തിരുവാർപ്പ് ശങ്കര മഠം ഭൂമി കൈയ്യേറ്റം ? നാരായണൻ നമ്പൂതിരിയെ പുറത്താക്കണം .

by | Apr 8, 2024 | Spirituality | 0 comments

തൃശൂർ : തെക്കേ ശങ്കര മഠത്തിൻറെ കീഴ് മഠമായ കോട്ടയത്തെ തിരുവാർപ്പ് ഇളമുറ ശങ്കര മഠത്തിന്റെ ഭാഗമായ ഭൂമികൾ കയ്യേറ്റം നടന്നിട്ട് നടപടിയെടുക്കാതെ മാനേജ്‌മെന്റ് . മഠത്തിന്റെ ഭാഗമായി ഏക്കര് കണക്കിന് ഭൂമിയാണ് കൈയ്യേറി ബ്രാഹ്മണ ജാതിക്കാർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത് . ബ്രാഹ്മണ വിഭാഗത്തിലെ സംഘടനയായ യോഗക്ഷേമ സഭയുടെ ഭരണസമിതിയിലെ പ്രമുഖനും തെക്കേ ശങ്കര മഠം മാനേജരും കൂടെ ചേർന്ന് ഒരു ട്രസ്റ് രജിസ്റ്റർ ചെയ്ത ഭൂമി കൈവശപെടുത്തിയിരുന്നു .ഇതിനിടെ മറ്റൊരു ബ്രാഹ്മണ ജാതിയായ തമിഴ് അയ്യർ ,അയ്യങ്കാർ സമുദായക്കാർ നിയമ വിരുദ്ധമായി കൈയ്യേറ്റം ചെയ്ത് കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുള്ളതായി പറയുന്നുണ്ട് .ഇതിനെതിരെയൊന്നും യാതൊരു നടപടിയും തെക്കേ ശങ്കര മഠം മാനേജർ വടക്കുമ്പാട് നാരായണൻ നമ്പൂതിരി സ്വീകരിച്ചിട്ടില്ല .തെക്കേ ശങ്കര മഠവുമായി ബന്ധപ്പെട്ട് നിരവധി നിയമ വിരുദ്ധ ഇടപാടുകളാണ് നടന്നിട്ടുള്ളത് . ഇതിനെതിരെ കോടതിയിൽ കേസുകൾ നിലനിൽക്കുകയാണ് .ശങ്കര മഠങ്ങൾ നശിപ്പിക്കുന്ന തരത്തിലുള്ള  പ്രവർത്തനങ്ങൾ തുടർച്ചയായി നടത്തിവരുന്ന വടക്കുമ്പാട് നാരായണൻ നമ്പൂതിരിയെ ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  ശ്രീ ശങ്കര ധർമ്മ പരിപാലന യോഗം  ദേവസ്വം വകുപ്പിന് പരാതി നൽകി .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!