ജൂലൈ 10 ന് അണുനശീകരണ ദിനമായി ആചരിക്കും

by | Jul 9, 2020 | Latest | 0 comments

തിരുവനന്തപുരം : നഗരത്തിൽ സമ്പർക്ക മൂലമുള്ള രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നഗരപരിധിയിലെ മുഴുവൻ വീടുകളും അണുനശീകരണവും,ശുചീകരണവും നടത്തണമെന്ന് തിരുവനന്തപുരം നഗരസഭ  അഭ്യർത്ഥിച്ചു . ഇതിന്റെ ഭാഗമായി നഗരത്തിലെ മുഴുവൻ വീടുകളും പൊതുയിടങ്ങളും അണുനശീകരണവും ശുചീകരണവും നടത്തുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ ജൂലൈ 10 ന് അണുനശീകരണ ദിനമായി ആചരിക്കും.  രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ നഗരത്തിലെ മുഴുവൻ വീടുകളും വീട്ടുകാരുടെ തന്നെ നേതൃത്വത്തിൽ ശുചീകരണവും അണുനശീകരണവും നടത്തണം. പൊതുയിടങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യും.  അണുനശീകരണത്തിനായി  ഒരു ലിറ്റർ വെള്ളത്തിൽ ആറ് ടീ സ്പൂൺ ബ്ലീച്ചിങ് പൗഡർ ചേർത്ത ലായനി ഉപയോഗിക്കാം. ബ്ലീച്ചിങ് പൗഡർ ചേർത്ത ലായനി ഇരുപത് മിനിറ്റ് കലക്കി വച്ചതിന് ശേഷം തെളി  ലായനിയിൽ തുണി ഉപയോഗിച്ച് തുടക്കുകയോ,സ്പ്രേ ചെയ്യുകയോ ചെയ്യാം. കോവിഡ് ബാധിച്ച രോഗികളുടെ വീട്,പരിസര പ്രദേശങ്ങൾ എന്നിവ നഗരസഭയുടെ നേതൃത്വത്തിൽ  നിലവിൽ അണുനശീകരണം നടത്തി വരുന്നുണ്ട്. രോഗം റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അണുനശീകരണത്തിനായി നഗരസഭയുടെ നിലവിലുള്ള ജെറ്റർ, പവർ സ്പ്രെയർ സംവിധാനങ്ങൾക്ക് പുറമെ പുതുതായി 10 പവർ സ്പ്രെയർ മെഷീനുകളും നഗരസഭ വാങ്ങിയിട്ടുണ്ട്.

രോഗം സ്ഥിതീകരിച്ചവരുടെ വീടുകൾ,പരിസര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഈ മെഷീനുകൾ ഉപയോഗിച്ച് നഗരസഭയുടെ എമർജൻസി റെസ്പോൺസ്‌ ടീം വരും ദിവസങ്ങളിലും അണുനശീകരണം കാര്യക്ഷമമായി നടത്തുന്നതാണ്. തിരുവനന്തപുരത്ത് കടലോര മേഖലയിലും മണക്കാട് ,പൂന്തുറ വാർഡുകളിലും രോഗം വ്യാപിക്കുന്ന സാഹചര്യത്തിലാണ് പ്രത്യക നടപടി ആരംഭിക്കുന്നത് .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!