തിരുവനന്തപുരം :ലോക്ക് ഡൗൺ കാലത്ത് ജനങ്ങൾക്ക് ആശ്വാസമായി ജീവനി സഞ്ജീവനി സൗഹൃദ നാട്ടുചന്ത കരമന എസ് എം ആർ വി സ്കൂളിൽ നടന്നു. ലോക്ക് ഡൗൺ മൂലം പച്ചക്കറികടകൾ മിക്കതും തുറക്കാതിരുന്നത് സൗഹൃദ നാട്ടു ചന്തയിൽ കൂടുതൽ ആവശ്യക്കാരെത്താൻ കാരണമായി . ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം കൃത്യമായ സുരക്ഷാ അകലം പാലിച്ചായിരുന്നു വിപണനം നടന്നത് . സഹായത്തിനായി പോലീസിന്റെ സേവനവും ഉണ്ടായിരുന്നു .
ഇടുക്കി , വട്ടവട , കാന്തല്ലൂർ കൃഷി ഭവനിൽ നിന്നുള്ള കാബേജ് , കോളി ഫ്ളവർ , കാരറ്റ് , ബീൻസ് , ഉരുളക്കിഴങ്ങ് , പുളിയില്ലാത്ത തരം പാഷൻ ഫുട്ട് , ആലപ്പുഴയിൽ നിന്നുള്ള കണിവെള്ളരി എന്നിവയും കർഷകരിൽ നിന്നും നേരിട്ട് ശേഖരിച്ച നാടൻ പച്ചക്കറികളുമാണ് വിപണനത്തിനായി ഉണ്ടായിരുന്നത് .
കൃഷിവകുപ്പിന്റെ സഹായത്തോടെ തിരുവനന്തപുരം നഗരസഭ , സ്വസ്ഥി ഫൗണ്ടേഷൻ , ഐ എം എ തിരുവനന്തപുരം, ചേംബർ ഓഫ് കോമേഴ്സ് തിരുവനന്തപുരം , അസോസിയേഷൻ ഓഫ് അഗ്രിക്കൾച്ചറൽ ഓഫീസേഴ്സ് കേരള , നർമ്മദാ ഷോപ്പിംഗ് കോംപ്ലക്സ് , പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ , ബി ഹബ് , യുണൈറ്റഡ് ഷിറ്ററിയോ കരാട്ടെ അസോസിയേഷൻ എന്നിവരാണ് ചന്ത സംഘടിപ്പിച്ചത് .എൻ . വി . അജിത് , എബി ജോർജ്ജ് , വി. വി വിനോദ് കുമാർ , കൃഷി ഓഫീസർമാരായ ബിനുലാൽ , രാജേന്ദ്രലാൽ , പമീല , ദീപ , ആശാരാജ് , ഹരീന്ദ്രനാഥ് , ആദർശ് പ്രതാപ്, ഡോ . ജി . എൽ . മുരളീധരൻ , ഡോ . കാർത്തിക ഗോപൻ, സൗമ്യ സനാതനൻ എന്നിവർ നേതൃത്വം നൽകി . ഈ വിപണന മേളയ്ക്ക് സ്ഥലം അനുവദിച്ചു നൽകിയത് കേരളാ ബ്രാഹ്മണ സഭയുടെ സെക്രട്ടറിയായ എസ്.എം.ആർ. വി സ്കൂളിന്റെ മാനേജർ കെ ജനാർദ്ദന അയ്യരാണ് .
0 Comments