എൻ എസ് എസ് കമ്പനി ഡയറക്ടർ ബോർഡിൽ സ്ത്രീ പ്രാതിനിധ്യമില്ല . തുടർച്ചയായ അവഗണന .

by | Jan 14, 2024 | Latest | 0 comments

    ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി കേന്ദ്രമായി പൊതുവായി നായർ സമുദായത്തിന്റെയും സർക്കാരിന്റെയും സഹായവും സമ്പത്തുംകൊണ്ട്  കമ്പനി നിയമ പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനമാണ് നായർ സർവീസ് സൊസൈറ്റി . ഈ കമ്പനി വിദ്യാഭ്യാസ സംബന്ധമായ സ്ഥാപനങ്ങളുടെ നിർമ്മാണവും പ്രവർത്തനങ്ങളുമാണ്  കൂടുതലായും ഊന്നൽ നൽകി വരുന്നത് അതോടൊപ്പം ആശുപത്രിയും ഹോട്ടലുകളും കോച്ചിങ് സെന്ററുമൊക്കെ ആരംഭിച്ച്  പ്രവർത്തിച്ച് വരുന്നുണ്ട് . ഓഹരി ഉടമകൾക്ക് കമ്പനിയുടെ ലാഭത്തിൽ നിന്നുള്ള വിഹിതമൊന്നും നല്കിവന്നിട്ടില്ല . കമ്പനി ഡയറക്ടർ ബോർഡിൽ പേരിന് ഒരു സ്ത്രീയെപ്പോലും ഉൾപ്പെടുത്തിയിട്ടില്ലെന്ന്   പരക്കെ  ആക്ഷേപം ഉയർന്നുവരുകയാണ് ( There is no female representation in NSS Company Board of Directors. Continued neglect.). ഇന്ത്യൻ പാർലമെന്റിൽ വനിതാ പ്രാതിനിധ്യത്തിനായി സംവരണം ഉൾപ്പടെയുള്ള . നിയമങ്ങൾ കൊണ്ടുവന്ന കാലഘട്ടത്തിലാണ്  കമ്പനി മാമൂലുകളിൽ  ഉറച്ചുനിൽക്കുന്നതെന്നാണ് വിമർശിക്കപ്പെടുന്നത് . ലോക രാജ്യങ്ങൾക്കിടയിൽ വനിതാപ്രാധാന്യം സകല മേഖലകളിലും വർധിച്ചുവരികയാണ് .അധികാര കേന്ദ്രങ്ങളിൽ നിർണ്ണായകമായ വനിതകളുണ്ട് . കേരളത്തിലും സ്ഥിതി വിഭിന്നമല്ല . വിത്യസ്ത ഭരണ രംഗങ്ങളിൽ കഴിവ് തെളിയിച്ച വനിതകളുണ്ട് . നായർ വംശത്തിൽ നിന്ന് ധാരാളം സ്ത്രീ രത്നങ്ങൾ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഇന്ന് ശക്തമമായ സാനിധ്യമാണ് . നായർ സർവീസ് സൊസൈറ്റി കമ്പനിയുടെ ആരംഭകാലം മുതൽ ഇക്കാലമത്രയും 60-70 പേരാണ് അധികാര സ്ഥാനത്ത് ഇരുന്നിട്ടുള്ളത് ഡയറക്ടർ ബോർഡ് അംഗങ്ങളെ കൂടാതെയുള്ള പ്രസിഡന്റ് ,ജനറൽ സെക്രട്ടറി ,ട്രഷർ ,കരയോഗം രജിസ്ട്രാർ , ഓർഗനൈസിംഗ് സെക്രട്ടറി എന്നിങ്ങനെയുള്ള ഭരണ സമിതി സ്ഥാനങ്ങളിലാണ് ഇത്രയുംപേർ വന്നിട്ടുള്ളത് . കമ്പനി സ്ഥാപക അംഗമായിരുന്ന ഏക വനിതയായ മന്നത്ത് പാർവതി അമ്മയെപോലും അധികാര സ്ഥാനം നൽകാതെ ഒഴിവാക്കപ്പെടുകയാണുണ്ടായത് . അതിനുശേഷം ഇന്നുവരേയ്ക്കും സ്ത്രീകളെ പരിഗണിച്ചിട്ടില്ല .അതിനൊരു അപവാദമായി പറയാവുന്നത് ഇടകാലത്ത് ട്രഷറായി ഉണ്ടായിരുന്ന പി കെ കമലത്തിനെ മാത്രമാണ് . പുരുഷാധിപത്യം പുലർത്തിവരുന്ന ചിലർ നാമ ജപങ്ങൾക്ക്‌ തെരുവിലിറക്കുന്നതിന് മാത്രമായി സ്ത്രീകളെ ഉപയോഗപ്പെടുത്തിവരുന്നതായി ആരോപണങ്ങളുണ്ട് . വനിതാ ഓഹരി ഉടമകളുടെ എണ്ണമനുസരിച്ചുള്ള പ്രാതിനിധ്യം ഡയറക്ടർ ബോർഡിലും സ്ഥാനങ്ങളിലും അനുവദിക്കണമെന്നാണ് പൊതുവേ ആവശ്യമുയരുന്നത് . നിലവിൽ കമ്പനി ഭരണത്തിൽ  പ്രസിഡന്റ് ,ജനറൽ സെക്രട്ടറി ,ട്രഷർ ,എക്സ്പെർട്ട്‍  അഡീഷണൽ അംഗം ഉൾപ്പടെ  ഇരുപത്തിയെട്ട്  അംഗങ്ങളാണുള്ളത് . ഈ ഭരണ സമിതിയിലും വനിതകളില്ല .ഇന്ത്യൻ കമ്പനി വകുപ്പ് ഭരിക്കുന്നത് ഒരു വനിതയാണെന്നത് ഈ കാര്യത്തിൽ പ്രസക്തമാണ്

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു സംസ്ഥാനശുചിത്വമിഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു.പരസ്യ പ്രചാരണ ബാനറുകൾ,ബോർഡുകൾ,ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ളെക്സ്,പോളിസ്റ്റർ,നൈലോൺ,പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ...

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

ശ്രീ ചട്ടമ്പിസ്വാമി തീർത്ഥപാദ പരമ്പരയിൽ ദീക്ഷസ്വീകരിച്ച് സ്വന്തമായി അരഡസനിലധികം ആശ്രമങ്ങൾ സ്ഥാപിച്ച ശ്രീ കൈലാസനന്ദ തീർത്ഥസ്വാമിയെ ചതിച്ച് ആശ്രമങ്ങളും വാഹനം ഉൾപ്പടെയുള്ള വസ്തുവകകളും കൈവശപ്പെടുത്തിയത് നായർകുലത്തിൻറെ ശാപമായ വക്കീലും മറ്റൊരു'പ്രമുഖ'നേതാവും (?). വെട്ടിയാർ...

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികളിലെ തൊഴിൽ വൈദ​ഗ്ധ്യം വികസിപ്പിക്കാൻ സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പദ്ധതിയിലൂടെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിച്ച് കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിലിൽ അറിവും...

ശൂദ്രർ നാലാം ശ്രേണിയിൽ; വടക്കേഇന്ത്യയുടെ അവസ്ഥയല്ല തെക്കേ ഇന്ത്യയിൽ. സുപ്രീം കോടതി ഭരണഘടനാബഞ്ച് വിധിന്യായം ഇന്നും പ്രസക്തം.

ശൂദ്രർ നാലാം ശ്രേണിയിൽ; വടക്കേഇന്ത്യയുടെ അവസ്ഥയല്ല തെക്കേ ഇന്ത്യയിൽ. സുപ്രീം കോടതി ഭരണഘടനാബഞ്ച് വിധിന്യായം ഇന്നും പ്രസക്തം.

ഭാരതത്തിൽ ആയിരകണക്കിന് വർഷങ്ങളായി തുടർന്ന് വന്ന ചാതുർവർണ്യവ്യവസ്ഥാഭരണത്തിൽ ശൂദ്രർ നാലാംശ്രേണിയിൽ ബ്രാഹ്മണമേധാവിത്വത്തിൽ...

തൃശ്ശൂർ കൃഷ്ണാനന്ദ സിദ്ധ-വേദആശ്രമം സമാധിമന്ദിര പുനരുദ്ധാരണം(Thrissur Krishnananda Siddha-veda Ashram Samadhimandir Renovation)

തൃശ്ശൂർ കൃഷ്ണാനന്ദ സിദ്ധ-വേദആശ്രമം സമാധിമന്ദിര പുനരുദ്ധാരണം(Thrissur Krishnananda Siddha-veda Ashram Samadhimandir Renovation)

കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ ചാവക്കാട്- പൊന്നാനി തീരദേശ പാതയിൽ പുന്നയൂർക്കുളം പഞ്ചായത്തിൽ അണ്ടത്തോട് - പെരിയമ്പലം എന്ന കടലോര ഗ്രാമത്തിൽ അവധൂത സിദ്ധ യോഗീശ്വരൻ സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജ് 1961 ൽ ഭൂദാനയജ്ഞത്തിലൂടെ ലഭിച്ച ഒരേക്കർ സ്ഥലത്ത്  1963 -ൽ ആരംഭിച്ച കൃഷ്ണാനന്ദ...

error: Content is protected !!