തിരുവനന്തപുരം :കോവിഡ്-19 മായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാണ് യോജന പദ്ധതി പ്രകാരം മുന്‍ഗണന കാര്‍ഡുടമകള്‍ക്ക് (പിങ്ക്) അനുവദിച്ച സൗജന്യ അരിയുടെ വിതരണം ഇന്ന് (ഏപ്രില്‍ 22 ) ആരംഭിക്കും. ഒരു അംഗത്തിന് 5 കി.ഗ്രാം വീതം അരി ലഭ്യമാകും. റേഷന്‍ കടകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി പി.എച്.എച് കാര്‍ഡുടമകള്‍ക്കുള്ള റേഷന്‍ വിതരണം കാര്‍ഡ് നമ്പറിന്റെ അവസാന അക്കം അനുസരിച്ച് ക്രമീകരിച്ചു. .
കാര്‍ഡ് നമ്പറിന്റെ അവസാന അക്കം, വിതരണ തിയ്യതി എന്നീ ക്രമത്തില്‍ :
1,2 – ഏപ്രില്‍ 22, 3,4 – 23, 5,6 – 24, 7,8 -25, 9,0 – 26 ന്.
ഗുണഭോക്താക്കൾ നിശ്ചിത ദിവസങ്ങളില്‍ തന്നെ റേഷന്‍ വാങ്ങാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ കടയില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഒരേ സമയം അഞ്ച് പേരില്‍ കൂടുതല്‍ റേഷന്‍ വാങ്ങാന്‍ ക്യൂവില്‍ നില്കാന്‍ പാടില്ല. ക്യൂവില്‍ നില്‍ക്കുന്നവര്‍ നിശ്ചിത അകലം പാലിക്കണം. മുന്‍ഗണന കാര്‍ഡുടമകള്‍ക്കുള്ള സൗജന്യ കിറ്റ് വിതരണം ഏപ്രില്‍ 27 ന് ആരംഭിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
0 Comments