തിരുവനന്തപുരം നഗരസഭയുടെ ആയുര്‍വേദ,സിദ്ധമൊബൈല്‍ ഡിസ്‌പെന്‍സറികള്‍.

by | Apr 14, 2020 | Lifestyle | 0 comments

തിരുവനന്തപുരം:കോവിഡ്- 19ന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് വീട്ടുപടിക്കല്‍ ചികിത്സയെത്തിക്കുകയെന്ന ലക്ഷ്യത്തോടെ കോര്‍പറേഷന്റെ നേതൃത്വത്തില്‍ ആയുര്‍വേദ, സിദ്ധ മൊബൈല്‍ ഡിസ്‌പെന്‍സറികള്‍ക്ക് തുടക്കമിട്ടു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ സഹകരണത്തോടെയാണ് പരിപാടി നടപ്പാക്കുന്നത്.
നഗരപരിധിയില്‍താമസിക്കുന്നവര്‍ക്കാണ് മൊബൈല്‍ ഡിസ്‌പെന്‍സറികളുടെ സേവനം ലഭിക്കുക.

പദ്ധതിയുടെ ഫ്‌ളാഗ് ഓഫ് മേയർ നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ) ആണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.ചികിത്സയും മരുന്നും തികച്ചും സൗജന്യമാണ്. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലുവരെ മൊബൈല്‍ ഡിസ്‌പെന്‍സറികളുടെ സേവനം ലഭിക്കും.ആയുര്‍വേദത്തിന്റെ രണ്ട് ടീമും സിദ്ധയുടെ ഒരു ടീമുമാണുള്ളത്. കോര്‍പറേഷന്റെ ഹെല്‍പ് ഡെസ്‌കുമായി ചേര്‍ന്നാണ് മൊബൈല്‍ ഡിസ്‌പെന്‍സറികളുടെ പ്രവര്‍ത്തനം.സേവനം ആവശ്യമുള്ളവര്‍ക്ക് 9496434409, 9496434410, 7736167094 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ ആശുപത്രികളിലേക്ക് എത്തുന്നത് കുറയ്ക്കാന്‍ വേണ്ടിയാണിത്.

നഗരസഭാങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ആയുര്‍വേദ ഡി.എം.ഒ.റോബര്‍ട്ട് രാജ്, ഐ.എസ്.എം ജില്ലാ കോവിഡ് നോഡല്‍ ഓഫീസര്‍ എസ്.ദുര്‍ഗപ്രസാദ്, മറ്റ് ആരോഗ്യ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!