കൊച്ചി : കേരളത്തിൽ ശങ്കരമഠങ്ങളിലെ ക്രമക്കേടുകൾക്കെതിരെ രാജേഷ് ആർ നായർ കഴുന്നിയിൽ ഹൈക്കോടതിയിൽ നൽകിയ ഹർജ്ജിയിൽ സുപ്രധാന വിധി .1956 മുതൽ ദേവസ്വം ബോർഡിൻറെ നിയന്ത്രണത്തിലായ ശങ്കര മഠങ്ങളുടെ നിരവധി ഭൂമികളാണ് നിയമ വിരുദ്ധ രജിസ്റ്ററുകളോടെ അന്യാധീനപ്പെടുത്തിയത് . അതിനെതിരെ ദേവസ്വം ബോർഡുകൾ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല .ദേവസ്വം ബോർഡ് നിയമങ്ങൾ അനുസരിച്ചും പൊതു ധർമ്മ സ്ഥാപനങ്ങൾ സംരക്ഷണ നിയമങ്ങൾ അനുസരിച്ചും വർഷത്തിൽ വരവ് ചിലവ് ഓഡിറ്റ് നടത്തി ദേവസ്വം ബോർഡിൽ സമർപ്പിക്കേണ്ടതാണ് .എന്നാൽ ഇരുപത്തിൽപരം വർഷങ്ങളായി ഓഡിറ്റ് നടത്തിയിരുന്നില്ല . കൂടാതെ ഇരുപത്തി മൂന്ന് കോടി രൂപ കേരള സർക്കാരിനോട് തൃശൂർ തെക്കേ ശങ്കര മഠം വിവിധ കാര്യങ്ങളിൽ ആവശ്യപെടുകയും ചെയ്തു .
ഈ കാര്യങ്ങൾക്കെതിരെയാണ് ആദ്യം ദേവസ്വം ബോർഡിനെയും പിന്നീട് ദേവസ്വം ഓംബുഡ്സ് മാനേയും തുടർന്ന് ഹൈകോടതിയേയും സമീപിച്ചത് . അതിന്മേലാണ് നിലവിൽ വിധിയുണ്ടായിരിക്കുന്നത് . തൊണ്ണൂറ് ദിവസങ്ങൾക്കുള്ളിൽ ഓഡിറ്റ് നടത്തി ദേവസ്വം ബോർഡിൽ സമർപ്പിക്കുന്നതിനാണ് ശങ്കര മഠങ്ങളോട് കോടതി ഉത്തരവ് നൽകിയിട്ടുള്ളത് . അതോടൊപ്പം പരാതിയിൽ പറയുന്ന കാര്യങ്ങളിൽ നടപടി എടുക്കാനും ബോർഡിനോട് പറഞ്ഞിട്ടുണ്ട് .
Open the link തൃശൂർ തെക്കേ ശങ്കര മഠം മാനേജരെ പുറത്താക്കണം
തൃശൂർ തെക്കേ ശങ്കര മഠം മുൻ മൂപ്പിൽ സ്വാമിയാർ ശങ്കരാനന്ദ ബ്രഹ്മാനന്ദ ബോധി, മുൻ മാനേജർ രാമസ്വാമി അയ്യർ, മുഞ്ചിറ മഠം മുൻ മാനേജർ കുഞ്ഞുകൃഷ്ണപിള്ള, കന്യാകുളങ്ങര സുബ്രഹ്മണ്യൻ പോറ്റി എന്നിവരാണ് മുഞ്ചിറ ശങ്കര മഠവും ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കിഴക്കേ പുഷ്പാഞ്ജലി സ്വാമിയർ മഠവും നിയമ വിരുദ്ധ രജിസ്റ്റർ നടത്തി അന്യദീനപ്പെടുത്തിയത്.
പിന്നീട് വന്ന മാനേജർ വടക്കുമ്പാട് നാരായണൻ നമ്പൂതിരി ഇതിനെതിരെ നടപടി എടുത്തുന്നില്ലന്നത് മാത്രമല്ല തൃശൂർ വടക്കേ ശങ്കര മഠത്തിന്റ ഉൾപ്പടെയുള്ള ഭൂമികളുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തികൾ നടത്തുകയും ചെയ്തു .
0 Comments