തിരുവനന്തപുരം:കരമന, കാലടി പ്രേദേശത്ത് ഇടക്കാലത്ത് ഏറെ വിവാദമായിരുന്ന കൂടത്തിൽ കുടുംബത്തിന്റ വക വയൽ മണ്ണിട്ട് നികത്തുന്നതായി ആക്ഷേപം . സമീപം പ്രദേശങ്ങളിലെ വയലുകളിലും സമാന പ്രവർത്തനങ്ങൾ നടക്കുന്നതായാണ് പറയുന്നത്. വയലിൽ നിന്നും ജെ സി ബി ഉപയോഗിച്ച് മണലൂറ്റുകയും അതിന് ശേഷം അവിടെ മണ്ണിട്ട് നികത്തുകയും ചെയ്യുന്നു.അതുമായി ബന്ധപ്പെട്ട് ഇന്ന് രണ്ടുപേരെ തിരുവനന്തപുരം ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് .മരുതൂർകടവിലെ സജീവ സി പി എം പ്രവർത്തകന്റെയും മറ്റു ബിനാമി മാരുടെയും നേതൃത്വത്തിലാണ് നിയമവിരുദ്ധ പ്രവർത്തനങ്ങളെന്നാണ് ആരോപണം .
0 Comments