തിരുവനന്തപുരം :കേരള സംസ്ഥാന ബാലാവകാശ കമ്മീഷനിലെ അംഗങ്ങളുടെ നാല് ഒഴിവുകൾ നികത്തുന്നതിനും ചെയർപേഴ്‌സൺ നിയമനത്തിനുമുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ഏപ്രിൽ 21 വരെ നീട്ടിയതായി സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ അറിയിച്ചു. ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നിർദ്ദിഷ്ട മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം സെക്രട്ടറി, സാമൂഹ്യനീതി വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-1 എന്ന വിലാസത്തിലോ sjsecykerala@gmail.com എന്ന ഇ-മെയിലിലോ അയയ്ക്കാം. കൂടുതൽ വിവരങ്ങൾ www.kerala.gov.in, www.kescpcr.kerala.gov.in എന്നിവയിൽ ലഭിക്കും.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments