തിരുവനന്തപുരം : പട്ടം വില്ലേജ് ഓഫീസിന് പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വിഡിയോ കോൺഫറൻസിലൂടെ റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവ്വഹിച്ചു. പട്ടം വില്ലേജ് ഉൾപ്പെടെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പണി പൂർത്തിയാക്കിയ ഇരുപതോളം വില്ലേജ് ഓഫീസുകളാണ് വീഡിയോ ചടങ്ങിലൂടെ മന്ത്രി ഉദ്ഘാടനം ചെയ്തത്.തുടർന്ന് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ രമ്യ രമേശ്, ആർ.ഡി.ഒ. ജോൺ വി സാമുവൽ, ഡെപ്യൂട്ടി താഹസിൽദാർ ഹാഷിം, താഹസിൽദാർ എ ഹരിശ്ചന്ദ്രൻനായർ, പട്ടം വില്ലേജ് ഓഫീസർ കെ.ജയകുമാർ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരും പങ്കെടുത്തു.
കെട്ടിടം പണി നടക്കുന്നതിനാൽ താൽകാലികമായി പട്ടം വില്ലേജ് ഓഫീസ് വെള്ളയമ്പലത്ത് കവടിയാൽ വില്ലേജ് ഓഫീസിനോട് ചേർന്നാണ് പ്രവർത്തിച്ചിരുന്നത്. ഇന്നുമുതൽ പട്ടം വില്ലേജ് ഓഫീസ് പുതിയ മന്ദിരത്തിലാണ് പ്രവർത്തിക്കുമെന്ന് വില്ലേജ് ഓഫീസർ അറിയിച്ചു.
0 Comments