ലോകത്തിലെ മികച്ച 24 ടെക് ലൊക്കേഷനുകളിൽ ഇടം നേടി തിരുവനന്തപുരം(Thiruvananthapuram is among the top 24 tech locations in the world0

by | Dec 6, 2023 | Informations | 0 comments

ഭാവിയിലെ ബിസിനസ് വളർച്ചയും സോഫ്ട്‍വെയർ വികസനവും ഉണ്ടാകാൻ പോകുന്ന 24 നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് തിരുവനന്തപുരം. വ്യവസായത്തിനും സോഫ്ട്‍വെയർ വികസനത്തിനും അനുയോജ്യമായ ലോകത്തിലെ മികച്ച 24 ടെക് ലൊക്കേഷനുകകൾ കണ്ടെത്തുന്നതിന്റെ ഭാഗമായി നെതർലൻഡ്സ് ആസ്ഥാനമായ BCI ഗ്ലോബൽ തയാറാക്കിയ റിപ്പോർട്ടിലാണ് ഇന്ത്യയിൽ നിന്ന് കൊൽക്കത്തയും തിരുവനന്തപുരവും ഇടം നേടിയത്. കമ്പനികൾക്ക് രാജ്യാന്തര വികസനം സാധ്യമാകുന്ന അറിയപ്പെടാത്ത നഗരങ്ങൾ കണ്ടെത്തുകയായിരുന്നു BCI ഗ്ലോബലിന്റെ ലക്‌ഷ്യം. അമേരിക്കൻ റീജിയൻ (US, കാനഡ, മധ്യ- ലാറ്റിൻ അമേരിക്ക); EMEA (യൂറോപ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക); APAC (ഏഷ്യ-പസഫിക്, ഇന്ത്യയും ചൈനയും ഉൾപ്പെടെ) എന്നിങ്ങനെ 3 ഭൂമിശാസ്ത്ര മേഖലകളിൽ നിന്നാണ് 24 നഗരങ്ങൾ തിരഞ്ഞെടുത്തത്.

17 ലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന തിരുവനന്തപുരം നഗരം മെച്ചപ്പെട്ട ജീവിതാവസ്ഥ ഉറപ്പുവരുത്തുന്നു, കൂടാതെ കുറഞ്ഞ ജീവിത ചെലവുകളും, മികച്ച കാലാവസ്ഥയും തിരുവനന്തപുരത്തെ ഭാവിയിലെ ടെക് ഹബുകളുടെ തലസ്ഥാനമാക്കി മാറ്റാൻ സാധ്യതയുള്ള ഘടകങ്ങൾ ആണെന്ന് റിപ്പോർട് പറയുന്നു. അന്താരാഷ്‌ട്ര വിമാനത്താവളം, ഡിജിറ്റൽ ഹബുകൾ, ഹൈവേകൾ തുടങ്ങി ചെറുതും വലുതുമായ അടിസ്ഥാന സൗകര്യങ്ങൾ ഉള്ളതും അതിവേഗത്തിൽ വികസിക്കുന്ന നഗരവുമാണ് തിരുവനന്തപുരം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉൾപ്പടെയുള്ള വികസന സാധ്യതകൾ തിരുവനന്തപുരത്തെ IT-യുടെ പ്രധാന അന്താരാഷ്ട്ര ഹബാക്കി മാറ്റാൻ സാധിക്കുന്നതാണ്.
(Thiruvananthapuram is among the top 24 tech locations in the world)

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!