ്ണൂർ തലശ്ശേരി , യേശു @ രാജേഷ് ബി.ജെ.പി. കണ്ണൂർ കൊളവള്ളൂർ , വിനിൽ ബി.ജെ.പി. തൃശ്ശൂർ വാടാനപ്പള്ളി , സജിത് ഇ.പി. ബി.ജെ.പി. / ആർ.എസ്.എസ്. കണ്ണൂർ മട്ടന്നൂർ , വിനയൻ ബി.ജെ.പി.കണ്ണൂർ പാനൂർ , കണ്ട്യൻ ഷിജു ബി.ജെ.പി. കണ്ണൂർ മലൂർ , വിനു @ അറയ്ക്കൽ വിനോദ്ആർ.എസ്.എസ്.തൃശ്ശൂർ പാവറട്ടി, പാടൂർ , അരുചാമി ബി.ജെ.പി. പാലക്കാട് മലമ്പുഴ ,, സുരേഷ് ബാബു ബി.ജെ.പി. / ആർ.എസ്.എസ്.കണ്ണൂർ ചൊക്ലി ,കെ.വി. സുരേന്ദ്രനാഥ്ബി .ജെ.പി. / ആർ.എസ്.എസ്.കണ്ണൂർ തലശ്ശേരി , മഹേഷ് ബി.ജെ.പി. / ആർ.എസ്.എസ്.കണ്ണൂർ കണ്ണവം , നിഖിൽ ബി.ജെ.പി. / ആർ.എസ്.എസ്.കണ്ണൂർ ധർമ്മടം , മാണിയത്ത് സത്യൻ ബി.ജെ.പി. / ആർ.എസ്.എസ്.കണ്ണൂർ കതിരൂർ, വെണ്ടുട്ടായി , വിനോദ്ആർ.എസ്.എസ്. ആലപ്പുഴ വള്ളിക്കുന്നം, ,ഷാജു ബി.ജെ.പി. / ബി.എം.എസ്. തൃശ്ശൂർ കൊടകര ,കുമ്പള ,പ്രവൻ പ്രമോദ് ബി.ജെ.പി. കണ്ണൂർ കൂത്തുപറമ്പ്, മൂര്യാട് , ചന്ദ്രൻ പിള്ള ആർ.എസ്.എസ്.ആലപ്പുഴ കുറത്തിക്കാട് , വൽസരാജ് ബി.ജെ.പി. / ആർ.എസ്.എസ്. കണ്ണൂർ , കെ. രവീന്ദ്രൻ ആർ.എസ്.എസ്.മലപ്പുറം മഞ്ചേരി , സുജിത്ബി .ജെ.പി. തൃശ്ശൂർ വാടാനപ്പള്ളി , സത്യേഷ് ബി.ജെ.പി. തൃശ്ശൂർ മതിലകം , എടച്ചോളി പ്രേമൻ ബി.ജെ.പി.കണ്ണൂർ ചൊക്ലി , ഇളമ്പിളയിൽ സൂരജ് ബി.ജെ.പി. / ആർ.എസ്.എസ്.കണ്ണൂർ എടക്കാട് ബിജി ബി.ജെ.പി. / ബി.എം.എസ്. ആലപ്പുഴ ആലപ്പുഴ നഗരം, ,,പുന്നാട് അശ്വിനി കുമാർ ബി.ജെ.പി. / ആർ.എസ്.എസ്. / വി.എച്ച്.പി. കണ്ണൂർ പരിയാരം, തിരുവട്ടൂർ, പാറോളി ,വട്ടപ്പാറ ഷാജി ബി.ജെ.പി. / ആർ.എസ്.എസ്. കണ്ണൂർ തലശ്ശേരി , ചാവശ്ശേരി ഉത്തമൻ ബി.ജെ.പി. / ആർ.എസ്.എസ്.കണ്ണൂർ തലശ്ശേരി ,പീതാംബരൻ ബിഎംഎസ്ആലപ്പുഴ തൈക്കൽ , സുമേഷ് ബിഎംഎസ് ആലപ്പുഴ തൈക്കൽ , സുനിൽ ബി.ജെ.പി. കണ്ണൂർ , സുജീഷ്ബി .ജെ.പി. കണ്ണൂർ ,സി.കെ. ചന്ദ്രൻ ബി.ജെ.പി. / ആർ.എസ്.എസ്.കണ്ണൂർ, ചന്ദ്രഗഡൻ ബി.ജെ.പി. / ആർ.എസ്.എസ്. , ബിജു ബി.ജെ.പി.കണ്ണൂർ , വിജയൻ ബി.ജെ.പി.കാസർഗോഡ് , പരൽ ശശി ബി.ജെ.പി. കണ്ണൂർ , പുളിനോളി ബാലൻബി.ജെ.പി.കണ്ണൂർ , പ്രകാശൻ പടിക്കലക്കണ്ടി ബി.ജെ.പി. കണ്ണൂർ , കെ.ടി. ജയകൃഷ്ണൻ ബി.ജെ.പി. – യുവമോർച്ചകണ്ണൂർ പാനൂർ ഈസ്റ്റ് മൊകേരി , മുരുകാനന്ദൻ എ.ബി.വി.പിതിരുവനന്തപുരം പേരൂർക്കട , കുഞ്ഞിപറമ്പത്ത് കുഞ്ഞിരാമൻബി.ജെ.പി. കണ്ണൂർ , പുരുഷു ബി.ജെ.പി.കണ്ണൂർ , ഷാജി ബി.ജെ.പി.കണ്ണൂർ , പ്രദീപൻ ബി.ജെ.പി.കണ്ണൂർ , ബിംബി എ.ബി.വി.പി കോട്ടയം ചങ്ങനാശേരി , പി.എസ്. അനു ബി.ജെ.പി. / എ.ബി.വി.പി. പത്തനംതിട്ട പരുമല പമ്പ ദേവസ്വം ബോർഡ് കോളേജ് , എസ്. സുകിം. കരുണാകരൻ ബി.ജെ.പി. / എ.ബി.വി.പി. പത്തനംതിട്ട പരുമല പമ്പ ദേവസ്വം ബോർഡ് കോളേജ്ജി ,മുതലമട മണി ബി.ജെ.പി. പാലക്കാട് മുതലമട , പന്ന്യന്നൂർ ചന്ദ്രൻ ബി.ജെ.പി. കണ്ണൂർ തലശ്ശേരി , കേളു ബി.ജെ.പി. കണ്ണൂർ , തൊഴിയൂർ സുനിൽ ആർ.എസ്.എസ്. ത്രിശ്ശൂർ ഗുരുവായൂർ, മണ്ണാകുളം , പള്ളിപരിയാരത്ത് മോഹനൻ ബി.ജെ.പി.കണ്ണൂർ, കൊല്ലനണ്ടി രാജൻ ബി.ജെ.പി. കണ്ണൂർ , അനിൽകുമാർ ബി.ജെ.പി.കണ്ണൂർ , ടി.കെ. വിശ്വനാഥൻ ബി.ജെ.പി. കണ്ണൂർ , ദാമോദരൻ ബി.ജെ.പി.കണ്ണൂർ , താഴെപുരയിൽ കനകൻ ബി.ജെ.പി. കണ്ണൂർ , കരുണൻ ബി.ജെ.പി.കണ്ണൂർ , മുരളി ആർ.എസ്.എസ്ആലപ്പുഴ ചെന്നിത്തല , കലാധരൻ ആർ.എസ്.എസ്ആ ലപ്പുഴ ചെന്നിത്തല , ദുർഗാദാസ്ആർ.എസ്.എസ്കൊല്ലം നിലമേൽ , രാധാകൃഷ്ണ മേനോൻ (രാജൻ )എറണാകുളം , പനങ്ങാട് ,ശങ്കരൻകുട്ടി മേനോൻ (തങ്കപ്പൻ)എറണാകുളം, പനങ്ങാട് , വിക്രം ചാലിൽ ശശി ആർ.എസ്.എസ്. , മാണാട്ട് ബാബു ബി.ജെ.പി.

മേല്പറഞ്ഞ പട്ടികയിൽ ഉൾപെട്ടിരിക്കുന്നവരുടെ പ്രാണവേദനയോട് മറ്റൊന്നിനും പകരമാകില്ല .അവരുടെ നിഷ്കളങ്കമായ ആദര്ശത്തെ ചോദ്യം ചെയ്യാനുമാകില്ല .ഏതൊരു രാഷ്ട്രീയ പാർട്ടിയിലും അന്ധമായി വിശ്വസിക്കുന്ന ഒരാളിന് മാത്രമെ ഉറച്ച രാഷ്ട്രീയ നിലപാടും ഉണ്ടാകുകയുള്ളൂ . പോലീസിന്റെ കുറ്റപത്രത്തിൽ എന്തൊക്കെ പറഞ്ഞിരുന്നാലും രാഷ്ട്രീയ നിലപടുകൾ ഉള്ളവരായിരുന്നല്ലോ ഇവരൊക്കെ . കേന്ദ്രത്തിൽ ബിജെപി ഭരിക്കുമെന്ന് സ്വപ്നത്തിൽ [പോലും ചിന്തിക്കാൻ കഴിയാതിരുന്ന കാലഘട്ടത്തിൽ ആദർശത്തിൽ വിശ്വസിച്ചിറങ്ങിയവർ .അവരാണ് എപ്പോഴും പാർട്ടിയുടെ അടിത്തറ . അവരുടെ കുടുംബത്തിലെ ഒരു കല്യാണത്തിനും കൊട്ടിയാഘോഷിച്ചുകൊണ്ട് ആരും പോയില്ല .ഇന്ന് നെറ്റിപ്പട്ടം കെട്ടി എഴുന്നള്ളിച്ചുകൊണ്ട് നടക്കുന്നവർ ഒക്കെയും കേന്ദ്രത്തിൽ മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കാര്യാ സാധ്യത്തിന് ഒപ്പം കൂടിയവരാണ് .അല്ലാതെ ആദർശത്തിന്റെ പുറകെ വന്നവരല്ല . പാർട്ടി വലിയൊരു വടവൃക്ഷമായി ഫലങ്ങൾ ഉണ്ടായപ്പോൾ അത് ഭക്ഷിക്കുവാൻ ചുറ്റുംകൂടിയവരും വിജയത്തെ പുകഴ്ത്തി ഒപ്പം കൂടുന്നവരും ഭാരതീയ ജനത പാർട്ടിയെ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുകയാണ് .കേരളത്തിൽ ഒരു മനുഷ്യനും അറിഞ്ഞുകൂടാത്തവർ പോലും ഇന്ന് കേന്ദ്രത്തിൽ ‘പിടി ‘ ഉള്ളവരാണ് . ഇത്തരത്തിലുള്ളവർ ആരും തന്നെ സംസ്ഥാനത്ത് ഒരു അംഗനവാടിയുടെ വികസന സമിതി അംഗ ചുമതലയിൽ പോലും ഇരുന്ന് കഴിവ് തെളിയിച്ചവരുമല്ല . ഉത്തരേന്ത്യൻ നേതാക്കളെ പറഞ്ഞുപറ്റിച്ച് സ്ഥാനങ്ങൾ നേടുന്നവരാണ് .കേരളത്തിലെ ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കുകയോ അവരുടെ പ്രശ്ന പരിഹാരമോ ഇവരുടെ ലക്ഷ്യവുമല്ല . ഒരു വാർഡിൽ പോലും പത്ത് വോട്ട് തികച്ചുകിട്ടില്ലന്ന് അറിയാവുന്നവരുമാണ് . കയ്യിൽ പണമുള്ളതുകൊണ്ട് നന്മ മരങ്ങൾ ആകുന്നതിനും പത്രത്തിൽ വാർത്ത വരുത്തുന്നതിനും ഇത്തരക്കാർക്ക് കഴിവുണ്ട് .അതിന്റെ ബലത്തിലാണ് കേന്ദ്രത്തിൽ ‘പിടി ‘വരുന്നത്.

അഭിനവ ഹിന്ദു സ്നേഹികളെകൊണ്ട് വഴിനടക്കാൻ വയ്യാത്ത സ്ഥിതിയാണ് കേരളത്തിലുള്ളത് .കേന്ദ്രത്തിൽ ബിജെപി ഭരണം വരുന്നത് വരെ ഇവർക്കൊന്നും യാതൊരു സ്നേഹവും ഉണ്ടായിരുന്നില്ല . ‘ആവേശവും’ ‘വീറും’ വാശിയുമൊക്കെ ഉണ്ടായത് അതിനുശേഷമാണ് . സോഷ്യൽ മീഡിയവഴി വീരസ്യം പ്രചരിപ്പിക്കുന്നവർ ഒന്നും തന്നെ സമൂഹത്തിൽ സനാതനീയരുടെ ഒരുകാര്യത്തിലും സാനിധ്യമില്ലാത്തവരാണ് . ക്ഷേത്രങ്ങളും ബന്ധപ്പെട്ട ഭൂമികളും സർക്കാർ നിയന്ത്രത്തിലായിട്ട് നൂറ്റാണ്ടുകളാകുന്നു .അഭിനവ ഹിന്ദു ആവേശക്കാർക്കും ഹിന്ദു സംഘടനകൾക്കും ഒരു ചുക്കും ചെയ്യാൻ കഴിഞ്ഞിട്ടില്ല . അയോധ്യയിലെ രാമ ക്ഷേത്ര നിർമിതിയിൽ ആവേശം കൊള്ളുന്നവർക്കു കേരളത്തിലെ ശങ്കര മഠങ്ങളിലെ ശ്രീരാമൻ സീത പ്രതിഷ്ഠകൾ മോഷണം നടന്നതിൽ യാതൊരു വേദനയും കാണാനില്ല . . ഇവരെക്കൊണ്ട് ഒക്കെ കേന്ദ്ര സർക്കാരിൻറെ ഭരണ പരിഷ്കരണ പ്രവർത്തനങ്ങൾ സാധാരണക്കാർക്കിടയിൽ എത്താൻ കഴിയാത്ത സാഹചര്യങ്ങൾ സൃഷ്ടിക്കപെടുന്നുണ്ട് . യഥാർത്ഥ നന്മമരങ്ങൾ പാർട്ടിക്ക് വേണ്ടി ജീവത്യാഗം ചെയ്തവരും സാധാരണക്കാരുമാണ് .കൊല്ലപ്പെട്ടവരുടെ കുടുംബത്തിൽ നിന്ന് തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ കണ്ടെത്താൻ ബിജെപി തയ്യാറാകേണ്ടതുണ്ട് . അത് പൊതുവായി ജനങ്ങൾക്കിടയിൽ അനുഭാവം സൃഷ്ടിക്കാൻ വഴിയൊരുക്കും .ഹിന്ദു സംസ്കാരവും ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനും ഹിന്ദുനാമധാരികളല്ല സനാതന സംസ്കാര വിശ്വാസികളാണ് നിയമസഭയിൽ ഉണ്ടാകേണ്ടത് . അതിന് ബിജെപി യുടെ പ്രവർത്തനം താഴെത്തട്ടിലെത്തേണ്ടതുണ്ട് . സാധാരണക്കാരായ പാർട്ടി പ്രവർത്തകരാണ് ആ കാര്യത്തിൽ ശക്തിയായി മുന്നിൽ നിൽക്കേണ്ടത് അല്ലാതെ നന്മ മരങ്ങൾക്ക് വേണ്ടി വളമാകേണ്ടവരല്ല അവർ . ബിംബങ്ങൾക്ക് പത്ര പ്രചാരണത്തിന്റെ മറവിൽ ഏറിയാൽ സഹായിക്കുന്നവരിൽ ചില താത്കാലിക സ്വാധീനങ്ങൾ ഉണ്ടാക്കിയെടുക്കുവാൻ സാധിക്കുമെന്നല്ലാതെ പൊതുവായി പാർട്ടിയ്ക്ക് ഗുണമൊന്നുമില്ലന്ന് മനസിലാക്കേണ്ടതുണ്ട് . വരുന്ന തിരഞ്ഞെടുപ്പുകളിൽ സീറ്റുകൾ നേടണമെങ്കിൽ നായർ സമുദായത്തെ വിശ്വാസത്തിലെടുത്തുകൊണ്ട് ഒപ്പം നിർത്തിയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളിൽ നിന്നും സ്ഥാനാർത്ഥികളെ കണ്ടെത്തിയും കൂടാതെ പ്രകടന പത്രികയിൽ സമഗ്രമായ സാമൂഹ്യ സർവ്വേ നടത്തുമെന്നും പ്രഖ്യാപിക്കുകയും വേണം . കേരളത്തിൽ 1932 ലാണ് അവസാനമായി സാമൂഹ്യ സർവ്വേ നടത്തിയിട്ടുള്ളത് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സനാതന ജാതി സമുദായങ്ങൾക്ക്‌ സംവരണവും മറ്റു സാമ്പത്തിക ആനുകൂല്യങ്ങളും ലഭ്യമാകുമെന്നതിന്റെ പേരിൽ മാത്രം ഇടത് വലത് മുന്നണികൾ സോഷ്യൽ സർവ്വേ നടത്തതേയിരിക്കുകയാണ് . എൻ ഡി എ മുന്നണി കേരളത്തിൽ അമ്പേ പരാജയമാണ് .മുന്നണി രൂപം കൊണ്ടിട്ട് ഇന്നുവരെ ഒരു നിയമസഭാ സീറ്റ് നേടാൻ ബിജെപി യ്ക്ക് കഴിഞ്ഞിട്ടില്ല . തുടക്കത്തിൽ തന്നെ ചാപിള്ളയായ അവസ്ഥയാണ് ഉണ്ടായത് . ‘അഭിനവ ഹിന്ദു’ക്കളെ ഒപ്പം നിർത്തിയതും പാരമ്പര്യ സനാതന വിഭാഗത്തെ അവഗണിച്ചുവരുന്നതും ബിജെപിയുടെ അബദ്ധമാണ് . സനാതന വിഭാഗമായ നായർ ബ്രാഹ്മണ ക്ഷത്രിയ അമ്പലവാസി സമുദായങ്ങളെ പരിഗണിക്കുവാൻ തയ്യാറാകാത്തതാണ് തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുന്നതിൽ പ്രധാന കാരണം . ഈ കാര്യങ്ങൾ അടിയന്തിര ശ്രദ്ധയാണ് വേണ്ടത് . എങ്കിൽ മാത്രമേ ഇനിയെങ്കിലും പ്രതീക്ഷയ്ക്ക് വകയുള്ളു .

1 Comment

  1. ശുഭ ശ്രീധരൻ പിള്ള

    വളരെ പ്രസക്തമായ കാര്യങ്ങളാണ് ലേഖനത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. UDF – LDF മാറി മാറി ഭരിച്ച് കുട്ടിച്ചോരാക്കിയ കേരളത്തേ കരകേറ്റാൻ നായർ സമുദായത്തേ ചേർത്ത് പിടിക്കേണ്ടതുണ്ട്. സർക്കാർ ആനുകൂല്യങ്ങളിൽ നിന്നൊക്കെ മാറ്റി നിർത്തിയിട്ട് ഐക്യം വേണം എന്ന് പറയുന്നതിൽ അർഥമില്ല. 6 ദശകങ്ങളായി നായർ സമുദായത്തേതുട തുടർന്ന് പോരുന്ന വംശഹത്യാപരമായ സമീപനം ഉടൻ അവസാനിപ്പിക്കേണ്ടതുണ്ട്.

    Reply

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!