കുടുംബത്തിൽ നിന്നും പിണ്ഡം വച്ചിറങ്ങും .,പിന്നീട് സ്വാമി കോടിശ്വരൻ . മാനേജർ ഇരുമ്പഴിയ്ക്കുള്ളിൽ .

by | Aug 22, 2021 | Spirituality | 0 comments

കേരളത്തിലെ ശങ്കര പരമ്പരയിൽപ്പെട്ട  സ്വാമിയാർ  മഠങ്ങളിലേയ്ക്ക് സന്യാസം സ്വീകരിയ്ക്കുന്നതിന്റെ  ഭാഗമാണ്  ഭൗതിക കാര്യങ്ങളിൽ  നിന്നുമുള്ള വേർപെടൽ. ഒരാളുടെ മരണാനന്തരം ചെയ്യുന്ന കർമ്മങ്ങളും  അതോടൊപ്പം ചെയ്യുന്നുണ്ട് .കൂടാതെ തന്റെ പേരിലുള്ള സ്വത്തുവകകൾ  ആശ്രയിക്കുന്നവർക്ക്  കൈമാറുന്നതും നിയമപരമായി ബന്ധം വേർപ്പെടുത്തലുമൊക്കെ നടപടിക്രമങ്ങളാണ് . പൂർണ്ണമായും  സകല ഭൗതിക സുഖ സൗകര്യങ്ങളിൽ  നിന്നും മോചിതനായി സ്വയം  അർപ്പിച്ചുകൊണ്ട്  ആഗ്രഹിക്കുന്ന ഗുരുപരമ്പരയുടെ  ഭാഗമാകുന്നതിനുള്ള  തയ്യാറെടുപ്പുകൾ  ഒരു  ഗൃഹസ്ഥാശ്രമി നടത്തുന്നു . തുടർന്ന്  ഷോഡശ ക്രമത്തിന്റെ  ഭാഗമായിട്ടുള്ള  ഘട്ടങ്ങൾ  പൂർത്തിയാക്കി മനസ്സും ശരീരവും സമ്പൂർണ്ണമായി ബ്രഹ്മത്തിൽ  ലയിപ്പിക്കുകയാണ് . ജഗത് ഗുരു  ശ്രീ ശങ്കരാചാര്യ സ്വാമികൾ രചിച്ചിട്ടുള്ള ഗ്രന്ഥങ്ങളുൾപ്പടെ സന്യാസ്യോപനിഷത് , നാരദോപനിഷത് തുടങ്ങി ഏകദേശം ഇരുപതോളം മഹത് ഗ്രന്ഥങ്ങളിൽ സന്യാസത്തെ കുറിച്ച് പരാമർശിച്ചിരിയ്ക്കുന്നു .

എന്നാൽ സ്വാമിയാർ  മഠങ്ങളെ  സംബന്ധിച്ചിടത്തോളം സന്യാസ  അവരോധനം കഴിയുന്നതോടെ സ്വാമിയാർ കോടിശ്വരനാണ് . മഠത്തിന്റേതായ  സ്ഥാപനങ്ങളുടെയും ക്ഷേത്രങ്ങളുടെയും ഹെക്ടർ കണക്കിന് ഭൂസ്വത്ത് വകകളുടെയും ഉടമസ്ഥൻ . സ്വാമിയാർക്ക് ഒരു  മുതലാളിയുടേതെന്ന പോൽ എന്തും ചെയ്യാം . ആരും ചോദിയ്ക്കാനില്ല . റാൻ മൂളികൾ കൂടെനിൽക്കും . ഇന്ത്യൻ യൂണിയൻ  നിലവിൽ  വന്ന്  പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഒരു വ്യക്തവും സുസ്ഥിരവും  സംരക്ഷണപരവുമായ ഒരു  ഭരണഘടനയും ഭരണസംവിധാനവും രൂപവത്കരിയ്ക്കുവാൻ  സ്വാമിയാർ മഠങ്ങൾക്കും കഴിഞ്ഞിട്ടില്ല .സ്വാമിയർമാർ തയ്യാറായിട്ടില്ല എന്ന് വേണം പറയുവാൻ . തങ്ങളുടെ  അധികാരം  ഇല്ലാതാകുമോയെന്ന  പേടിയാണ് സ്വാമിയർമാർക്ക് . ഒരു ഏകാധിപതിയുടെ ഭാവത്തോടെ വാഴുന്നവർ പൊതുജനത്തിന് ഉപകാരപ്രദമാകുന്നതൊന്നും ചെയ്യാറില്ല . ചില  മഠങ്ങൾ  ഹിന്ദു  റീജിയണൽ ആൻഡ് ചാരിറ്റബിൾ എൻഡോമെന്റ്  പുറപ്പെടുവിച്ചിട്ടുള്ള  സ്കീമിലും ചിലവ ട്രസ്റ് ആക്ട് നിയമങ്ങൾ അനുസരിച്ചും പ്രവർത്തിയ്ക്കുന്നുണ്ടങ്കിലും ഭരണത്തിലും  ഭൗതീക  കാര്യങ്ങളിലും  അവസാന വാക്ക് സ്വാമിയാരുടേതാണ് . അങ്ങനെ  സ്വാമിയർമാർ  തിരുവായ്ക്ക്  എതിർവായില്ലാതെ അധികാര കേന്ദ്രമായി  പ്രവർത്തിയ്ക്കുന്നു .

സന്യാസ സമ്പ്രദായത്തെ  ലംഘിക്കുന്നതുമാത്രമല്ല  മഠങ്ങൾ  അന്യാധീനപ്പെടുത്തുന്നതിലും സ്വാമിയർമാരുടെ  പങ്ക്  വളരെ  വലുതാണ് . മുഞ്ചിറ മഠം  എഴുതിവിറ്റതും ഒരു  സ്വാമിയാരാണ് . കേരളത്തിൽ   എണ്ണിയാലൊടുങ്ങാത്ത കീഴ് മഠങ്ങൾ  ഇങ്ങനെയാണ്  നശിച്ചിട്ടുള്ളത് . കേശവാനന്ദ ഭാരതി സ്വാമികൾ പരമോന്നത നീതിപീഠം വഴി മഠവും ഭൂസ്വത്തുക്കളും സംരക്ഷിച്ചപ്പോൾ  കൈയേറ്റക്കാർക്കും ക്രിമിനലുകൾക്കും  ഭൂമാഫിയകൾക്കും മുന്നിൽ നട്ടെല്ല് വളയ്ക്കുകയാണ് മറ്റു  മഠങ്ങളിലെ സ്വാമിയർമാർ  ചെയ്തിട്ടുള്ളത് . കൂടാതെ കൈയിലുള്ളത്  കണ്ണിൽ കണ്ടവർക്ക് യാതൊരു  ബോധവുമില്ലാതെ  തീറെഴുതുകയും ചെയ്‌തു . പബ്ലിക്ക് റീലീജിയസ്സ് ഇൻസ്റ്റിസ്റ്റ്യുഷ നായി  സർക്കാർ   നിശ്ചയിച്ചിരിയ്ക്കുന്നതും  ഭരണഘടനാപരമായി മത  സ്ഥാപനത്തോടൊപ്പം  പരിഗണിയ്ക്കുന്നതുമായ   സ്വാമിയാർ  മഠങ്ങളുടെ ഭൂമികൾ  കൈമാറ്റം ചെയ്യുവാൻ  സ്വാമിയർമാർക്ക്  ആര്  അധികാരം  കൊടുത്തു . ഹിന്ദു സമൂഹത്തിന് ഗുണകരമാകുന്ന തരത്തിൽ  പാലിയ്ക്കേണ്ട  സമ്പത്തുക്കൾ  ഇന്ന്  സ്വകാര്യ വ്യക്തികളുടെ  കൈകളിലാണ് . ഇത്രയും   വലിയൊരു  ഭൂകൊള്ള സ്വതന്ത്ര  ഇന്ത്യയുടെ  ചരിത്രത്തിൽ  മറ്റൊന്നും ഉണ്ടാകില്ല .

ഇന്ത്യൻ പാർലമെന്റ്  പാസ്സാക്കിയ മതസ്ഥാപനങ്ങൾ  ദുരുപയോഗം തടയൽ[ 1988 ] പ്രകാരം രാഷ്ട്രീയ  പ്രവർത്തനത്തിനോ മറ്റു ആവശ്യങ്ങൾക്കോ ധർമ്മ സ്ഥാപനങ്ങൾ ഉപയോഗിക്കുവാൻ പാടില്ല . ഈ നിയമ പ്രകാരം സ്വാമിയാർ മഠങ്ങളിലെ മാനേജർമാർ മഠങ്ങൾ നിയന്ത്രിയ്ക്കുകയും സ്ഥാപനങ്ങളുടെ  നിയന്ത്രണങ്ങളും വ്യക്തികളുമായും ഭരണാധികാരികളുമായുള്ള സമ്പർക്കവും ഭൂമി  സംരക്ഷണവും ഒക്കെ ചുമതലയായി പറയുന്നുണ്ട് എന്നാൽ നേർ വിപരീതമായാണ്  നടക്കുന്നത് . ഒരു മത സ്ഥാപനം മറ്റു യാതൊരു പ്രവർത്തനത്തിനും ഉപയോഗിക്കുവാൻ പാടില്ലെന്ന നിയമം നിലനിൽക്കെ ബഹുനില കെട്ടിടങ്ങൾ കെട്ടിയുയർത്തി കച്ചവടത്തിന് ഉപയോഗിച്ചുവരുകയാണ് .പ്രസ്തുത  നിയമപ്രകാരം മറ്റു മതങ്ങൾക്കോ ധർമ്മങ്ങൾക്കോ  ജാതികൾക്കോ  ശത്രുതയുണ്ടാക്കുന്ന  തരത്തിൽ പ്രവർത്തിയ്ക്കുവാൻ പാടില്ലെന്ന് പറയുന്നുണ്ട് . താനൂർ തൃക്കൈ കാട്ട് മഠത്തിൽ അന്യ  ധർമ്മത്തെ തന്നെ പ്രോത്സാഹിക്കുന്ന  പ്രവർത്തനമാണ് നടന്നുവന്നത് .മറ്റു  യാതൊരു പ്രവർത്തിയ്ക്കും ഭൂമിയോ സ്ഥാപനമോ  ദുരുപയോഗം  ചെയ്യുവാൻ വിട്ടു  നൽകുന്നത് മാനേജർ ശിക്ഷാർഘനാണെന്ന് നിയമം പറയുന്നു …… ചുരുക്കിപ്പറഞ്ഞാൽ  സ്വാമിയർമാർ ചെയ്യുന്ന തോന്യവാസങ്ങൾക്ക് മാനേജർമാർ ഇരുമ്പഴിയ്ക്കുള്ളിലാകും …..

തുടരും …..

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു സംസ്ഥാനശുചിത്വമിഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു.പരസ്യ പ്രചാരണ ബാനറുകൾ,ബോർഡുകൾ,ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ളെക്സ്,പോളിസ്റ്റർ,നൈലോൺ,പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ...

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

ശ്രീ ചട്ടമ്പിസ്വാമി തീർത്ഥപാദ പരമ്പരയിൽ ദീക്ഷസ്വീകരിച്ച് സ്വന്തമായി അരഡസനിലധികം ആശ്രമങ്ങൾ സ്ഥാപിച്ച ശ്രീ കൈലാസനന്ദ തീർത്ഥസ്വാമിയെ ചതിച്ച് ആശ്രമങ്ങളും വാഹനം ഉൾപ്പടെയുള്ള വസ്തുവകകളും കൈവശപ്പെടുത്തിയത് നായർകുലത്തിൻറെ ശാപമായ വക്കീലും മറ്റൊരു'പ്രമുഖ'നേതാവും (?). വെട്ടിയാർ...

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികളിലെ തൊഴിൽ വൈദ​ഗ്ധ്യം വികസിപ്പിക്കാൻ സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പദ്ധതിയിലൂടെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിച്ച് കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിലിൽ അറിവും...

error: Content is protected !!