തൃശൂർ : തെക്കേ ശങ്കര മഠത്തിൻറെ കീഴ് മഠമായ കോട്ടയത്തെ തിരുവാർപ്പ് ഇളമുറ ശങ്കര മഠത്തിന്റെ ഭാഗമായ ഭൂമികൾ കയ്യേറ്റം നടന്നിട്ട് നടപടിയെടുക്കാതെ മാനേജ്മെന്റ് . മഠത്തിന്റെ ഭാഗമായി ഏക്കര്‍ കണക്കിന് ഭൂമിയാണ് കൈയ്യേറി ബ്രാഹ്മണ ജാതിക്കാർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത് . ബ്രാഹ്മണ വിഭാഗത്തിലെ സംഘടനയായ യോഗക്ഷേമ സഭയുടെ ഭരണസമിതിയിലെ പ്രമുഖനും തെക്കേ ശങ്കര മഠം മാനേജരും കൂടെ ചേർന്ന് ഒരു ട്രസ്റ് രജിസ്റ്റർ ചെയ്ത ഭൂമി കൈവശപെടുത്തിയിരുന്നു .ഇതിനിടെ മറ്റൊരു ബ്രാഹ്മണ ജാതിയായ തമിഴ് അയ്യർ ,അയ്യങ്കാർ സമുദായക്കാർ നിയമ വിരുദ്ധമായി കൈയ്യേറ്റം ചെയ്ത് കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുള്ളതായി പറയുന്നുണ്ട് .ഇതിനെതിരെയൊന്നും യാതൊരു നടപടിയും തെക്കേ ശങ്കര മഠം മാനേജർ വടക്കുമ്പാട് നാരായണൻ നമ്പൂതിരി സ്വീകരിച്ചിട്ടില്ല .തെക്കേ ശങ്കര മഠവുമായി ബന്ധപ്പെട്ട് നിരവധി നിയമ വിരുദ്ധ ഇടപാടുകളാണ് നടന്നിട്ടുള്ളത് . ഇതിനെതിരെ കോടതിയിൽ കേസുകൾ നിലനിൽക്കുകയാണ് .ശങ്കര മഠങ്ങൾ നശിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ തുടർച്ചയായി നടത്തിവരുന്ന വടക്കുമ്പാട് നാരായണൻ നമ്പൂതിരിയെ ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശ്രീ ശങ്കര ധർമ്മ പരിപാലന യോഗം ദേവസ്വം വകുപ്പിന് പരാതി നൽകി .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments