ജനകീയഹോട്ടൽമന്ത്രി ടിഎംതോമസ് ഐസക് ഉദ്ഘാടനം ചെയ്തു

by | Apr 12, 2020 | Latest | 0 comments

നഗരസഭയുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിലുള്ള മൂന്നാമത്തെ ജനകീയ ഹോട്ടൽ വള്ളക്കടവ് എൻ.എസ്. ഡിപ്പോയിൽ മന്ത്രി ടിഎം.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. 20 രൂപക്ക് ഊണ് ലഭ്യമാവുന്ന ജനകീയ ഹോട്ടലുകൾ വഴി 25 രൂപക്ക് ഊണ് വീടുകളിൽ എത്തിച്ചു നൽകുന്നുണ്ട്. വള്ളക്കടവിൽ കൂടാതെ എസ്.എം.വി. സ്കൂളിന് എതിർവശം,പി.എം.ജി.ജംഗ്ഷനിലെ പ്ലാനിറ്റോറിയാം കോമ്പൗണ്ട് എന്നിവിടങ്ങളിലാണ് മറ്റ് ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നത്. ദിവസവും രണ്ടായിരത്തിലധികം ഊണുകൾ ഇവിടങ്ങളിൽ നിന്ന് വിതരണം ചെയ്യുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിത നഗരം പദ്ധതിയുടെ ഭാഗമായാണ് നഗരത്തിലും ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്. ജനകീയ ഹോട്ടലുകളുടെ പ്രവർത്തനങ്ങൾക്കായി 3 കോടി രൂപയാണ് നഗരസഭയുടെ 2 020 – 21 ബഡ്ജറ്റിൽ മാറ്റിവച്ചിരിക്കുന്നത് .
www.covid19tvm.com എന്ന വെബ് സൈറ്റ് വഴി ഓൺലൈനായും ജനകീയ ഹോട്ടലുകളിൽ ഭക്ഷണം ഓർഡർ ചെയ്യാവുന്നതാണ് .ജനകീയ ഹോട്ടൽ വഴി ഭക്ഷണം ലഭ്യമാകുന്നതിന് വിളിക്കേണ്ട നമ്പറുകൾ – 9496434448 , 9496434449 , 9496434450 ജനകീയ ഹോട്ടലുകൾ വഴി ഭക്ഷണം ആവശ്യമുള്ളവർ തലേദിവസം എട്ട് മണിയ്ക്ക് മുമ്പായി തന്നെ ഓർഡറുകൾ നൽകേണ്ടതാണ് .തിരുവനന്തപുരം കോർപ്പറേഷൻ സമാനതകളില്ലാത്ത പ്രവർത്തനമാണ് നടത്തുന്നത് .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!